ETV Bharat / lifestyle

നിങ്ങളുടെ കഠിനാധ്വാനം വിജയം കാണും; ഇന്നത്തെ നിങ്ങളുടെ രാശിഫലം ഇങ്ങനെ

വിശദമായ ഇന്നത്തെ രാശിഫലം ഇങ്ങനെ.....

HOROSCOPE  ASTROLOGY  DAILY HOROSCOPE  ZODIAC PREDICTIONS
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : July 8, 2026 at 7:25 AM IST

3 Min Read
Choose ETV Bharat

തീയതി: 08-07-2026 ബുധൻ

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: മിഥുനം

തിഥി: കൃഷ്‌ണ അഷ്‌ടമി

നക്ഷത്രം: രേവതി

അമൃതകാലം: 04:04 PM മുതൽ 03:39 PM വരെ

ദുര്‍മുഹൂര്‍ത്തം: 11:43 AM മുതൽ 12:31 AM വരെ

രാഹുകാലം: 12:29 AM മുതൽ 02:04 PM

സൂര്യോദയം: 6:07 AM

സൂര്യാസ്‌തമയം: 06:50 PM

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ ഇന്ന് നിങ്ങൾ സന്നദ്ധനായിരിക്കും. നിങ്ങളുടെ പരിശ്രമം വിജയിച്ചേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്തി ചേരാൻ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.

കന്നി: നിങ്ങളുടെ ധൈര്യം ഇന്ന് എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ നിങ്ങളുടെ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം നിങ്ങളുടെ കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളിൽ പുഞ്ചിരി ഉണർത്തും.

തുലാം: അവസാനം ഇന്ന് നിങ്ങൾ നിങ്ങളുടെ പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. നിങ്ങളുടെ ജീവിതപങ്കാളിയെ ആകർഷിക്കാനായി നിങ്ങൾ രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.

വൃശ്ചികം: നിങ്ങളുടെ പങ്കാളിയോട്‌ നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട്‌ ഒരായിരം വാക്കുകൾ ഇന്ന് നിങ്ങൾ സംസാരിക്കും. നിങ്ങളുടെ ജോലിയിലുള്ള കഴിവും വൈധഗ്ധ്യവും പലരുടേയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച്‌ പറ്റുകയും ചെയ്യും. ഈ സമയം നിങ്ങളുടെ വിജയത്തിൻ്റെ കീർത്തി പരക്കും.

ധനു: ഇന്ന് നിങ്ങൾ ഒരു യാത്രയ്ക്ക്‌ ആയി തയ്യാറെടുത്തുകൊള്ളൂ. പണം നിങ്ങളെ ഈ ലോകം ചുറ്റിക്കും. ഇന്ന് നിങ്ങൾ പ്രധാന്യം നൽകേണ്ടത്‌ സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം ഇരുന്ന് വിശ്രമിച്ചോളു... നിങ്ങളുടെ വിജയത്തിൻ്റെ കീർത്തി എങ്ങും പരക്കും.

മകരം: നിങ്ങളുടെ മുൻഗണനാപട്ടികയിൽ നിങ്ങൾ ജോലിക്ക്‌ കുടുംബത്തേക്കാൾ സ്ഥാനം നൽകിയിട്ടുണ്ടെങ്കിൽ അത് പങ്കാളിയെ ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന പരാതി കേൾക്കേണ്ടി വരും. ഇന്ന് പങ്കാളിയെ നിരാശപ്പെടുത്താതെ പ്രേമപൂർവ്വം നിങ്ങൾ ഒരു യാത്ര പോകും. ഔദ്യോഗികമായി നിങ്ങൾ ഇന്ന് മുതിർന്ന ഉദ്യോഗസ്ഥൻ്റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ നിങ്ങൾ തിളങ്ങുകയും ചെയ്യും. നിങ്ങളുടെ നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച്‌ അറിയേണ്ടതാണ്.

കുംഭം: ഇന്ന് നിങ്ങൾ ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം മനസിലാക്കി അവരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. നിങ്ങളുടെ വാക്‌ചാതുരി നിങ്ങളെ ജോലിയിൽ സഹായിക്കും. നിങ്ങളുടെ എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കും. ഈ കഴിവ്‌ നിങ്ങളുടെ വീട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും നിങ്ങളുടെ പ്രേമഭാജനത്തിനെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം: ജോലിയിൽ ഒരുപാട് സമ്മർദ്ദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണിന്ന് പക്ഷേ സാമർത്ഥ്യബോധവും ഊർജ്ജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ നിങ്ങള്‍ക്ക് മുന്നോട്ടുപോകാൻ കഴിയും. ഇന്ന് നിങ്ങളുടെ പ്രോജക്റ്റുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും നിങ്ങൾക്ക് ഭാഗ്യമുണ്ട്!

മേടം: വികാരങ്ങൾ ഇന്ന് നിങ്ങൾക്ക്‌ തടസം സ്യഷ്ടിക്കും. കാര്യങ്ങൾ തെറ്റായി പോകുമ്പോൾ നിങ്ങൾ അസ്വസ്ഥനാകും. എന്നിരുന്നാലും നിങ്ങൾ മേശപ്പുറത്തിരിക്കുന്ന ഭക്ഷണം പോലെയും അലമാരിയിലിരിക്കുന്ന വസ്ത്രങ്ങൾ പോലെയും കാര്യങ്ങളുടെ നല്ല വശം മാത്രം കണ്ട് ഒരു നല്ല ജീവിതം തന്നതിന് ദൈവത്തോട് നിങ്ങൾ നന്ദിപറയും.

ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളേയും നൂതനമായ മാർഗങ്ങൾ ഉപയോഗിച്ച്‌ വെല്ലുവിളിച്ച്‌ നിങ്ങൾ വിജയം നേടും. ഉച്ചയ്ക്ക്‌ നിങ്ങളുടെ ബോസിൻ്റെ അടുത്ത് നിന്ന് ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വൈകുന്നേരം നിങ്ങളുടെ ബലഹീനതകളെ ശക്തിയാക്കിമാറ്റാൻ കഴിയും.

മിഥുനം: ജോലിയിൽ ഇന്ന് നിങ്ങൾ സമ്മര്‍ദ്ദം നേരിട്ടേക്കാം. ബിസിനസ്, വീട്, വിനോദം എന്നിവയ്ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്‌ധനാണ്. കുറച്ചു വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർത്ഥനയ്ക്കു ഫലം കാണും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ ഗാർഹിക/ആഭ്യന്തര കാര്യങ്ങള്‍ നിർവഹിക്കാൻ നിങ്ങളുടെ മുഴുവൻ ദിവസം ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.