കടുത്ത ഉപാധികള്‍ നിരത്തി യുഎസ്; അംഗീകരിക്കാതെ ഇറാന്‍, മൂന്നാംഘട്ട ആണവ ചര്‍ച്ചയും വിഫലം
ഇറാൻ-യുഎസ് മൂന്നാംഘട്ട ആണവ ചർച്ച കരാറിൽ എത്തിയില്ല. അമേരിക്കയുടെ ആവശ്യങ്ങളും ഇറാൻ നിരസിച്ചു. മിഡിൽ ആസ്‌റ്റിലെ സുരക്ഷയും മറ്റ് ഭീഷണികളും കണക്കിലെടുത്താണ് ഇറാൻ്റെ നിലപാട്.

Published : February 27, 2026 at 10:16 AM IST
ജനീവ: ഇറാൻ-യുഎസ് മൂന്നാംഘട്ട ആണവ ചർച്ച പരാജയം. ഇറാനും അമേരിക്കയും മണിക്കൂറുകളോളം ചർച്ചകൾ നടത്തിയെങ്കിലും കരാറിൽ എത്തിയില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. മിഡിൽ ഈസ്‌റ്റിൽ യുദ്ധത്തിന് സാധ്യത ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കരാർ അംഗീകാരിക്കാതിരുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ചർച്ചയിൽ ഇറാന് മുന്നിൽ കടുത്ത ഉപാധികളുമായാണ് അമേരിക്ക എത്തിയിരുന്നത്. ആണവ കേന്ദ്രങ്ങൾ ഉപേക്ഷിക്കണം, യുറേനിയം ശേഖരം കൈമാറണം തുടങ്ങിയ യുഎസ് ആവശ്യങ്ങൾ ഇറാൻ നിഷേധിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യവും കണക്കിലെടുത്താണ് കരാറിൽ എത്താതിരുന്നത്. ആണവ സമ്പുഷ്‌ടീകരണം ഇറാൻ്റെ അവകാശമാണെന്നും അത് തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെത്താൻ ഇറാൻ വിസമ്മതിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു ട്രംപിൻ്റെ പ്രസ്‌താവനകളിലൊന്ന്. മൂന്നാം തവണയും കരാറിൽ എത്താത്തത് ആഗോളതലത്തിൽ വരെ ആശങ്കയ്‌ക്ക് കാരണമായിരിക്കുകയാണ്. അതേസമയം ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വരും ദിവസം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനമായ വിയന്നയിൽ ചർച്ചകൾ തുടരുമെന്ന് അൽ-ബുസൈദി പറഞ്ഞു.
മൂന്ന് ചർച്ചയും പരാജയം
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആദ്യ ഘട്ട ചർച്ച നടന്നത്. അതേസമയം ചർച്ചയ്‌ക്ക് മുന്നോടിയായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആണവ കേന്ദ്രം വികസിക്കാനുള്ള ഇറാൻ്റെ പദ്ധതി തടയുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഡിസംബറിൽ ഇറാനിലുണ്ടായ ജനകീയ പ്രക്ഷോഭമാണ് എല്ലാ പ്രശ്‌നങ്ങൾക്ക് കാരണമായത്.
ഇറാനെ ഏറെ പ്രതിരോധത്തിലാക്കാനാണ് യുഎസ് നീക്കം. ഇറാന്‍ സര്‍ക്കാരിലൊരു മാറ്റം സംഭവിച്ചാല്‍ അത് നല്ലൊരു കാര്യമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ ഒമാനിൽ വച്ച് ആണവ കരാറുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ ആ ചർച്ചയും പരാജയപ്പെട്ടു. പിന്നാലെ ഇറാൻ്റെ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെ നിരവധി ഷിപ്പിങ് സ്ഥാപനങ്ങൾക്കും കപ്പലുകൾക്കുമെതിരെ അമേരിക്ക ഉപരോധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്‌തു.
Also Read:'ജെഫ്രി എപ്‌സ്‌റ്റീനെ എനിക്കറിയില്ല, ഇതുവരെ നേരിട്ട് കണ്ടിട്ടില്ല': ഹിലരി ക്ലിൻ്റൺ

