പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷം: നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍, മരണസംഖ്യ 787 കടന്നു

Published : March 1, 2026 at 7:20 AM IST
|Updated : March 4, 2026 at 7:10 AM IST
അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍. സംഘര്‍ഷത്തില്‍ ഇതുവരെ അത്യാധുനിക ആയുധങ്ങളൊന്നും പ്രയോഗിച്ചിട്ടില്ലെന്നും ഇറാന്‍. എന്നാല്‍ കൂടുതല്‍ കാലം യുദ്ധത്തെ പ്രതിരോധിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും ഇറാന്‍. മുഴുവന്‍ നൂതന ആയുധങ്ങും ഉപകരണങ്ങളും ആദ്യ ദിവസങ്ങളില്‍ തന്നെ ഉപയോഗിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായി നിക്ക് പറഞ്ഞു.
LIVE FEED
നെറ്റില്ലാത്ത 4 നാളുകള്‍
ഇറാനിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ തടസം നാലാം ദിവസത്തിലേക്ക്.
യുഎഇയിലേക്ക് ഇറാന്‍ ആക്രമണം
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍റെ വന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം. 186 മിസൈലുകളും 812 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തുവിട്ടതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ അതിശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ ഭൂരിഭാഗം ആക്രമണങ്ങളെയും യുഎഇ പരാജയപ്പെടുത്തി.
തൊടുത്തുവിട്ട മിസൈലുകളില്‍ 172 എണ്ണവും ഡ്രോണുകളില്‍ 755 എണ്ണവും ആകാശത്തുവെച്ച് തന്നെ തകര്‍ക്കാന്‍ സാധിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ഇത്രയധികം മിസൈലുകളും ഡ്രോണുകളും ഒരേസമയം ലക്ഷ്യസ്ഥാനങ്ങളിലെത്താതെ പ്രതിരോധിച്ചത് വലിയ നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചു. രാജ്യത്തിന്‍റെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലില്‍ ഇറാൻ ആക്രമണം, നിരവധിപേര്‍ക്ക് പരിക്ക്
ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മധ്യ ഇസ്രായേലിലെ വിവിധയിടങ്ങളിലായി ഏഴ് പേർക്ക് പരിക്കേറ്റു. ടെൽ അവീവിന് കിഴക്കുള്ള ബ്‌നൈ ബ്രാക്കിലും, അതിനും കിഴക്കായി സ്ഥിതി ചെയ്യുന്ന റോഷ് ഹയിൻ നഗരത്തിലുമാണ് സംഭവം നടന്നത്. മിസൈൽ പതിച്ചതും അതിൻ്റെ അവശിഷ്ടങ്ങൾ വീണതും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടാക്കിയതായും, പലയിടങ്ങളിലും തീപിടുത്തത്തിനും റോഡുകൾ തകരാനും കാരണമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
യുഎഇയിൽ ഇറാൻ ആക്രമണങ്ങളിൽ 3 പേർ മരിച്ചു, 68 പേർക്ക് പരിക്കേറ്റു,
ഇറാനിയൻ ആക്രമണങ്ങളിൽ യുഎഇയിലുടനീളം മൂന്ന് പേർ കൊല്ലപ്പെടുകയും 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു - മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക
ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 787 കടന്നു
ഇറാൻ്റെ വിവിധ ഭാഗങ്ങളിൽ യുഎസ്-ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 787 ആയി ഉയർന്നതായി ഇറാൻ്റെ റെഡ് ക്രെസൻ്റിനെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
കൂപ്പുകുത്തി യൂറോപ്യൻ ഓഹരി വിപണി
യൂറോപ്യൻ ഓഹരി വിപണിയിൽ വന്‍ ഇടിവ്. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ യൂറോപ്യൻ ഓഹരി വിപണികൾ കൂടുതൽ ഇടിഞ്ഞു. ഇറാൻ യുദ്ധം സാമ്പത്തിക വിപണികളെ പിടിച്ചുകുലുക്കിയതോടെ മേഖലയിലെ പ്രകൃതിവാതക വിലയും വീണ്ടും കുതിച്ചുയർന്നു.
