''എന്നെ സന്തോഷിപ്പിക്കേണ്ടത് വളരെ പ്രധാനം''; റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യയ്‌ക്ക് അധിക തീരുവയെന്ന് ട്രംപ്
നരേന്ദ്ര മോദി വളരെ നല്ല ഒരു മനുഷ്യനാണ്. റഷ്യൻ എണ്ണ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഞാൻ സന്തുഷ്‌ടനല്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും ട്രംപ്.

By ANI
Published : January 5, 2026 at 10:11 AM IST
വാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഇനിയും അധിക തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ തന്നെ സന്തുഷ്‌ടനാക്കി നിർത്തേണ്ടത് പ്രധാനമാണെന്നും ട്രംപിൻ്റെ മുന്നറിയിപ്പ്.
"നരേന്ദ്ര മോദി വളരെ നല്ല ഒരു മനുഷ്യനാണ്. റഷ്യൻ എണ്ണ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിൽ ഞാൻ സന്തുഷ്‌ടനല്ലെന്ന് അദ്ദേഹത്തിന് അറിയാം. ഇന്ത്യയ്‌ക്ക് എന്നെ സന്തോഷിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നിട്ടും അവർ വ്യാപാരം തുടരുകയാണ്. ഞങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള താരിഫ് വളരെ വേഗത്തിൽ ഉയർത്താൻ കഴിയും" - ട്രംപ് പറഞ്ഞു.
#WATCH | On India’s Russian oil imports, US President Donald J Trump says, " ... they wanted to make me happy, basically... pm modi's a very good man. he's a good guy. he knew i was not happy. it was important to make me happy. they do trade, and we can raise tariffs on them very… pic.twitter.com/OxOoj69sx3
— ANI (@ANI) January 5, 2026
റഷ്യൻ എണ്ണ ഇറക്കുമതിയിൽ യുഎസിനൊപ്പം നിന്നില്ലെന്ന് ആരോപിച്ചാണ് ഇന്ത്യക്ക് മേൽ തീരുവ ഏർപ്പെടുത്തുമെന്ന സൂചന ട്രംപ് നൽകിയത്. അതേസമയം നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ഉറപ്പ് മോദി തനിക്ക് നൽകിയിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉറപ്പും കൊടുത്തിലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
താരിഫ് സംബന്ധിച്ച സംഘർഷങ്ങൾ തുടരുമ്പോഴും ഉഭയകക്ഷി വ്യാപാര ബന്ധങ്ങളിൽ ആക്കം നിലനിർത്തേണ്ടത്തിൻ്റെ പ്രാധാന്യം പറഞ്ഞുകൊണ്ട് ട്രംപും പ്രധാനമന്ത്രി മോദിയും നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ആഴ്‌ചകൾക്ക് ശേഷമാണ് ട്രംപിൻ്റെ മുന്നറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെനിസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം എണ്ണ പ്രശ്‌നത്തെ വീണ്ടും കുത്തിപൊക്കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം എണ്ണ നിക്ഷേപമുള്ള രാജ്യമാണ് വെനസ്വേല. ലോകത്തെ എണ്ണ കയറ്റുമതി രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ഒപെക്കിൻ്റെ സ്ഥാപക അംഗവുമാണ് ഈ ലാറ്റിൻ അമേരിക്കൻ രാജ്യം. 303 ശതകോടി ബാരൽ ക്രൂഡ് ഓയിലിൻ്റെ നിക്ഷേപമാണ് വെനസ്വേലയിലുള്ളത്. ഇത് ലോകത്തെ ആകെയുള്ള എണ്ണ നിക്ഷേപത്തിൻ്റെ 17 ശതമാനത്തോളം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന അരിയ്‌ക്ക് പുതിയ തീരുവ ചുമത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള അരിക്ക് സബ്‌സിഡി നൽകി യുഎസ് വിപിണിയിൽ കുറഞ്ഞ വിലക്ക് തള്ളുകയും തങ്ങളുടെ ആഭ്യന്തര വിലകളെ ഇത് തകർക്കുകയാണെന്നും യുഎസിലെ കർഷകർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ ഭീഷണി.
ഇന്ത്യ ഉത്‌പനങ്ങൾക്ക് യുഎസ് ചുമത്തിയ 50 സതമാനം തീരുവ 2025 സെപ്‌റ്റംബറിലാണ് പ്രാബല്യത്തിൽ വരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് യുഎസ് അധിക 25 ശതമാനം തീരുവ ഇന്ത്യക്ക് മേൽ ചുമത്തിയത്. മത്സ്യം, വസ്‌ത്രം, ആഭരണം തുടങ്ങിയ വസ്‌തുകൾക്കാണ് തീരുവ ചുമത്തിയ്. മരുന്ന്, ഇലക്‌ട്രോണിക്‌സ്, പെട്രോളിയം തുടങ്ങിയ ഉത്‌പനങ്ങൾക്ക് തീരുവ ബാധകമല്ലെന്നും യുഎസ് അറിയിച്ചിരുന്നു.
Also Read: മഡുറോയും ഭാര്യയും ഫെഡറൽ കോടതിയിലേക്ക്; മയക്കുമരുന്ന്-ഭീകരവാദ കുറ്റങ്ങളിൽ വിചാരണ

