മഡൂറോയ്ക്ക് ശേഷം ആര്? ഗ്രീന്‍ലാന്‍ഡിനെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തണമെന്ന് അമേരിക്കയോട് ഡാനിഷ് പ്രധാനമന്ത്രി
ഭൂവിഭാഗങ്ങളെ പിടിച്ചടുക്കാനുള്ള അവകാശം ട്രംപിനില്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍, പ്രതികരണം ഗ്രീന്‍ലന്‍ഡിനെക്കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ങ്ങളോട്

Published : January 5, 2026 at 6:12 PM IST
വാഷിങ്ടണ്‍: വെനിസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നാലെ ഗ്രീന്‍ലാന്‍ഡും പിടിച്ചെടുക്കുമെന്ന് വീണ്ടും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ സുരക്ഷാ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ആഹ്വാനമെന്നാണ് വിശദീകരണം. ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരും കുഴപ്പത്തിലാണെന്ന് ട്രംപിന്‍റെ ഉന്നത നയതന്ത്രജ്ഞന്‍ പറഞ്ഞു.
പാശ്ചാത്യലോകത്ത് അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ ചെലവേറിയ പങ്കാളിത്തം ഏറ്റെടുക്കുന്നതിന് ഏറെ ഗൗരവം കൊടുക്കുന്നുവെന്നാണ് വെനിസ്വേലയിലെ നിക്കോളാസ് മഡൂറോയെ സ്ഥാനഭ്രഷ്‌ടനാക്കിയ ശേഷം ട്രംപും വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയും നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ചെറു ഭീഷണികളിലൂടെ ട്രംപ് ശത്രുക്കളെയും മിത്രങ്ങളെയും വരുതിയിലായിക്കുന്ന പശ്ചാത്തലത്തിലാണ് ഇനിയാര് എന്ന ചോദ്യം ഉയര്‍ന്നിരിക്കുന്നത്.
ഞങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് വേണം എന്ന് ട്രംപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്ത്രപരമായ ആര്‍ട്ടിക് ദ്വീപ് ഇപ്പോള്‍ റഷ്യന്‍ ചൈനീസ് കപ്പലുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. വെനിസ്വേലയിലെ സൈനിക നടപടി ഗ്രീന്‍ലന്‍ഡിനുള്ള സൂചനയാണോ എന്ന ചോദ്യത്തോട് അത് കാണാന്‍ പോകുകയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. അതേസമയം ഇതേക്കുറിച്ചുള്ള ചോദ്യത്തോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ട്രംപ് തന്‍റെ ഭരണകൂടത്തിന്‍റെ ദേശീയ സുരക്ഷ തന്ത്രം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പാശ്ചാത്യധ്രുവത്തില്‍ അമേരിക്കന്‍ അപ്രമാദിത്വം പുനഃസ്ഥാപിക്കുക തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് തന്നെയായിരുന്നു രണ്ടാമൂഴത്തില്‍ വൈറ്റ്ഹൗസിലേക്കുള്ള തന്‍റെ യാത്രയുടെ കേന്ദ്രമായി ട്രംപ് ഉയര്‍ത്തിക്കാട്ടിയിരുന്നതും.
പത്തൊമ്പതാം നൂറ്റാണ്ടിലെ മണ്‍റോ തത്വത്തെയും ട്രംപ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് യൂറോപ്യന്‍ കോളനി വാഴ്‌ചയെയും റൂസ്‌വെല്‍റ്റിന്‍റെ സിദ്ധാന്തങ്ങളെയും തള്ളുന്നതാണ്. കൊളംബിയയില്‍ നിന്ന് പനാമ വിട്ടുപോകുന്നതിനെ നീതികരിക്കാന്‍ അമേരിക്ക എപ്പോഴും ചൂണ്ടിക്കാട്ടുന്നത് ഇത് തന്നെയാണ്. ഇതിലൂടെയാണ് പനാമ കനാല്‍ മേഖല സ്വന്തമാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചത്. അമേരിക്കയുടെ അയല്‍ക്കാര്‍ക്കും അതിനപ്പുറമുള്ളവര്‍ക്കും നേരെ താന്‍ സ്വീകരിക്കുന്ന സമീപനം അദ്ദേഹം ഇതിലൂടെയൊക്കെ ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ്.
