ടെസ്റ്റ് സെഞ്ചുറിയില്‍ പോണ്ടിങ്ങിനൊപ്പമെത്തി ജോ റൂട്ട്: ആഷസില്‍ തിരിച്ചടി തുടങ്ങി ഓസ്‌ട്രേലിയ
ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ബാറ്റര്‍മാരുടെ പട്ടികയിൽ പോണ്ടിംഗിനൊപ്പം മൂന്നാം സ്ഥാനത്താണ് ജോ റൂട്ട്.

Published : January 5, 2026 at 4:52 PM IST
ഹൈദരാബാദ്: ആഷസ് പരമ്പരയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ മിന്നും സെഞ്ചുറി സ്വന്തമാക്കി ജോ റൂട്ട്. 242 പന്തില്‍ 15 ബൗണ്ടറി സഹിതം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്. റൂട്ടിന്‍റെ 41-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ടെസ്റ്റിലെ സെഞ്ച്വറി വേട്ടയില്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ റൂട്ടിന് സാധിച്ചു.
റൂട്ട് ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ബാറ്റര്‍മാരുടെ പട്ടികയിൽ പോണ്ടിംഗിനൊപ്പം മൂന്നാം സ്ഥാനത്താണ്. പോണ്ടിംഗ് 168 മത്സരങ്ങളിൽ നിന്നാണ് ഈ നാഴികക്കല്ല് പിന്നിട്ടത്, എന്നാല്‍ ജോ റൂട്ട് 163 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. നിലവില്‍ ഈ പട്ടികയില്‍ സച്ചിൻ ടെണ്ടുൽക്കറും ജാക്വസ് കാലിസുമാണ് താരത്തിനു മുന്നിലുള്ളത്. 51 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ഒന്നാമത്. 45 സെഞ്ച്വറികള്‍ നേടിയ കാലിസ് രണ്ടാമതാണ്. രണ്ടാം ടെസ്റ്റിലാണ് ജോ റൂട്ട് ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി നേടിയത്. അന്ന് 138 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 384 റൺസിനു പുറത്ത്. റൂട്ടിന്‍റെ സെഞ്ചുറിയുടെയും ഹാരി ബ്രൂക്കിന്‍റെ അർധസെഞ്ചറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ഓസീസിനു വേണ്ടി മൈക്കൽ നെസർ നാല് വിക്കറ്റ് വീഴ്ത്തി.
മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളൻഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ, സെഞ്ചുറിയിലേക്ക് കുതിക്കുന്ന ട്രാവിസ് ഹെഡിന്‍റെ (9*) ബാറ്റിങ് മികവിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. ജെയ്‌ക് വെതറാൾഡ് (21), മാർനസ് ലാബുഷെയ്ൻ (48) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്.
Test century No.41 for Joe Root 💯
— ICC (@ICC) January 5, 2026
England's batting maestro pushes on at the SCG 🏟️#AUSvENG live 📲 https://t.co/s3J1ihg2Gy pic.twitter.com/Q5gvxo9KZT
അഞ്ചാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവൻ
ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), ജാമി സ്‌മിത്ത്, വിൽ ജാക്‌സ്, ബ്രൈഡൺ കാർസെ, മാത്യു പോട്ട്സ്, ജോഷ് ടോങ്.
ഓസ്ട്രേലിയ: ട്രാവിസ് ഹെഡ്, ജെയ്ക്ക് വെതറാൾഡ്, മാർനസ് ലാബുഷാഗ്നെ, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ബ്യൂ വെബ്സ്റ്റർ, മൈക്കൽ നെസർ, മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്.

