ETV Bharat / international

വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കൻ പ്രഹരം; പ്രതികരിച്ച് ലോക രാജ്യങ്ങൾ, യുൻ അടിയന്തര യോഗം വിളിക്കണമെന്ന് ആവശ്യം

അമേരിക്കയുടെ ആധിപത്യപരമായ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നുവെന്ന് ലോക രാഷ്‌ട്രങ്ങള്‍. എന്നാൽ അമേരിക്കയോട് ഒപ്പം നിൽക്കുകയാണ് ഇസ്രയേൽ.

OIL RESERVES IN VENEZULELA  US MILITARY OPERATION IN VENEZUELA  US ATTACK ON VENEZUELA LATEST  US INTERVENTION
Fire at Fuerte Tiuna, Venezuela's largest military complex, is seen from a distance after a series of explosions in Caracas on January 3, 2026. The United States military was behind a series of strikes against the Venezuelan capital Caracas on Saturday, US media reported. (AFP)
author img

By ANI

Published : January 4, 2026 at 12:00 PM IST

2 Min Read
Choose ETV Bharat

കാരക്കാസ്: മുതലാളിത്ത ഭീകരതയുടെ ഭയാനക നീക്കങ്ങൾ നടത്തുന്ന അമേരിക്കയ്ക്ക് എതിരെ പ്രതികരിച്ച് ലോക രാഷ്‌ട്രങ്ങൾ. കഴിഞ്ഞ ദിവസം ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്ക നടത്തിയ നാടകീയ അട്ടിമറികൾക്കെതിരെയാണ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

അന്താരാഷ്‌ട്ര നിയമത്തേയും ഐക്യരാഷ്‌ട്ര സഭയെയും അമേരിക്ക ബഹുമാനിക്കണമെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ പ്രതികരിച്ചു.

"വെനിസ്വേലയിലെ സ്ഥിതിഗതികൾ വളരെ സൂക്ഷ്‌മമായി ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വെനിസ്വേലയിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വെനസ്വേലയിലെ യൂറോപ്യൻ പൗരർക്ക് പിന്തുണയും സഹായവും നൽകും" - ഉർസുല വോൺ ഡെർ എക്‌സിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കനേഡിയൻ പൗരന്മാരെ സഹായിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൊളംബിയയിലെ ബൊഗോട്ടിയിലുള്ള എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു.

അമേരിക്ക വെനസ്വേലയ്ക്ക് മേലെടുത്ത നടപടികളെ ന്യായീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യോഗം വിളിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. വെനിസ്വേലയിലെ ജനങ്ങളോട് ഐക്യദാർഢ്യവും റഷ്യ പ്രഖ്യാപിച്ചു. യുഎന്നും ഒഎഎസും(ഓർഗനൈസേഷൻസ് ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്) അമേരിക്കയുടെ ഭീകര നടപടികളിൽ ഉടൻ ഇടപെടണമന്നാണ് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്‌താവോ പെട്രോ പ്രതികരിച്ചത്.

ഒരു പരമാധികാര രാഷ്ട്രത്തിനും പ്രസിസിഡൻ്റിനുമെതിരെ അമേരിക്ക നടത്തിയ അട്ടിമറിയിൽ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു ചൈനയുടെ പ്രതികരണം.

യുഎസിൻ്റെ ഇത്തരം ആധിപത്യപരമായ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുന്നു. ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ മേഖലയിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമവും യുഎന്നിൻ്റെ തത്വങ്ങളും പാലിക്കണമെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നത് അവസാനിപ്പിക്കണമെന്നും അമേരിക്കയോട് ആവശ്യപ്പെടുന്നതായി ചൈനയുടെ വിദേശകാര്യ വകുപ്പ് എക്‌സിൽ കുറിച്ചു.

വെനിസ്വേലൻ പ്രകൃതിവിഭവങ്ങളുടെ മേൽ നിയന്ത്രണം നേടാനുള്ള അമേരിക്കയുടെ ധിക്കാരപരമായ ശ്രമമാണിത്. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു യുദ്ധം, പരമാധികാരത്തിലും അന്താരാഷ്ട്ര നിയമത്തിലും വിശ്വസിക്കുന്ന ഏതൊരാളും ഇതിനെ അപലപിക്കേണ്ടതാണെന്നാണ് ബ്രിട്ടനിലെ പ്രതിപക്ഷനേതാവും എംപിയുമായ ജെറമി കോർബിൻ പ്രതികരിച്ചത്.

അമേരിക്കയോടൊപ്പം ഇസ്രയേൽ

വെനസ്വേലയെ ആക്രമിച്ചതിൽ അമേരിക്കയോടൊപ്പം നിന്ന് ഇസ്രയേൽ. അമേരിക്കയുടെ പ്രവൃത്തിയെ പ്രശംസിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദെയോൺ സർ എക്‌സിൽ കുറിച്ചു. മഡുറോയുടെ സ്വേച്‌ഛാധിപത്യത്തിൽ ദുരിതമനുഭവിക്കുന്ന സ്വാതന്ത്ര്യപ്രിയരായ വെനിസ്വേലൻ ജനതയ്‌ക്കൊപ്പം ഇസ്രായേൽ നിലകൊള്ളുന്നതായും പ്രതികരിച്ചു.

"വെനസ്വേലയിൽ ജനാധിപത്യത്തിൻ്റെ തിരിച്ചുവരവും സംസ്ഥാനങ്ങൾ തമ്മിലുള്ള സുഹൃദ് ബന്ധം ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നു. വെനിസ്വേലയിലെ ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാൻ അർഹരാണ്. ഭീകരതയുടെയും മയക്കുമരുന്നിൻ്റെയും ഇടത്തിൽ നിന്ന് മുക്തമായ ഭാവിയാണ് വെനസ്വേലയ്ക്ക് ആവശ്യം", ഗിദെയോൺ സർ പറഞ്ഞു.

ALSO READ: വെനസ്വേലയുടെ എണ്ണപ്പാടത്ത് കണ്ണുവച്ച് അമേരിക്ക, എണ്ണ മറ്റ് രാജ്യങ്ങൾക്ക് വിൽക്കുമെന്ന് ട്രംപിന്‍റെ പ്രഖ്യാപനം