ETV Bharat / opinion

ജനിതക വ്യതിയാനം വരുത്തിയ നെല്ല്; ഇന്ത്യയുടെ കാര്‍ഷിക വിജയഗാഥയില്‍ പുതു അധ്യായം

അടുത്തിടെ നാം പുറത്തിറക്കിയ ജനിതക വ്യതിയാനം വരുത്തിയ , കാലാവസ്ഥ അനുകൂല നെല്ലിനങ്ങള്‍ നമ്മുടെ കാര്‍ഷികമേഖലയില്‍ ഒരു പുത്തന്‍ നാഴികകല്ലാകുന്നു.

ATMANIRBHAR BHARAT  ICAR  DRR DHAN 100  PUSA DST RICE
Union Agriculture Minister Shri Shivraj Singh Chouhan (Center) during the launch of the genome-edited rice varieties (Ministry of Agriculture & Farmers Welfare)
author img

By Appa Rao Podile

Published : November 20, 2025 at 2:06 PM IST

7 Min Read
Choose ETV Bharat

അരി കേവലം ഒരു വിളയല്ല. ലോകത്തെ പകുതിയിലേറെ വരുന്ന ജനങ്ങളുടെ അന്നമാണ്. ഏഷ്യയിലെമ്പാടും ഇത് നമ്മുടെ പ്രധാന ഭക്ഷ്യവിഭവമാണ്. നമ്മുടെ സംസ്‌കാരവും ജീവിതോപാധിയുമായി ഇത് വളരെയേറെ ഇഴചേര്‍ന്നിരിക്കുന്നു. ശതകോടികള്‍ക്ക്, പ്രത്യേകിച്ച് വികസ്വര രാഷ്‌ട്രങ്ങളിലെ നെല്ല് അല്ലെങ്കില്‍ അരിയെന്നാല്‍ ഭക്ഷ്യ സുരക്ഷയും വരുമാനവും നിലനില്‍പ്പുമാണ്.

ചൂട് കൂടി കാലാവസ്ഥ കടുത്തതും കാലം തെറ്റിയെത്തുന്ന മഴയും മണ്ണ് നശിക്കലും ഒക്കെ ഉണ്ടായതോടെ നെല്ലുത്പാദനം സംരക്ഷിക്കേണ്ടത് കേവലം ഒരു താത്‌പര്യത്തിനപ്പുറം ഒരു ആവശ്യകതയായി മാറിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഇന്ത്യ അടുത്തിടെ വികസിപ്പിച്ച രണ്ട് കാലാവസ്ഥയ്ക്ക് അനുകൂലമായ,ജനിതക വ്യതിയാനം വരുത്തിയ രണ്ട് നെല്ല് ഇനങ്ങള്‍ സുപ്രധാന നാഴികകല്ലായിരിക്കുന്നു. ഇത് കേവലമൊരു ശാസ്‌ത്രീയ നേട്ടമല്ല. മറിച്ച് വരുംകാലത്ത് സുസ്ഥിര കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കുമുള്ള പ്രതീക്ഷയാണ്.

ഇന്ത്യക്ക് സുപ്രധാന നാഴികകല്ല്

ഹൈദരാബാദിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വികസിപ്പിച്ച ഡിആര്‍ആര്‍ ധന്‍100(കമല), ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത പുസ ഡിഎസ്‌ടി അരി എന്നീ പുതിയ നെല്ലിനങ്ങള്‍ പുതിയ ഉത്പാദക മാര്‍ഗമായ ജനിതക വ്യതിയാനത്തിലൂടെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇവയ്ക്ക് വരള്‍ച്ചയെയും മണ്ണിന്‍രെ അമ്ലതയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്. വേഗത്തില്‍ പാകമാകുന്നു എന്നതും പ്രത്യേകതയാണ്. ഒപ്പം വെള്ളം കാര്യക്ഷമമായി ഉപയോഗിക്കാനും സാധിക്കുന്നു. ഡിആര്‍ആര്‍ധന്‍ 100 അതിന്‍റെ മാതൃ വിളയായ സാമ്പാ മഹ്‌സൂരിയെക്കാള്‍ 20 ദിവസം മുമ്പ് മൂപ്പെത്തും. ഒപ്പം പത്തൊന്‍പത് ശതമാനത്തിലേറെ വിളവും കിട്ടും.