അമേരിക്കയിലെ അഞ്ചാം പ്രസിഡന്‍റിന്‍റെ മൗലിക രേഖകളായ ഡോണ്‍ റോയ് തത്വങ്ങളെയും ട്രംപ് ഉദ്ധരിക്കുന്നുണ്ട്. ശനിയാഴ്‌ച രാത്രി അമേരിക്കന്‍ സൈന്യം കാരക്കസില്‍ നടത്തിയ നടപടികളും ട്രംപിന്‍റെ അറ്റ്ലാന്‍റിക് അഭിമുഖവും എല്ലാം ധാതുസമ്പന്നമായ ഗ്രീന്‍ലന്‍ഡിന്‍റെ നിയന്ത്രണമുള്ള ഡെന്‍മാര്‍ക്കിന്‍റെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ട്രംപിന് പിടിച്ചടക്കാന്‍ യാതൊരു അധികാരവും ഇല്ലെന്നാണ് ഡെന്‍മാര്‍ക്കിന്‍റെ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക് സണ്‍ ട്രംപിന്‍റെ ഏറ്റവും പുതിയ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. ഗ്രീന്‍ലന്‍ഡിക്ക് വിശാലമായ പ്രവേശനം ഇതിനകം തന്നെ തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും നാറ്റോ അംഗം കൂടിയായ ഡെന്‍മാര്‍ക്ക് ട്രംപിനെ ഓര്‍മ്മിപ്പിക്കുന്നു. നിലവിലുള്ള സുരക്ഷാ കരാര്‍ പ്രകാരാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അത് കൊണ്ട് തന്നെ ചരിത്രപരമായി തന്നെ ഏറ്റവും അടുത്ത സുഹൃത്തായ തങ്ങളെ ഭീഷണപ്പെടുത്തുന്നത് ട്രംപ് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തങ്ങള്‍ വില്‍പ്പനയ്ക്കുള്ളവരല്ലെന്ന് വ്യക്തമാക്കിയിട്ടുള്ള മറ്റൊരു രാജ്യവും ജനങ്ങളുമാണ് ഇതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വെനസ്വേലന്‍ ജനതയ്ക്ക് തങ്ങളുടെ ഭാവി നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നും അതിനെ ആദരിക്കണമെന്നുമുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രസ്‌താവനയ്ക്ക് ഡെന്‍മാര്‍ക്ക് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. വെനിസ്വേലയുടെ ആക്‌ടിങ് പ്രസിഡന്‍റ് ഡെല്‍സി റോഡ്രിഗസിനെ തന്‍റെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും ട്രംപ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ട്രംപ് ഭരണകൂടത്തിന്‍റെ ഭാഗമായിരുന്ന ഇപ്പോള്‍ പോഡ്‌കാസ്റ്ററായി മാറിയ കാത്തിമില്ലറിന്‍റെ ഒരു സാമൂഹ്യമാധ്യമ പോസ്റ്റും ഗ്രീന്‍ലാന്‍ഡ്‌കാരെയും ഡാനിഷുകളെയും അസഹിഷ്‌ണുതരാക്കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡിന്‍റെ ഭൂപടത്തില്‍ നിറങ്ങളും നക്ഷ്ത്രങ്ങളും വരകളുമൊക്കെ ചേര്‍ത്ത് ഉടന്‍ എന്ന തലക്കെട്ടോടെയുള്ള മില്ലറിന്‍റെ പോസ്റ്റാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഡെന്‍മാര്‍ക്കിന്‍റെ ഭൗമശാസ്‌ത്രപരമായ അഖണ്ഡതയെ ആദരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഈ പോസ്റ്റിന് താഴെ അമേരിക്കയിലെ ഡെന്‍മാര്‍ക്ക് സ്ഥാനപതി ജെസ്‌പര്‍ മൊള്ളര്‍ സൊറെന്‍സെന്‍ കുറിച്ചു. ട്രംപിന്‍റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലെറയാണ് ജെസ്‌പര്‍ വിവാഹം കഴിച്ചിരിക്കുന്നത്.
ട്രംപ് നേരത്തെ പ്രസിഡന്‍റായിരുന്ന അവസാന കാലത്തും ഇപ്പോള്‍ അധികാരത്തിലെത്തി ആദ്യസമയങ്ങളിലും ഗ്രീന്‍ലാന്‍ഡിന് മേലുള്ള തങ്ങളുടെ അധികാരത്തെക്കുറിച്ച് ആവര്‍ത്തിച്ചിരുന്നു. തങ്ങളുടെ മറ്റൊരു സഖ്യകക്ഷിയുടെ കൈവശമിരിക്കുന്ന ധാതുസമ്പന്നമായ പ്രദേശത്തെ സൈനികബലത്തിലൂടെ തങ്ങളുടെ നിയന്ത്രണത്തിലാക്കുമെന്ന അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിയില്ല.
ഇക്കാര്യങ്ങള്‍ അടുത്തിടെ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയുമുണ്ടായി. ഗ്രീന്‍ലാന്‍ഡിലേക്ക് തന്‍റെ പ്രത്യേക ദൂതനായി ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ നിയോഗിക്കുമെന്നും രണ്ടാഴ്‌ച മുമ്പ് ട്രംപ് പറഞ്ഞിരുന്നു.ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കാന്‍ ലൂസിയാന ഗവര്‍ണര്‍ ട്രംപിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.
