ETV Bharat / sports

മംഗോളിയയിൽ ഇടിക്കൂട്ടൊരുങ്ങുന്നു; ലവ്‌ലിനയും നിഖാത് സറീനും ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയെ നയിക്കും

ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ്: ലവ്‌ലിനയും നിഖാത് സറീനും ഇന്ത്യൻ പോരാട്ടത്തിന് നേതൃത്വം നൽകും.

Lovlina Borgohain
File photo:Lovlina Borgohain (PTI)
author img

By ETV Bharat Sports Team

Published : February 28, 2026 at 12:57 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: മംഗോളിയയിൽ നടക്കുന്ന ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിനുള്ള 20 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് ലവ്‌ലിന ബോർഗോഹെയ്ൻ, രണ്ടുതവണ ലോക ചാമ്പ്യനായ നിഖാത് സറീൻ എന്നിവരാണ് ഇന്ത്യൻ നിരയിലെ പ്രധാന താരങ്ങൾ. മാർച്ച് 28 മുതൽ ഏപ്രിൽ 11 വരെയാണ് ടൂർണമെന്‍റ് നടക്കുന്നത്.

ജനുവരിയിൽ നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിന് പിന്നാലെ പട്യാലയിൽ ഒരു മാസം നീണ്ടുനിന്ന തീവ്രമായ വിലയിരുത്തലുകൾക്ക് ശേഷമാണ് അന്തിമ ടീമിനെ തിരഞ്ഞെടുത്തത്. പുതിയ സെലക്ഷൻ പോളിസി അനുസരിച്ച്, ഈ ചാമ്പ്യൻഷിപ്പിലെ ഫൈനലിൽ എത്തുന്നവർക്ക് വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിലേക്കും ഏഷ്യൻ ഗെയിംസിലേക്കും നേരിട്ട് പ്രവേശനം ലഭിക്കും. മെഡൽ നേട്ടത്തിനൊപ്പം യോഗ്യതാ കടമ്പ എന്ന നിലയിലും ഈ ടൂർണമെന്‍റ് ഇന്ത്യക്ക് നിർണ്ണായകമാണ്.

വനിതാ വിഭാഗം:

75 കിലോ വിഭാഗത്തിൽ സ്പെയിനിൽ നടന്ന ബോക്‌സാം എലൈറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ലവ്‌ലിന ബോർഗോഹെയ്നാണ് വനിതാ ടീമിനെ നയിക്കുന്നത്. നിഖാത് സറീൻ (51 കിലോ), പ്രീതി (54 കിലോ), അരുന്ധതി ചൗധരി (70 കിലോ), പ്രിയ (60 കിലോ) എന്നിവരും സ്പെയിനിൽ സ്വർണം നേടിയ കരുത്തുമായാണ് എത്തുന്നത്. നിലവിലെ ലോക ചാമ്പ്യന്മാരായ മീനാക്ഷി (48 കിലോ), ജാസ്മിൻ (57 കിലോ) എന്നിവർക്ക് പുറമെ അങ്കുഷിത ബോറോ (65 കിലോ), പൂജ റാണി (80 കിലോ), അൽഫിയ തരാനം അക്രം ഖാൻ പഠാൻ (80+ കിലോ) എന്നിവരും ടീമിലുണ്ട്.

പുരുഷ വിഭാഗം:

വേൾഡ് ബോക്‌സിങ് കപ്പ് ഫൈനലിലും ബോക്‌സാം ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ സച്ചിൻ (60 കിലോ) പുരുഷ നിരയെ നയിക്കും. ആകാശ് (75 കിലോ), ദീപക് (70 കിലോ), അങ്കുഷ് (80 കിലോ), ജാഡുമണി സിങ് മദെങ്ബാം (55 കിലോ), വിശ്വനാഥ് സുരേഷ് (50 കിലോ), ആദിത്യ പ്രതാപ് യാദവ് (65 കിലോ), ലോകേഷ് (85 കിലോ), ഹർഷ് ചൗധരി (90 കിലോ), നരേന്ദർ (90+ കിലോ) എന്നിവരാണ് മറ്റ് അംഗങ്ങൾ.

ഫോമും അച്ചടക്കവും സമ്മർദ്ദഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള കഴിവും മാനദണ്ഡമാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് ബി.എഫ്.ഐ പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു. സാന്‍റിയാഗോ നീവ (വനിതകൾ), സി.എ കുട്ടപ്പ (പുരുഷന്മാർ) എന്നീ മുഖ്യ പരിശീലകരുടെ കീഴിലാണ് ടീം ഒരുങ്ങുന്നത്. സ്പെയിനിൽ ഒൻപത് സ്വർണ്ണമെഡലുകൾ നേടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ മംഗോളിയയിലേക്ക് പുറപ്പെടുന്നത്.

ഇന്ത്യൻ സ്ക്വാഡ്:

പുരുഷന്മാർ: വിശ്വനാഥ് സുരേഷ് (50kg), ജാഡുമണി സിങ് (55kg), സച്ചിൻ (60kg), ആദിത്യ പ്രതാപ് യാദവ് (65kg), ദീപക് (70kg), ആകാശ് (75kg), അങ്കുഷ് (80kg), ലോകേഷ് (85kg), ഹർഷ് ചൗധരി (90kg), നരേന്ദർ (90+kg).

വനിതകൾ: മീനാക്ഷി (48kg), നിഖാത് സറീൻ (51kg), പ്രീതി (54kg), ജാസ്മിൻ (57kg), പ്രിയ (60kg), അങ്കുഷിത ബോറോ (65kg), അരുന്ധതി ചൗധരി (70kg), ലവ്‌ലിന ബോർഗോഹെയ്ൻ (75kg), പൂജ റാണി (80kg), അൽഫിയ തരാനം (80+kg).

Also Read: യൂറോപ്പിൽ ഇനി വമ്പൻമാരുടെ അങ്കം; ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ലൈനപ്പ് പ്രഖ്യാപിച്ചു