Also Read: റാമോജി എക്‌സലന്‍സ് പുരസ്‌കാരം; മറ്റുഭാഷകള്‍ തങ്ങളുടെ ഗോത്ര സ്വത്വത്തിന് മേല്‍ ബാധ്യതയാകുന്നുവെന്ന് സതുപതി പ്രസന്ന ശ്രീ

പുസ ഡിഎസ്‌ടി റൈസ് വണ്‍ ആകട്ടെ അമ്ല-ക്ഷീര ഗുണമുള്ള മണ്ണില്‍ അസാധാരണമായി വളരുന്നു. പത്ത് മുതല്‍ മുപ്പത് ശതമാനം വരെ അധിക വിളവും കിട്ടും. ജലസേചനത്തില്‍ ഈ രണ്ട് പുതു നെല്ലിനങ്ങളിലൂടെ 75000 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ലാഭിക്കാനാകുന്നു. ലഭ്യമായ ശുദ്ധ ജലത്തിന്‍റെ 80ശതമാനത്തിലേറെയും കാര്‍ഷികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു രാജ്യത്ത് ഇത് നിര്‍ണായകമായ നേട്ടമാണ്. ഇന്ത്യന്‍ കാര്‍ഷിക ശാസ്‌ത്രജ്ഞരുടെ ഈ നേട്ടം തികച്ചും ശ്ലാഘനീയമാണെന്ന് നിസംശയം പറയാം. ശരിക്കും ഇത് പക്ഷേ സാങ്കേതികതയിലൂടെയാണ് സാധ്യമായത്. അതാണ് ജനിതക വ്യതിയാനം.

എന്താണ് ജനിതക വ്യതിയാനം?

പതിറ്റാണ്ടുകളായി ശാസ്‌ത്രജ്ഞര്‍ വിത്തുകളുടെ സങ്കലനം നടത്തിയാണ് അത്യുത്പാദന ശേഷിയുള്ള സങ്കരയിനങ്ങള്‍ സൃഷ്‌ടിക്കുന്നത്.ഇത് പക്ഷേ ഏറെ സമയം എടുക്കുന്ന പ്രക്രിയയാണ്. പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെയൊക്കെ ഇതിന് വേണ്ടി വരുന്നു. പിന്നീട് ജനിതക മാറ്റം വരുത്തി. ഇതിലൂടെ ഒന്നിന്‍റെ ജീന്‍ മറ്റൊന്നില്‍ സന്നിവേശിപ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇത് കര്‍ഷകര്‍ക്ക് വലിയ തോതില്‍ അനുഗ്രഹമായി. എന്നാല്‍ ഇത് സുരക്ഷയെയും ധാര്‍മ്മികതയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തി. കാരണം വിദേശ ജീനുകള്‍ ഇതില്‍ ഉപയോഗിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ ജനിതകമാറ്റത്തില്‍ നിന്ന് ഏറെ വ്യത്യസ്‌തമാണ് ജനിതക വ്യതിയാനം. ഒറ്റനോട്ടത്തില്‍ രണ്ടും ഒന്നാണെന്ന് തോന്നാം. പ്രത്യേകിച്ച് നാം പൂര്‍ണമായി ഇത് മനസിലാക്കാന്‍ ശ്രമിക്കാതിരിക്കുമ്പോള്‍. ജനിതക വ്യതിയാനമെന്നാല്‍ ശാസ്‌ത്രജ്ഞര്‍ ഇവയുടെ ഡിഎന്‍എയ്ക്കുള്ളില്‍ വരുത്തുന്ന മാറ്റങ്ങളാണ്. മറ്റിനങ്ങളില്‍ നിന്ന് ജീനുകള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. ഇത് ശരിക്കും ഒരു ശരിയാക്കലാണ്. പുസ്‌തകം അത് പോലെ തന്നെ നിലനില്‍ക്കുന്നു. എന്നാല്‍ ചില തെറ്റുതിരുത്തലുകള്‍ വരുത്തുന്നു.