ക്യൂബയ്ക്കും ശക്തമായ മുന്നറിയിപ്പ്
ക്യൂബയിലും ആശങ്കകളുടെ മേഘങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വെനിസ്വേലയുടെ പരമപ്രധാനമായ സഖ്യ രാഷ്‌ട്രമാണ് ക്യൂബ. ഒപ്പം വാണിജ്യ പങ്കാളിയും. ക്യൂബന്‍ സര്‍ക്കാരിനും റൂബിയോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 1959ലെ ക്യൂബന്‍ വിപ്ലവം മുതല്‍ അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം വഷളാണ്. മഡൂറോ പിടിയിലാകുന്നതിന് തൊട്ടുമുമ്പു വരെ ക്യൂബന്‍ അധികൃതര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി എന്‍ബിസിയുടെ മീറ്റ് ദ പ്രസില്‍ റൂബിയോ പറഞ്ഞിരുന്നു.
ക്യൂബക്കാരാണ് മഡൂറോയെ സംരക്ഷിക്കു്നനതെന്നും റൂബിയോ ചൂണ്ടിക്കാട്ടി. വെനിസ്വേലിയന്‍ അംഗരക്ഷകരല്ല മഡൂറോയ്ക്കുള്ളത്. ക്യൂബന്‍ അംഗരക്ഷകരാണ്. ആഭ്യന്തര ഇന്‍റലിജന്‍സിനും ക്യൂബന്‍ ഉദ്യോഗസ്ഥരാണ് ഉള്ളത്. ചാരപ്രവര്‍ത്തനങ്ങളും ക്യൂബക്കാരാണ് ചെയ്യുന്നത്. അകത്തും പുറത്തുമുള്ള ചതിയന്‍മാരെ കണ്ടെത്തുകയാണ് ഇവരുടെ കര്‍ത്തവ്യം. ക്യൂബന്‍ സര്‍ക്കാരിനെ വെനിസ്വേലന്‍ സര്‍ക്കാരിനെ പോലെ തന്നെയാണ് താന്‍ കാണുന്നതെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.
ക്യൂബയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. കാരണ അത് പരാജപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്‌ട്രമാണ്. നമുക്ക് ആ ജനതയെ സഹായിക്കേണ്ടതുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെനിസ്വേലിയന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ക്യൂബന്‍ അധികൃതര്‍ റാലി സംഘടിപ്പിച്ചിരുന്നു.മേഖലയിലെ എല്ലാരാജ്യങ്ങളും ജാഗ്രതയോടെ ഇരിക്കണമെന്നും നമ്മുടെയെല്ലാം തലയ്ക്ക് മുകളില്‍ ഭീഷണ തൂങ്ങിക്കിടപ്പുണ്ടെന്നും അമേരിക്കന്‍ സൈനിക നടപടിക്കെതിരെ റാലി സംഘടിപ്പിക്കാനുള്ള ആഹ്വാനത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്യൂബ ഒരു ഏകാധിപത്യ രാഷ്‌ട്രമാണെന്നും ജനങ്ങളെ അടിച്ചര്‍ത്തുന്നുവെന്നും ഫ്ലോറിഡയില്‍ നിന്നുള്ള മുന്‍സെനറ്റംഗം കൂടിയായ ക്യൂബന്‍ കുടിയേറ്റക്കാരുടെ മകനായ റൂബിയോ പറയുന്നു. ഇത് പാശ്ചാത്യ ധ്രുവമാണ്. ഇവിടെയാണ് നാം ജീവിക്കുന്നത്. അമേരിക്കയുമായി മത്സരിക്കുന്നവരുടെയും ശത്രുക്കളുടെയും എതിരാളികളുടെയും ഇടമാകാന്‍ ഇതിനെ നാം അനുവദിക്കില്ലെന്നും റൂബിയോ പറഞ്ഞു.
ക്യൂബന്‍ ജനത സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. സംഭവങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് ബയോ കെമിക്കല്‍ ലബോറട്ടറി ജീവനക്കാരിയായ അന്‍പത്തഞ്ച് വയസുള്ള ബാര്‍ബറ റോഡ്രിഗസ് പറയുന്നു. ഒരു പരമാധികാര രാജ്യത്തിന് മേലുള്ള കടന്ന് കയറ്റം. ഏതെങ്കിലും ഒരു രാജ്യത്ത് ഇത് സാധ്യമാണോ എന്നും അവര്‍ ചോദിക്കുന്നു. നാം ഒരു സന്നിഗ്ദ്ധ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അവര്‍ പറയുന്നു.

