ETV Bharat / sports

ബംഗ്ലാദേശിന്‍റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണം; പ്രതികരിച്ച് ബിസിസിഐ

ബെംഗളൂരു സെന്‍റര്‍ ഓഫ് എക്‌സലൻസിലെ പ്രവർത്തനങ്ങൾ ബിസിസിഐ ഉന്നതർ വിലയിരുത്തി.

Bangladesh Cricket Team
File Photo: Bangladesh Cricket Team (IANS)
author img

By ETV Bharat Sports Team

Published : January 9, 2026 at 8:38 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്‌സലൻസിലെ (സിഒഇ) പ്രവർത്തനങ്ങൾ ബിസിസിഐ ഉന്നതർ വിലയിരുത്തിയതായി സെക്രട്ടറി ദേവജിത് സൈകിയ പിടിഐയോട് പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19, ഇന്ത്യ എ ടൂറുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചും ചർച്ചകള്‍ നടത്തി. ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റാൻ ബംഗ്ലാദേശ് ഐസിസിയോട് അഭ്യർത്ഥിച്ചത് ഞങ്ങളുടെ വിഷയമല്ലായെന്നും സൈകിയ പറഞ്ഞു. ബംഗ്ലാദേശിന്‍റെ പങ്കാളിത്തത്തില്‍ ഐസിസിയുടെ വാക്ക് അന്തിമമായതിനാലാണ് സൈകിയയുടെ പ്രതികരണം.

മുംബൈയിൽ നടന്ന യോഗത്തിൽ ബിസിസിഐ പ്രസിഡന്‍റ് മിഥുൻ മൻഹാസ്, വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല, സിഒഇയിലെ ക്രിക്കറ്റ് മേധാവി വിവിഎസ് ലക്ഷ്‌മണ്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാഭ്യാസ മേധാവി, സ്പോർട്‌സ് സയൻസ് മേധാവി തുടങ്ങിയ സിഒഇയിലെ പ്രധാന സാങ്കേതിക തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇവ ഞങ്ങൾ വിലയിരുത്തി, ഉടൻ തന്നെ നിയമന പ്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ലോകമെമ്പാടും സാങ്കേതിക ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമമുണ്ട്, എത്രയും വേഗം തസ്തികകൾ നികത്താൻ ശ്രമിക്കുമെന്നും സൈകിയ വ്യക്തമാക്കി. സിഒഇയുടെ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ഇത് ഉചിതമായ സമയമാണ്. അവിടെയുള്ള മൂന്ന് ഗ്രൗണ്ടുകളിലായി നിലവില്‍ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും സൈകിയ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന നിലപാട് തുടർന്ന്, വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചു. നേരത്തേ ഈ ആവശ്യം ഐസിസി തള്ളിയിരുന്നു. പിന്നാലെയാണ് രണ്ടാമതും ബോർഡ് കത്തയച്ചത്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിക്കുകയും ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്യുകയായിരുന്നു.

ടി20 ലോകകപ്പ് ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഗ്രൂപ്പ് സിയിൽ മത്സരിക്കുന്ന ബംഗ്ലാദേശ്, കൊൽക്കത്തയിൽ മൂന്ന് മത്സരങ്ങളോടെയാണ് തങ്ങളുടെ ലോകകപ്പിനു തുടക്കം കുറിക്കുന്നത്.

2026 ടി20 ലോകകപ്പ് ഗ്രൂപ്പുകൾ

  • ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ
  • ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
  • ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ
  • ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, കാനഡ, യുഎഇ

Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനല്‍ ഇത്തവണയും ഇന്ത്യയ്‌ക്ക് നഷ്‌ടമാവുമോ..? ഓസ്ട്രേലിയയുടെ സാധ്യത 91 ശതമാനം