ATMANIRBHAR BHARAT  ICAR  DRR DHAN 100  PUSA DST RICE
Genome-Edited Rice (ETV Bharat Graphics)

ഇതിനായി ക്രിസ്‌പര്‍കാസ്9(CRISPR-Cas9) എന്ന മാര്‍ഗമാണ് ഉപയോഗിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ജെന്നിഫര്‍ ദൗദ്‌നയും ഇമ്മാനുവല്ലെ ചാര്‍പെന്‍റിയറും ചേര്‍ന്ന് കണ്ടുപിടിച്ചതാണിത്. 2020ലെ രസതന്ത്ര നൊബേല്‍ ജേതാക്കളാണ് ഇരുവരും. ജിപിഎസിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നമൊളിക്യൂലാര്‍ സിസേഴ്‌സ് മാതൃകയിലുള്ള ഒരു ജോഡിയാണിത്. ആര്‍എന്‍എയിലെ ഒരു ചെറു ഭാഗം കാസ് 9 എന്‍സൈമിലൂടെ ഡിഎന്‍എയില്‍ മാറ്റം വരുത്തേണ്ട കൃത്യമായ ഇടം കാട്ടിത്തരുന്നു. എന്‍സൈം ഇത് നീക്കം ചെയ്യുന്നു. കോശത്തിന്‍റെ സ്വഭാവിക അറ്റകുറ്റപ്പണി സംവിധാനം ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. ഈ സാങ്കേതികത ശാസ്‌ത്രജ്ഞരെ വരള്‍ച്ച, കീടങ്ങള്‍, രോഗങ്ങള്‍ എന്നിവയെ നേരിടാനുള്ള കരുത്ത് വിളകള്‍ക്ക് സമ്മാനിക്കാന്‍ സഹായിക്കുന്നു. ഒപ്പം പോഷക ഗുണം വര്‍ദ്ധിപ്പിക്കാനും. ഇത് വളരെ കൃത്യതയോടും വേഗത്തിലുമാണ് നടക്കുന്നത്. ഈ വിളകളില്‍ വൈദേശിക ഡിഎന്‍എകളില്ല. അത് കൊണ്ട് തന്നെ ശാസ്‌ത്രീയമായും സാമൂഹ്യമായും വേഗത്തില്‍ ഇതിനെ സ്വീകരിക്കാനാകുന്നു.

ജനിതക വ്യതിയാനം എന്ത് കൊണ്ടാണ് കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രാധാന്യമുള്ളതാകുന്നത്?

ജനിതക വ്യതിയാനം കര്‍ഷകര്‍ക്കും പരിസ്ഥിതിക്കും പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. വളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറയ്ക്കാന്‍ ഇത്തരം വിത്തുകള്‍ സഹായിക്കുന്നു. ഇതിലൂടെ ചെലവ് കുറയ്ക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. വിളകള്‍ക്ക് ചൂട് മറികടക്കാനും വരള്‍ച്ചയെ അതിജീവിക്കാനും മണ്ണിന്‍റെ അമ്ലത നേരിടാനും സാധിക്കുന്നു. ഇതെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്‍റെ സൃഷ്‌ടികളാണ്. പോഷക ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കാലം സൂക്ഷിച്ച് വയ്ക്കാനും സഹായകമാകുന്നു. ഇതിലൂടെ ഭക്ഷ്യ മാലിന്യം കുറയ്ക്കാന്‍ സാധിക്കുന്നു. സങ്കരയിന പരിപാടി വേഗത്തിലാകുന്നത് ശാസ്ത്രജ്ഞര്‍ക്കും സഹായകമാകുന്നു. ഇതിന് രണ്ട് വര്‍ഷം വരെ ഒക്കെയാണ് പരാമാവധി വേണ്ടി വരുന്ന സമയം. ശാസ്‌ത്രജ്ഞര്‍ക്ക് അടുത്ത പരീക്ഷണങ്ങളിലേക്ക് കടക്കാനും സാധിക്കുന്നു.

