സന്തോഷവും സംതൃപ്‌തിയും വന്നുചേരും; അറിയാം ഇന്നത്തെ ജ്യോതിഷ ഫലം
നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം വിശദമായി...

Published : May 5, 2026 at 7:00 AM IST
തീയതി: 05-05-2026 ചൊവ്വ
വര്‍ഷം: ശുഭകൃത് ഉത്തരായനം
മാസം: മീനം
തിഥി: കൃഷ്ണ ചതുര്‍ഥി
നക്ഷത്രം: തൃക്കേട്ട
അമൃതകാലം: 12:21 PM മുതൽ 01:55 PM വരെ
ദുര്‍മുഹൂര്‍ത്തം: 8:29 PM മുതൽ 09:17 PM വരെ
രാഹുകാലം: 03:28 PM മുതൽ 05:02 PM വരെ
സൂര്യോദയം: 06:05 AM
സൂര്യാസ്‌തമയം: 06:36 PM
ചിങ്ങം: നിങ്ങൾ കലാപരമായി അനുഗ്രഹീതനാണ്. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങളുടെ ആവേശവും ഊർജ്ജവും കൊണ്ട് നിരവധി പേർ അഭിനന്ദിക്കും. ഭൗതികമായും ആത്മീയമായും നിങ്ങള്‍ക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയും.
കന്നി: നേരിയ ക്ഷീണം ഇന്ന് ദിവസം മുഴുനവൻ അനുഭവപ്പെടും. വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടേണ്ടിവരും. ചില സമ്മർദ്ദങ്ങളും ഉണ്ടായേക്കാം. എന്തായാലും, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂട്ടായ്മയിൽ ഈ ദിവസാവസാനത്തോടെ ആ സമ്മർദ്ദങ്ങൾക്ക് കുറച്ച് ആശ്വാസമുണ്ടാകും.
തുലാം: ഇന്നത്തെ ദിവസത്തിന്‍റെ തുടക്കം അത്ര നല്ലതാകണമെന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കര്‍ക്കശസ്വഭാവം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ വൈകുന്നേരത്തോടെ ഗുണാനുഭവങ്ങള്‍ വന്നുചേരും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. പുതിയ ദൗത്യങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യം കാണിക്കും. എതിരാളികള്‍ നിങ്ങളോട് പരാജയം സമ്മതിക്കാനുമിടയുണ്ട്.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഒരു ശരാശരി ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യഭാഗം പതിവ് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. കുടുംബത്തിലെ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങള്‍ മാറ്റിവയ്‌ക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. ഇന്ന് ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ചെലവുകള്‍ നിയന്ത്രിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമല്ല.
ധനു: തുടക്കത്തില്‍ പ്രശ്നസങ്കീര്‍ണമായ ഈ ദിവസം വൈകുന്നേരത്തോടെ ആശ്വാസകരമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കാന്‍ തികഞ്ഞ ക്ഷമ പാലിക്കുക. വൈകുന്നേരത്തോടെ കാര്യങ്ങള്‍ ഗുണകരമാകും. ആരോഗ്യവും മെച്ചപ്പെടാന്‍ തുടങ്ങും. വ്യക്തിജീവിതത്തില്‍ സന്തോഷവും സംതൃപ്‌തിയും വന്നുചേരും.
മകരം: ബിസിനസ്സുകാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഗൃഹാന്തരീക്ഷം രാവിലെ പ്രസന്നമായിരിക്കാമെങ്കിലും ഉച്ചയോടെ പ്രക്ഷുബ്ധമാകാന്‍ തുടങ്ങിയേക്കാം. ഇത് നിങ്ങളുടെ മനസ്സിനേയും ശരീരത്തേയും ബാധിച്ചേക്കാം. അനാവശ്യതര്‍ക്കങ്ങളിൽ നിന്ന് ഒഴിവാകുക. അപകീര്‍ത്തി ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
കുംഭം: ഗുണാനുഭവങ്ങളുടെ ദിവസമാണ് ഇന്ന്. അതിനാല്‍ വേതനവര്‍ധനവും സ്ഥാനക്കയറ്റവും മേലുദ്യോഗസ്ഥന്മാരുടെ അനുമോദനവും പ്രതീക്ഷിക്കാം. ആരോഗ്യം മികച്ചതായിരിക്കും. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്ത് വിനോദയാത്രകള്‍ നടത്താന്‍ പറ്റിയ സമയമാണ്. കുടുംബാന്തരീക്ഷം സുഖകരവും സമാധാന പൂർണ്ണവുമായിരിക്കും.
മീനം: ഇന്ന് നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടിപ്പിക്കേണ്ട ദിവസമാണ്. സാഹിത്യരചനയില്‍ ഏര്‍പ്പെടുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യാന്‍ ശുഭകരമായ ദിവസം. നിങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയാല്‍ വിജയമുണ്ടാകും. സാമ്പത്തികനേട്ടത്തിനും ഇന്ന് സാധ്യത.
മേടം: നിങ്ങളിന്ന് തികച്ചും ആത്മീയമായ ചിന്തകളിലായിരിക്കും. അയൽക്കാരുമായും സുഹൃത്തുക്കളുമായും വളരെക്കാലമായുള്ള പ്രശ്‌നത്തിന് ഒത്തുതീർപ്പാകും. മുൻപോട്ട് നല്ല ബന്ധം പുലർത്താൻ കഴിയും. ഇത് നിങ്ങളുടെ ഭാവിയിലെ വിജയത്തിനുള്ള അടിത്തറയാകും.
ഇടവം: ഒരു സാധാരണ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. ഉച്ചതിരിഞ്ഞ സമയം കാര്യതടസം, ശാരീരിക അസ്വസ്ഥത എന്നിങ്ങനെ സമ്മർദ്ദം നിറഞ്ഞതായിരിക്കും. എന്നാൽ വൈകുന്നേരത്തോടെ അവയിൽ നിന്ന് മുക്തിനേടാൻ ആകും. പ്രിയപ്പെട്ടവരുടെ കരുതലും സ്‌നേഹവും തികച്ചും ആത്മവിശ്വാസം ഉണ്ടാക്കും.
മിഥുനം: ഇന്ന് നിങ്ങളുടെ ഭക്ഷണ ശീലങ്ങൾക്ക് നിങ്ങൾ അങ്ങേയറ്റം പരിഗണന നൽകും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. സാമ്പത്തികമായി ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. ജോലി സ്ഥലത്ത് സഹപ്രവർകരിൽ നിന്ന് സഹായം ഉണ്ടാകും.
കര്‍ക്കടകം: ഇന്നത്തെ ദിവസത്തിൻ്റെ ആദ്യത്തെ മണിക്കൂർ കാര്യതടസെ നേരിടും. അതിപ്രധാനമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് മാര്റി വയ്‌ക്കുക. ആരോഗ്യം വളരെ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ വിദഗ്‌ദോപദേശം തേടുക. ധ്യാനം പരിശീലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്‌ക്കും.

