ETV Bharat / sports

വിവാദങ്ങള്‍ക്കിടയില്‍ ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ലിറ്റൺ ദാസ് നയിക്കും, മുസ്‌തഫിസുറും ടീമിൽ

ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് ബംഗ്ലാദേശ് പ്രഖ്യാപിച്ചു.

Bangladesh Cricket Team
File Photo: Bangladesh Cricket Team (AFP)
author img

By ETV Bharat Sports Team

Published : January 5, 2026 at 2:48 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ലിറ്റൻ ദാസിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് സെയ്‌ഫ് ഹസനാണ് വൈസ് ക്യാപ്റ്റൻ. മുസ്‌തഫിസുർ റഹ്മാൻ, തസ്‌കിന്‍ അഹമ്മദ് എന്നീ പേസർമാരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നിവയ്‌ക്കൊപ്പം ടി20 ലോകകപ്പിൽ ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫെബ്രുവരി 7 മുതൽ 20 വരെ ആകെ 40 ഗ്രൂപ്പ് മത്സരങ്ങൾ നടക്കും, ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ ഫെബ്രുവരി 21 ന് ആരംഭിക്കുന്ന സൂപ്പർ 8 ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ 8 ന്‍റെ അവസാനം, മികച്ച നാല് ടീമുകൾ ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെമി ഫൈനൽ മത്സരങ്ങൾ കൊൽക്കത്ത/കൊളംബോ, മുംബൈ എന്നിവിടങ്ങളിലും തുടർന്ന് ഫൈനൽ മാർച്ച് 8 ന് അഹമ്മദാബാദ്/കൊളംബോയിലുമായി നടക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബംഗ്ലാദേശ് എല്ലാ ടി20 ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഇതുവരെ സെമിഫൈനലോ അതിനുമപ്പുറമോ എത്താൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 7 ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് തങ്ങളുടെ മത്സരം ആരംഭിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുസ്‌തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ തീരുമാനം ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബിയുടെ നിലവിലെ ആവശ്യം. എന്നാല്‍, ഈ അഭ്യർത്ഥനയോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തെ ഐപിഎലിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ താരത്തെ ഒഴിവാക്കാൻ കൊൽക്കത്ത ടീമിനോട് ബിസിസിഐ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കിയതായി കൊൽക്കത്ത അറിയിച്ചു. ഇതാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ ചൊടിപ്പിച്ചത്.

2026 ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം:

ലിറ്റൺ ദാസ് (സി), തൻസിദ് ഹസൻ, പർവേസ് ഹൊസൈൻ ഇമോൻ, സെയ്ഫ് ഹസ്സൻ, തൗഹീദ് ഹൃദോയ്, ഷമീം ഹൊസൈൻ, ക്വാസി നൂറുൽ ഹസൻ സോഹൻ, ഷാക് മഹേദി ഹസൻ, റിഷാദ് ഹൊസൈൻ, നാസുമ് അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, തൻസിം ഹസൻ സാകിബ്, തസ്കിൻ അഹമ്മദ്, ഷൈഫ് ഉദ്ദീൻ, ഷോറിഫുൾ ഇസ്ലാം.

Also Read: സുതാര്യത നഷ്‌ടപ്പെട്ടു..! താന്‍ സ്ഥാപിച്ച ടെന്നീസ് സംഘടനയില്‍ നിന്ന് പിന്മാറി നൊവാക് ജോക്കോവിച്ച്