ATMANIRBHAR BHARAT  ICAR  DRR DHAN 100  PUSA DST RICE
Genome-Edited Rice (ETV Bharat Graphics)

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെറുകിട കര്‍ഷകരാണ് നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്‍റെ നട്ടെല്ല്. ഇത്തരം കണ്ടെത്തലുകള്‍ അത് കൊണ്ട് തന്നെ നമുക്ക് ഏറെ സഹായകമാണ്. മികച്ച രീതിയില്‍ കൈകാര്യം ചെയ്‌താല്‍ ജനിതക വ്യതിയാനം നമ്മുടെ സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരതിന് കരുത്താകും. വിളകള്‍ കൂടുതല്‍ സുസ്ഥിരമാകുന്നതിലൂടെയും ഇവയ്ക്ക് ഏത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള പ്രാപ്‌തി ലഭിക്കുന്നതിലൂടെയും.

ബൗദ്ധിക സ്വത്തവകാശ വെല്ലുവിളികള്‍

ക്രിസ്‌പര്‍ -കാസ് 9ന്‍റെ പേറ്റന്‍റ് ഇതിനകം ബ്രോഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എംഐടി, ബെര്‍ക്കലിയിലെ കാലിഫോര്‍ണിയ, ഹാര്‍വാര്‍ഡ് സര്‍വകലാശാലകള്‍ അടക്കം ചില അമേരിക്കന്‍ സ്ഥാപനങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. ഈ പേറ്റന്‍റുകള്‍ ചാര്‍പ്പന്‍റയര്‍ സ്ഥാപിച്ച ഇആര്‍എസ് ജെനോമിക്‌സ് പോലുള്ള കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇന്ത്യ 2022 മുതല്‍ ക്രിസ്‌പര്‍ ലൈസന്‍സ് നേടിയിരിക്കുന്നത് ഇവരില്‍ നിന്നുമാണ്.

ഇന്ത്യന്‍ ശാസത്രജ്ഞര്‍ക്ക് ഗവേഷണത്തിനായി ഇതുപയോഗിക്കാം. വാണിജ്യതലത്തിലുള്ള ഉത്പാദനത്തിനുള്ള ലൈസന്‍സിന് ചെലവേറും. ഐസിഎആറും ഇതിന്‍റെ വാണിജ്യ ഗ്രൂപ്പായ അഗ്രി ഇന്നോവേറ്റീവ് ഇന്ത്യാ ലിമിറ്റഡു ഇപ്പോള്‍ ദേശീയ ലൈസന്‍സിനായി ചര്‍ച്ചകള്‍ നടത്തുകയാണ്. അത് ലഭ്യമായാല്‍ നമുക്ക് ഈ സാങ്കേതികത ഇന്ത്യന്‍ കാര്‍ഷിക രംഗത്ത് വ്യാപകമായി ഉപയോഗിക്കാം.

