ETV Bharat / international

'അങ്ങനെ ഒരു ആക്രമണം നടന്നതായി ഞാൻ വിശ്വസിക്കുന്നില്ല', പുടിൻ്റെ വസതി യുക്രെയ്ൻ ലക്ഷ്യമിട്ടില്ലെന്ന് ട്രംപ്

കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡൻ്റ് വോളോഡിമിർ പുടിൻ്റെ വസതിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്. യുക്രൈനാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു റഷ്യ ആരോപിച്ചത്.

RUSSIAN PRESIDENT VLADIMIR PUTIN  TRUMP  ATTACK ON PUTIN RESIDENCE  UKRAINE STRUCK PUTIN RESIDENCE
US President Donald Trump (R) and Russian President Vladimir Putin (AFP)
author img

By ETV Bharat Kerala Team

Published : January 5, 2026 at 12:07 PM IST

2 Min Read
Choose ETV Bharat

ന്യൂയോർക്ക്: ഡ്രോൺ ആക്രമണത്തിൽ റഷ്യൻ പ്രസിഡൻ്റ് വോളോഡിമിർ പുടിൻ്റെ വസതി യുക്രെയ്ൻ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് സുരക്ഷാ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

"ഇങ്ങനെ ഒരു ആക്രമണം നടന്നതായി ഞാൻ വിശ്വസിക്കുന്നില്ല. റഷ്യൻ ആരോപണത്തിൽ തനിക്ക് വളരെ ദേഷ്യമുണ്ട്" എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. റഷ്യയുടെ അവകാശവാദം സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന യുറോപ്യൻ വക്താവിൻ്റെ വാദത്തിന് പിന്നാലെയാണ് ട്രംപിൻ്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പുടിനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വിഷയം ചർച്ച ചെയ്‌തിരുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എന്നാൽ ആക്രമണം നടന്ന സമയത്ത് റഷ്യൻ അവകാശവാദത്തെ ട്രംപ് അനുകൂലിച്ചിരുന്നു. സമാധാന ചർച്ചകൾ നടക്കുന്ന ഈ നിർണായക സമയത്ത് ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കാൻ പാടില്ലായിരുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്. യുദ്ധകളത്തിൽ ആക്രമിക്കുന്നത് പോലെയാണോ ഒരാളുടെ വീടിന് നേരെ ആക്രമണം നടത്തുന്നത് എന്നും ചോദ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണമുണ്ടെന്ന് അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡൻ്റ് വോളോഡിമർ പുട്ടിൻ്റെ വസത്തിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടാവുന്നത്. യുക്രെയ്‌നാണ് പുട്ടിൻ്റെ വസതി ആക്രമിക്കാൻ ശ്രമിച്ചതെന്നായിരുന്നു റഷ്യയുടെ ആരോപണം. ആക്രമണത്തിൻ്റെ ദൃശ്യങ്ങളും റഷ്യ പുറത്ത് വിട്ടിരുന്നു.

കൃത്യമായി ആസൂത്രണം ചെയ്‌താണ് യുക്രൈൻ ആക്രമിച്ചതെന്നും എന്നാൽ ഇത് റഷ്യൻ വ്യോമ പ്രതിരോധം ആക്രമണം പരാജയപ്പെടുത്തിയതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആക്രമണത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലന്നും ഉദ്യോഗസ്ഥർ പ്രസ്‌താവനയിൽ അറിയിച്ചു.

റഷ്യൻ യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനെടെയാണ് ആക്രമണം. സമാധാന കരാർ ഉടൻ നടപ്പിലാകുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കരാറില്‍ കാര്യമായ പുരോഗതിയുണ്ടായെന്നും നിരന്തരമായ ചര്‍ച്ചകള്‍ ഫലപ്രദമായെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം റഷ്യ യുക്രെയ്‌ന്‍ സമാധാന കരാര്‍ അടുത്ത് തന്നെ ഉണ്ടാകുമെങ്കിലും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതില്‍ പ്രധാനമാണ് കിഴക്കന്‍ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശം. ഈ പ്രദേശത്തെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഒരു കരാറില്‍ എത്തുന്നതാണ് നല്ലതെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് ഭരണകൂടത്തിൻ്റെ 20 പോയൻ്റ് പദ്ധതികളിൽ ചിലതൊന്നും റഷ്യക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് യുക്രെയ്‌ൻ പ്രസിഡൻ്റ് പ്രസിഡൻ്റ് സെലൻസ്‌കിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read: ''എന്നെ സന്തോഷിപ്പിക്കേണ്ടത് വളരെ പ്രധാനം''; റഷ്യൻ എണ്ണ ഇറക്കുമതി തുടർന്നാൽ ഇന്ത്യയ്‌ക്ക് അധിക തീരുവയെന്ന് ട്രംപ്