എണ്ണ വിലയില്‍ വന്‍ കുതിപ്പ്
ഹോര്‍മൂസ് കടലിടുക്ക് അടച്ചതോടെ എണ്ണ വിലയില്‍ വന്‍ക്കുതിപ്പ്.
ഇറാന്‍ മരണ സംഖ്യ ഉയരുന്നു
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ഇറാനില്‍ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 700 കടന്നുവെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
ഒമാനില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇറാന്‍റെ വിദേശ കപ്പല്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൂന്ന് നാവികര്‍ കൊല്ലപ്പെട്ടെന്ന് വിവരം.
യുഎസ് പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം
പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശവുമായി മാര്‍കോ റൂബിയോ. പൗരന്മാരുടെ സുരക്ഷയ്‌ക്കാണ് ഭരണകൂടം മുന്‍തൂക്കം നല്‍കുന്നതെന്നും സുരക്ഷിതയിടങ്ങളിലേക്ക് മാറണമെന്നും റൂബിയോ. കൂടുതല്‍ വിവരങ്ങള്‍ക്കായി @TravelGov എന്ന ലിങ്കിലോ അല്ലെങ്കില്‍ +1-202-501-4444 എന്ന നമ്പറിലെ ബന്ധപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.
റിയാദില്‍ ഡ്രോണുകള്‍ തകര്‍ത്തു
റിയാദില്‍ എട്ട് ഡ്രോണുകള്‍ തകര്‍ത്തു. അതേസമയം പോര്‍വിമാനങ്ങള്‍ തകര്‍ത്തൂവെന്ന് ഖത്തര്‍. 98 ബാലിസ്റ്റിക് മിസൈലുകള്‍ വീഴ്‌ത്തിയെന്നും റിപ്പോര്‍ട്ട്.
അരുത് പോകരുത്
സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരിക്കെ യുഎസ് സൈനിക താവളങ്ങള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് ട്രംപ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരവേ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ. നേരത്തെയും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയിരുന്നു. എന്നാല്‍ ട്രംപ് ഇടപെട്ടതോടെ ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു.
ഒരുമിച്ച് പഠിച്ചവര്‍ ഒന്നിച്ച് മടങ്ങുന്നു
ഗാസ മുതൽ മിനാബ് വരെ നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. ഇറാനിലെ മിനാബിലെ സ്‌കൂളില്‍ ഇസ്രയേല്‍ നരനായാട്ടില്‍ പൊലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഖബറിടം ഒരുക്കുന്നതിന്‍റെ ചിത്രം പങ്കിട്ടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 'ഒരു പ്രൈമറി സ്‌കൂളിലെ യുഎസ്-ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 160ലധികം നിരപരാധികളായ പെൺകുട്ടികൾക്കായി ഒരുക്കുന്ന ഖബറിടങ്ങളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിച്ചു. മിസ്റ്റർ ട്രംപ് വാഗ്‌ദാനം ചെയ്‌ത "രക്ഷ" യാഥാർഥത്തിൽ ഇങ്ങനെയാണ് കാണപ്പെടുന്നത്. ഗാസ മുതൽ മിനാബ് വരെ ഒട്ടനവധി നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും" എക്‌സില്‍ കുറിച്ചു.
യുദ്ധത്തിൽ പൈതൃകം തകരുന്നു; മുന്നറിയിപ്പുമായി യുനെസ്കോ
ഇറാനും യുഎസ്-ഇസ്രയേൽ സംയുക്ത സേനയും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുനെസ്കോ. ലോക പൈതൃക പട്ടികയിലുള്ള ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ ഗോലസ്താൻ കൊട്ടാരത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിദ്യാഭ്യാസ ഏജൻസിയുടെ ഇടപെടൽ.