ഉയര്‍ന്ന ലൈസന്‍സ് ഫീസ് സാങ്കേതികത ചെലവേറിയതാക്കും. വലിയകമ്പനികള്‍ക്ക് മാത്രമായി ഇതിന്‍റെ ഉപയോഗം പരിമിതപ്പെടും. ചെറുകിട കര്‍ഷകര്‍ പിന്തള്ളപ്പെടും. ഇത്തരം ആശങ്കകള്‍ അസ്ഥാനത്തല്ല.ക്രിസ്‌പര്‍ അധിഷ്‌ഠിത അരിവാള്‍ രോഗശമനികള്‍ വികസിപ്പിക്കാന്‍ ഉള്ള ലൈസന്‍സ് നേടാന്‍ ശാസ്‌ത്ര-വാണിജ്യ ഗവേഷണ കൗണ്‍സില്‍ (CSR)d ന് കഴിഞ്ഞിട്ടില്ല. അസാധാരണ ചെലവുകളാണ് ഇതിന് കാരണം. തത്ഫലമായി സിഐഎസ്ആറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമീക്‌സ് ആന്‍ഡ് ഇന്‍റഗ്രേറ്റീവ് ബയോളജയിലെ ഇന്ത്യന്‍ ശാസ്‌ത്രഞ്ജര്‍ നമ്മുടേതായ ക്രിസ്‌പര്‍ സംവിധാനം ഉണ്ടാക്കി. ഇത് താങ്ങാനാകുന്ന ചികിത്സ വിധിയായി നിലനില്‍ക്കുന്നു.

ATMANIRBHAR BHARAT  ICAR  DRR DHAN 100  PUSA DST RICE
Union Agriculture Minister Shri Shivraj Singh Chouhan (Center) during the launch of the genome-edited rice varieties (Ministry of Agriculture & Farmers Welfare)

ജന്യാതിയ ഗൗരവ് ദിവസായ നവംബര്‍ 19ന് സിഎസ്ഐആര്‍ഐജിഐബി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി അരിവാള്‍ രോഗത്തിന് തദ്ദേശീയമായി വികസിപ്പിച്ച ക്രിസ്‌പര്‍ അധിഷ്‌ഠിത ജനിതക വ്യതിയാന ചികിത്സ ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഒപ്പു വച്ചു. ഐസിഎആറിലെയും എസ്‌എയുവിലെയും മറ്റ് ലാബുകളിലെയും കാര്‍ഷിക ശാസ്‌ത്രജ്ഞര്‍ തദ്ദേശീയമായി ഇത്തരം ജനിതക വ്യതിയാന മാര്‍ഗങ്ങള്‍ വികസിപ്പിച്ചാല്‍ താങ്ങാനാകുന്ന ചെലവിലോ സൗജന്യമായി തന്നെയോ ഇന്ത്യന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ഐസിഎആര്‍, യുജിസി, ഡിബിടി, ഡിഎസ്‌ടി, സിഎസഅഐആര്‍ തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായ ഒരു സമീപനം ഈ രംഗത്ത് കൈക്കൊണ്ടാല്‍ നമ്മുടെ ഊര്‍ജ്ജവും വിഭവങ്ങളും വര്‍ദ്ധിപ്പിക്കാനും ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി ജയ് അനുസന്താന്‍ ആഘോഷിക്കാനുമാകും.

ശരിയായ സന്തുലനം കണ്ടെത്തുക

ഇന്ത്യ നമ്മുടെ വഴിയില്‍ ശ്രദ്ധയോടെ നടക്കേണ്ടതുണ്ട്. കര്‍ഷകരുടെ അവകാശങ്ങളും ദേശീയ താത്‌പര്യങ്ങളും സംരക്ഷിച്ച് കൊണ്ട് നൂതനത പ്രോത്സാഹിപ്പിക്കണം. ചെറിയ ചില ചുവട് വയ്‌പുകളിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. സര്‍ക്കാര്‍ ഒരു രാഷ്‌ട്രം ഒരു ലൈസന്‍സ് പദ്ധതി നടപ്പാക്കണം. പൊതുമേഖല ഗവേഷങ്ങളില്‍ താങ്ങാനാകാവുന്ന ലൈസന്‍സ് ഏര്‍പ്പെടുത്തണം.

