യുക്രെയ്‌ൻ്റെ ആക്രമണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം; ഖാർകിവ് വ്യോമാക്രമണം തള്ളി റഷ്യ
ജനുവരി ഒന്നിനായിരുന്നു റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്‌ൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടത്. പുതുവത്സര ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

By ANI
Published : January 3, 2026 at 9:15 AM IST
മോസ്‌കോ (റഷ്യ): ഖാർകിവിൽ ആക്രമണം നടത്തിയെന്ന യുക്രെയ്‌ൻ വാദം തള്ളി റഷ്യ. റഷ്യ ആക്രമണം നടത്തി എന്ന യുക്രെയ്‌ൻ ഭരണകൂടത്തിൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്നും യുക്രെയ്‌ൻ സെന്യം അന്തരാഷ്‌ട്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
''ഖാർകിവിൽ റഷ്യ ആക്രമണം നടത്തി എന്ന യുക്രെയ്‌ൻ ഭരണകൂടത്തിൻ്റെ അവകാശവാദങ്ങൾ തെറ്റാണ്. ജനുവരി ഒന്നിന് രാത്രിയിൽ ഖേർസൺ മേഖലയിലെ ഖോർലി സെറ്റിൽമെൻ്റിൽ സാധാരണക്കാർക്കെതിരെ യുക്രെയ്‌ൻ സെന്യം നടത്തിയ ക്രൂരമായ ആക്രമണത്തിൽ നിന്ന് അന്തരാഷ്‌ട്ര ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു'' - റഷ്യൻ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ജനുവരി ഒന്നിനായിരുന്നു റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്‌ൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടത്. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പുതുവത്സര ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനങ്ങൾ ഒത്തുകൂടിയ സ്ഥലത്തേക്ക് യുക്രെയ്‌ൻ മനഃപൂർവ്വം ഡ്രോണുകൾ പതിപ്പിക്കുകയായിരുന്നുവെന്ന് റഷ്യൻ മന്ത്രാലയം ആരോപിച്ച് അടുത്ത് ദിവസമാണ് റഷ്യയിൽ നിന്നുള്ള രണ്ട് മിസൈലുകൾ ഖാർകിവ് നഗരത്തിൽ പതിച്ചത്. യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. എന്നാൽ ഈ ആരോപണം തെറ്റാണ് എന്നാണ് റഷ്യൻ വാദം.
ഖാർകിവിലെ ജനവാസ മേഖലയിൽ റഷ്യയുടെ മിസൈലുകൾ പതിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒരു കെട്ടിടത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മരണസംഖ്യയിൽ കൃത്യമായ കണക്ക് ആയില്ലെന്നും സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.
അതേസമയം റഷ്യൻ പ്രസിഡൻ്റ് വോളോഡിമർ പുട്ടിൻ്റെ വസത്തിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് റഷ്യ. പുട്ടിൻ്റെ വസതികളിൽ ഒന്ന് യുക്രെയ്‌നാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് റഷ്യയുടെ ആരോപണം.
Footage circulating online of alleged Ukrainian drone attack on President Putin’s residence is AI generated.
— faiyaz brohi (@FaiyazB) December 31, 2025
Cars don’t just drive through water fountains pic.twitter.com/oJtZYdPFc8
കൃത്യമായി ആസൂത്രണം ചെയ്‌താണ് ആക്രമിച്ചതെന്നും എന്നാൽ ഇത് റഷ്യൻ വ്യോമ പ്രതിരോധം പരാജയപ്പെടുത്തിയതായും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലന്നും ഉദ്യോഗസ്ഥർ പ്രസ്‌താവനയിൽ അറിയിച്ചു.
പുടിൻ്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രധാനമത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു."സമാധാന ചർച്ചകൾ നടക്കുന്ന ഈ നിർണായക സമയത്ത് ഇത്തരം പ്രകോപനങ്ങൾ ഉണ്ടാക്കാൻ പാടില്ലായിരുന്നു. യുദ്ധകളത്തിൽ ആക്രമിക്കുന്നത് പോലെയാണോ ഒരാളുടെ വീടിന് നേരെ ആക്രമണം നടത്തുന്നത്?" എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.
എന്നാൽ റഷ്യയുടെ അവകാശവാദങ്ങൾ തെറ്റാണെന്നായിരുന്നു യുക്രെയ്‌ൻ പറഞ്ഞത്. സമാധാന ചർച്ചകൾ വഴിതെറ്റിക്കാനും യുക്രെയ്‌നിനെതിരെയുള്ള ആക്രമണങ്ങളെ ന്യായികരിക്കാനുമുള്ള റഷ്യയയുടെ ശ്രമമാണിതെന്നും സെലൻസ്‌കി പറഞ്ഞു.

