ETV Bharat / international

ജര്‍മന്‍ ചാന്‍സലര്‍ ട്രംപ് കൂടിക്കാഴ്‌ച; ഉഭയകക്ഷി ചർച്ചകള്‍ ഓവൽ ഓഫിസിൽ

അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ ട്രംപും ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെർസും ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇരു രാജ്യങ്ങളുടെയും സഹകരണം ദൃഢമാക്കാനുള്ള ചര്‍ച്ചകളാകും നടക്കുക.

ട്രംപ്  ജർമ്മൻ ചാൻസലർ  വൈറ്റ് ഹൗസ്  ഫ്രെഡറിക് മെർസ്
German Chancellor Friedrich Merz and President Trump (ANI)
author img

By ANI

Published : March 3, 2026 at 12:26 PM IST

2 Min Read
Choose ETV Bharat

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ബന്ധം ദൃഢമാക്കാനൊരുങ്ങി അമേരിക്കയും ജര്‍മ്മനിയും. ഇതിൻ്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ ട്രംപും ഫ്രെഡറിക് മെർസും ഇന്ന് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്‌ച നടത്തും.

ഓവൽ ഓഫിസിൽ വച്ച് ഔപചാരികമായി ഇന്ത്യന്‍ സമയം 11 മണിക്ക് ഇരു രാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഉഭയകക്ഷി ചര്‍ച്ചകളിലെ പ്രധാന അജണ്ട ഇരു രാജ്യങ്ങളും ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും യുഎസ്-ജർമ്മനി സഹകരണ ബന്ധം ദൃഢമാക്കുന്ന മേഖലകളില്‍ ചര്‍ച്ച ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യ, യുക്രെയ്ൻ-റഷ്യ, താരിഫ് പ്രശ്‌നം, ഗ്രീൻലാൻഡ് സംഘർഷം എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉഭയകക്ഷി കൂടിക്കാഴ്‌ചയെക്കുറിച്ചുള്ള വിവരങ്ങൾ വൈറ്റ് ഹൗസ് പിന്നീട് മാധ്യമങ്ങളെ അറിയിക്കും. ചര്‍ച്ചകളില്‍ മാധ്യമങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 11:45 ന് ജർമ്മൻ ചാൻസലര്‍ക്ക് പ്രസിഡൻ്റ് ഉച്ചവിരുന്ന് നല്‍കും.

പിന്നീട് ഓവൽ ഓഫിസിൽ ഊർജ്ജ സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തും, തുടർന്ന് രണ്ട് നയ യോഗങ്ങളും നടക്കും. വളരെക്കാലമായി ആസൂത്രണം ചെയ്‌തിരുന്ന ഒരു സന്ദർശനമാണിതെന്ന് ഡിഡബ്ല്യു ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ജര്‍മ്മനിയുമായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവിലെ സംഭവങ്ങള്‍ എല്ലാം തലകീഴായി മറിയുന്നതിന് കാരണമായി.

അമേരിക്കയ്‌ക്കും ഇസ്രയേലിനും പിന്തുണ - മെർസ്

അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാചര്യത്തില്‍ ജർമ്മനി യുഎസിനും ഇസ്രയേലിനും ഒപ്പമാണെന്ന് മെർസ് ഉയർത്തിക്കാട്ടി. ഗൾഫ് രാജ്യങ്ങളിലെ യുഎസ്‌ താവളങ്ങളിലും ഇസ്രയേലിലും നടത്തിയ ഇറാൻ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചുവെന്ന് ഡിഡബ്ല്യു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"മുല്ല ഭരണകൂടം അവസാനിക്കുന്നു എന്നത് നിരവധി ഇറാനികള്‍ക്ക് ആശ്വാസം പകരുന്നു. ആണവ, മിസൈൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാനോട് പലതവണ പറഞ്ഞു. അതുകൊണ്ട് നമ്മുടെ പങ്കാളികളെയും സഖ്യകക്ഷികളെയും പഠിപ്പിക്കേണ്ട" സമയമല്ല ഇപ്പോൾ" എന്ന് മെർസ് തുടർന്നു. യുഎസിൻ്റെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങൾ അപകടരഹിതമല്ലെന്ന് മെർസ് കൂട്ടിച്ചേർത്തുവെന്ന് ഡിഡബ്ല്യു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.

Also Read:ഖാമനേയിയെ കൊലപ്പെടുത്തിയത് അമേരിക്കയ്‌ക്ക് പറ്റിയ "പിഴവ്", ഒറ്റക്കെട്ടായി ഇറാൻ ജനത