തദ്ദേശീയമായ ജനിതക വ്യതിയാന സാങ്കേതികതള്‍ വികസിപ്പിക്കാന്‍ പൊതു നിക്ഷേപം ഉണ്ടാകണം. സിഎസ്‌ഐആര്‍-ഐജിഐബി വികസിപ്പിച്ചത് പോലുള്ള ഇത്തരം കണ്ടെത്തലുകളിലൂടെ വിദേശ പേറ്റന്‍റുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനാകും.

അന്യ ഡിഎന്‍എ ഇല്ലാത്ത ജനിതക വ്യതിയാനം വരുത്തിയ വിളകളെ ജനിത മാറ്റം വരുത്തിയ വിളകളെ വ്യവച്ഛേദിക്കാനുള്ള നിയന്ത്രണങ്ങളിലൂടെ ഇവ വ്യാപകമായി പൊതുജനങ്ങള്‍ക്ക് പ്രാപ്‌തമാകുകയും വേഗത്തില്‍ അംഗീകാരം ലഭിക്കുന്നതിനും പൊതു സ്വീകാര്യതയ്ക്ക് ആക്കം കൂട്ടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും വേണം.

കര്‍ഷകരെയും ഉപയോക്താക്കളെയും ജനിതക വ്യതിയാനവും ജനിതക മാറ്റവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ബോധവത്ക്കരിക്കണം. ജനിത വ്യതിയാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവരെ മനസിലാക്കണം. ഇതിലൂടെ സുതാര്യത ഉറപ്പാക്കാനും വിശ്വാസ്യത ഉണ്ടാക്കാനും സാധിക്കും.

ശാസ്‌ത്രം, ധൈര്യം, തുറന്ന് നല്‍കല്‍

ഇതിന് കാര്യമായ ആഘാതങ്ങളോ പാരിസ്ഥിതിക വെല്ലുവിളികളോ ഉണ്ടാകാമെന്നാണ് ചില വിമര്‍ശകരുടെ ഭയം. ജനിതക മാറ്റം വരുത്തിയ വിളകള്‍ മുക്ത ഇന്ത്യയ്ക്ക് ആഹ്വാനം ചെയ്യുന്നതോടൊപ്പം ജനിതക വ്യതിയാനം വരുത്തിയ അരികളുടെ വികസിപ്പിക്കലും പ്രകടനം കുറഞ്ഞ, സുരക്ഷിതമല്ലാത്ത ഇനങ്ങളുടെ ധൃതിപിടിച്ചുള്ള പരിശോധനയില്ലാതെയുള്ള പ്രോത്സാഹിപ്പിക്കലും ഇന്ത്യയുടെ ഭക്ഷ്യ സംവിധാനത്തില്‍ ജനിതക സാങ്കേതികത ഉയര്‍ത്തുന്ന വെല്ലുവിളികളോട് പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ള പ്രതിരോധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമാണെന്നും വിമര്‍ശകര്‍ വിലയിരുത്തുന്നു.

ക്രിസ്‌പര്‍-കാസ്9ന്‍റെ ഉപയോഗത്തെക്കുറിച്ചും വിമര്‍ശകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇതിന്‍റെ വിദേശ വേരുകളും ഇന്ത്യ വിത്ത് അവകാശങ്ങള്‍ക്ക് വേണ്ടി ബഹുരാഷ്‌ട്ര കുത്തകകളുടെ ആശ്രിതരാകേണ്ടി വരുമെന്ന ഭീതിയും ഇവര്‍ പങ്കു വയ്ക്കുന്നു. ഇത് ശരിക്കും അടിസ്ഥാനമുള്ള ആശങ്കകള്‍ തന്നെയാണ്. ഇവ തീര്‍ച്ചയായും കണക്കിലെടുക്കേണ്ടതുണ്ട്. നിരന്തര പരിശോധനയും സ്വതന്ത്ര പരിശോധനയും വേണം അതേസമയം ഒരു സാങ്കേതികതയും ആദ്യ ദിനത്തില്‍ തന്നെ പൂര്‍ണതയുള്ളതാകുന്നില്ല. സമയമെടുത്തേ മെച്ചപ്പെടുത്താനാകൂ. ഇന്ന് നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍, കാറുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയെല്ലാം അതിന്‍റെ ആദ്യ പതിപ്പുകളില്‍ നിന്ന് ഏറെ പരിഷ്‌ക്കരിച്ചവയാണ്.

