ETV Bharat / international

'വെനിസ്വേലയിൽ സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രവർത്തിക്കണം'; ആവശ്യവുമായി ശ്രീലങ്ക

വെനിസ്വേലൻ ജനതയുടെ സുരക്ഷ, ക്ഷേമം, അവകാശങ്ങൾ എന്നിവ കണക്കിലെടുത്ത് സമാധാനപരമായ ഒരു പരിഹാരം കാണാൻ ശ്രീലങ്ക ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

SRI LANKA ON VENEZUELA  INDIA VENEZUELA RELATIONSHIP  SRI LANKA URGES UN PEACEFUL  SRI LANKA UN ON VENEZUELA
Representational image (IANS)
author img

By ETV Bharat Kerala Team

Published : January 6, 2026 at 3:31 PM IST

2 Min Read
Choose ETV Bharat

കൊളംബോ: വെനിസ്വേല വിഷയത്തിൽ ഇടപെട്ട് ശ്രീലങ്ക. സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രവർത്തിക്കണമെന്ന് ശ്രീലങ്ക ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. വെനിസ്വേലയിലെ യുഎസ് സൈനിക ആക്രമണത്തെത്തുടർന്നാണ് ശ്രീലങ്കയുടെ ഇടപെടൽ.

വെനിസ്വേലൻ ജനതയുടെ സുരക്ഷ, ക്ഷേമം, അവകാശങ്ങൾ എന്നിവ കണക്കിലെടുത്ത് സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രവർത്തിക്കണമെന്ന് ശ്രീലങ്ക ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തിൽ മഡുറോയ്ക്ക് പങ്കുണ്ടെന്ന് നിരന്തരം യുഎസ് ആരോപിച്ചിരുന്നു. ഇതിനു ശേഷമാണ് ശനിയാഴ്‌ച വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ യുഎസ് സൈനിക ആക്രമണം നടത്തിയത്. എന്നാൽ മഡുറോ യുഎസിൻ്റെ ആരോപണങ്ങളെ ശക്തമായി തള്ളിക്കളഞ്ഞു.

മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം ന്യൂയോർക്കിലേക്ക് കൊണ്ടുപോയി. യുഎസ് നടപടിയെത്തുടർന്ന് വെനിസ്വേലയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച (ജനുവരി 05) വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്‌താവന പുറത്തിറക്കി. "ഐക്യരാഷ്ട്രസഭയും യുഎൻ സുരക്ഷാ കൗൺസിലുകളും ഈ വിഷയം ഏറ്റെടുക്കുകയും വെനിസ്വേലൻ ജനതയുടെ സുരക്ഷ, ക്ഷേമം, പരമാധികാര അവകാശങ്ങൾ എന്നിവ കണക്കിലെടുത്ത് സമാധാനപരമായ ഒരു പരിഹാരത്തിനായി പ്രവർത്തിക്കേണ്ടത് പ്രധാനമാണ്" എന്ന് പ്രസ്‌താവനയിൽ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്രമം, ബലപ്രയോഗം നിരോധിക്കുക, അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക, രാജ്യങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും പോലുള്ള അന്താരാഷ്ട്ര നിയമ തത്വങ്ങളെയും യുഎൻ ചാർട്ടറിനെയും ബഹുമാനിക്കേണ്ടതിൻ്റെ ആവശ്യകതയും ശ്രീലങ്ക ഊന്നിപ്പറയുന്നു.

ഭരണകക്ഷിയായ എൻ‌പി‌പിയുടെ കൂട്ടായ്‌മയായ ജെ‌വി‌പി നേരത്തെ പുറത്തിറക്കിയ പ്രതികരണത്തിന് പിന്നാലെയാണ് സർക്കാരിൻ്റെ പ്രസ്‌താവന. ഹ്യൂഗോ ഷാവേസിൻ്റെയും മഡുറോയുടെയും വെനിസ്വേലൻ ഭരണകൂടങ്ങളെ പിന്തുണച്ച ചരിത്രമുള്ള പാർട്ടി, പരമാധികാര രാഷ്ട്രമായ വെനിസ്വേലയെ ആക്രമിച്ച്, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പ്രസിഡൻ്റിനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും സൈനിക ഇടപെടലിലൂടെ തട്ടിക്കൊണ്ടുപോകാനുള്ള യുഎസ് നടപടിയെ ശക്തമായി അപലപിക്കുന്നു എന്ന് ജെ‌വി‌പിയുടെ പ്രസ്‌താവനയിൽ പറഞ്ഞു.

ജെവിപിയിൽ നിന്ന് വേർപിരിഞ്ഞ ഫ്രണ്ട്‌ലൈൻ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ ഇന്നലെ മഡുറോയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് എംബസിക്ക് മുന്നിൽ ഒത്തുകൂടി. എഫ്‌എസ്‌പി പ്രവർത്തകരുടെ ഒരു സംഘം പ്രതിഷേധിച്ചു. 'വെനിസ്വേലയിൽ നിന്ന് പിൻവാങ്ങുക' എന്ന് പറഞ്ഞുകൊണ്ട് യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

വെനിസ്വേലയില്‍ ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റു

വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്‍റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റു. നിക്കോളാസ് മഡൂറോയെ അമേരിക്കന്‍ സൈന്യം പിടികൂടി രണ്ട് ദിവസം കഴിയുമ്പോഴാണ് ഡെന്‍സിയുടെ സ്ഥാനാരോഹണം. മഡൂറോയും ഭാര്യയും ന്യൂയോര്‍ക്കില്‍ വിചാരണ നേരിടുകയാണ്.

പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയില്‍ നടന്ന ചെറിയ ചടങ്ങിലാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റത്. വാഷിങ്ടണുമായി സഹകരിക്കുമെന്ന് ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി.

Also Read: ഡൽഹി കലാപ കേസ്; മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം മുഴക്കി ജെഎൻയു വിദ്യാർഥികൾ