ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; പലായനം ചെയ്‌ത് ലെബനൻ ജനത
ലെബനനിൽ അയവില്ലാതെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെ തുടർന്ന് പലായനം ചെയ്‌ത് ലെബനൻ ജനത. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനേയിയുടെ കൊലപാതകത്തിന് പ്രതികാരമായി വടക്കൻ ഇസ്രയേലിലെ ഹൈഫ സൈനിക താവളത്തിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തി. ഇതിനു പിന്നാലെ ഇസ്രയേൽ നടത്തിയ കടുത്ത പ്രത്യാക്രമണത്തിൽ വൻ നാശനഷ്‌ടമുണ്ടായി. ഇതിനോടകം കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
(AP)

Published : March 3, 2026 at 12:36 PM IST