സമൂഹം നൂതനതയ്ക്കും വളര്‍ച്ചയ്ക്കും അവസരം നല്‍കുന്നുണ്ട്. അത് കണ്ട് തന്നെ ഇത് സാധ്യമാണ്. ശാസ്‌ത്രം വികസിച്ചത് നാം ഉത്തരവാദിത്തത്തോടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാണ്. മാറ്റത്തെ എതിര്‍ത്തതിലൂടെയല്ല. പുതിയ നെല്ലിനങ്ങള്‍ നമുക്ക് അനുയോജ്യമാണോ എന്ന് നിശ്ചയിക്കേണ്ടത് കര്‍ഷകരാണ്. പുതിയ ഇനങ്ങള്‍ നല്ല പ്രകടനം കാഴ്‌ച വച്ചാല്‍ അവ വയലില്‍ വിളയും. ഇല്ലെങ്കില്‍ അവ സ്വഭാവികമായും അപ്രത്യക്ഷമാകും.

ATMANIRBHAR BHARAT  ICAR  DRR DHAN 100  PUSA DST RICE
Union Agriculture Minister Shivraj Singh Chouhan addressing the gathering during the launch of the genome-edited rice varieties (Ministry of Agriculture & Farmers Welfare)

ഇന്ത്യയ്ക്ക് വേണ്ടത് ശാസ്‌ത്ര സ്ഥാപനങ്ങളിലുള്ള വിശ്വാസവും ധൈര്യത്തോടെ ഭാവിയിലേക്ക് മുന്നോട്ട്പോകാനുള്ള ആര്‍ജ്ജവവുമാണ്. ജനിതക വ്യതിയാനം വരുത്തിയ രണ്ട് നെല്ലിനങ്ങള്‍ കേവലം രണ്ട് നെല്ലിനങ്ങളുടെ കഥയല്ല, മറിച്ച് ഇ് പുതുതലമുറ കാലാവസ്ഥ-സ്‌മാര്‍ട്ട് കാര്‍ഷിക വൃത്തിയിലേക്കുള്ള കവാടം തുറക്കലാണ്. നമ്മുടെ ഭൂമിയെ സംരക്ഷിച്ച് കൊണ്ട് വര്‍ദ്ധിച്ച് വരുന്ന ജനതതികളെ ഊട്ടുവാനും ഉള്ള കവാടം തുറക്കല്‍.

ഗവേഷണ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുക വഴിസാങ്കേതികത പ്രോത്സാഹിപ്പിക്കാനും നീതിപൂര്‍വമായി അവ ഉപയോഗിക്കാനുമാകും. ഇന്ത്യയ്ക്ക് ജനിതക വ്യതിയാന മാര്‍ഗങ്ങള്‍ ശാക്തീകരണത്തിന് വിനിയോഗിക്കാം- ആശ്രിതത്വത്തിനല്ല- കര്‍ഷകരെ മുന്നോട്ട് നയിക്കാനും വിഭവങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ നാടിന്‍റെ ഭക്ഷ്യ ഭാവിസുരക്ഷിതമാക്കാനും...

(മികവിന്‍റെ കേന്ദ്രമായ ഹൈദരാബാദ് സര്‍വകലാശാലയിലെ മുന്‍ വൈസ്‌ചാന്‍സലറും ജെ സി ബോസ് ഫെലോയുമാണ് ലേഖകന്‍)