മഞ്ഞ് പുതച്ച് നഗരവീഥികൾ; ന്യൂയോർക്കിലും വടക്കുകിഴക്കൻ യുഎസിലും അതിശൈത്യം തുടരുന്നു
ന്യൂയോർക്കിലും വടക്കുകിഴക്കൻ യുഎസിലും കനത്ത മഞ്ഞുവീഴ്‌ച. മേരിലാൻഡ് മുതൽ മെയ്‌നെ വരെയുള്ള പ്രദേശങ്ങളിലാണ് കൊടുങ്കാറ്റും മഞ്ഞുവീഴ്‌ചയും ഉണ്ടായത്. ശക്തമായ ശൈത്യകാല കൊടുങ്കാറ്റും നിലവിലെ കാലാവസ്ഥയും കണക്കിലെടുത്ത് പ്രദേശത്ത് അലേർട്ടുകളും ജാഗ്രത നിർദേശങ്ങളും പുറപ്പെടുവിച്ചു. ട്രെയിൻ, ബസ്, സർവീസുകൾ നിർത്തിവയ്‌ക്കുകയും സ്‌കൂളുകളും സ്ഥാപനങ്ങളും അടയ്‌ക്കുകയും ചെയ്‌തു. ന്യൂയോർക്ക് നഗരം അടിയന്തരാവസ്ഥയിലാണെന്ന് മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു.
(AFP)

Published : February 25, 2026 at 2:48 PM IST