ഗോലസ്താൻ കൊട്ടാരത്തിൻ്റെ പൈതൃകം
ഖജാർ രാജവംശത്തിൻ്റെ ഭരണകാലത്ത് ഇറാനിലെ ഔദ്യോഗിക രാജകീയ സമുച്ചയമായിരുന്നു ടെഹ്‌റാനിലെ ഗോലസ്താൻ കൊട്ടാരം. ഈ ചരിത്രസ്മാരകത്തിന് യുദ്ധത്തിൽ വലിയ കേടുപാടുകൾ സംഭവിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് യുനെസ്കോയുടെ പുതിയ പ്രസ്താവന. സാംസ്കാരിക സ്വത്തുക്കൾക്ക് അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണമുണ്ടെന്ന് അവർ ഓർമിപ്പിച്ചു.
സംരക്ഷണ നിയമങ്ങൾ
സായുധ സംഘർഷങ്ങളുടെ സമയത്ത് സാംസ്കാരിക സ്വത്തുക്കൾ സംരക്ഷിക്കുന്നതിനുള്ള 1954ലെ ഹേഗ് കൺവെൻഷനും ഇതിലെ മെച്ചപ്പെടുത്തിയ സംരക്ഷണ സംവിധാനങ്ങളും യുനെസ്കോ എടുത്തുപറഞ്ഞു. ഇതിനുപുറമെ, ലോകത്തെ സാംസ്കാരിക പ്രകൃതി പൈതൃകങ്ങളുടെ സംരക്ഷണം സംബന്ധിച്ച 1972ലെ കൺവെൻഷനും പ്രസ്താവനയിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യം
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഗോലസ്താൻ കൊട്ടാരം പേർഷ്യൻ വാസ്തുവിദ്യയുടെയും പാശ്ചാത്യ ശൈലിയുടെയും സമന്വയമാണ്. ടെഹ്‌റാനിലെ ഏറ്റവും പഴക്കമേറിയ ചരിത്രസ്മാരകങ്ങളിലൊന്നാണിത്. മനോഹരമായ പൂന്തോട്ടങ്ങൾക്കും സവിശേഷമായ കലാസൃഷ്ടികൾക്കും പേരുകേട്ട ഈ സമുച്ചയം ഇറാൻ്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തിൻ്റെ നേർചിത്രമാണ്. യുദ്ധങ്ങൾ കാരണം ഇത്തരം നിർമിതികൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ലോകത്തിൻ്റെ തന്നെ വലിയ സാംസ്കാരിക നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
യുദ്ധവും പൈതൃക കേന്ദ്രങ്ങളും
പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ മനുഷ്യജീവനുകൾക്ക് പുറമെ ഇത്തരം ചരിത്രസ്മാരകങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വിവിധ രാജ്യങ്ങളിലായി നിരവധി പൈതൃക കേന്ദ്രങ്ങളാണ് സായുധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനോടകം തകർക്കപ്പെട്ടിട്ടുള്ളത്. ഭാവി തലമുറയ്ക്കായി ഈ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകത മുൻനിർത്തിയാണ് അന്താരാഷ്ട്ര തലത്തിൽ യുനെസ്കോ ശക്തമായ മുന്നറിയിപ്പുകൾ നൽകുന്നത്.
ഇറാന്‍റെ ഡ്രോൺ ആക്രമണം: ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തുന്നു; എണ്ണ വിതരണം തടസപ്പെട്ടേക്കും
അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായി ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയുമായി ബന്ധമുള്ള എണ്ണക്കപ്പൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ആക്രമിച്ചു. 'ആതെ നോവ' (ATHE NOVA) എന്ന ടാങ്കറിന് നേരെ രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന കപ്പലിൽ ഇപ്പോഴും തീപിടുത്തം തുടരുകയാണെന്ന് ഇറാൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ലോകത്തെ എണ്ണ-വാതക വിതരണത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്ക് തങ്ങൾ അടച്ചതായി ശനിയാഴ്ച തന്നെ ഇറാൻ വ്യക്തമാക്കിയിരുന്നു. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെടുന്നത് ആഗോള വിപണിയെ വരുംദിവസങ്ങളിൽ പ്രതിസന്ധിയിലാക്കിയേക്കും. ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പ്രകൃതിവാതക കയറ്റുമതിയെയും ഈ നീക്കം സാരമായി ബാധിക്കും.
അമേരിക്കയ്ക്കും ഇസ്രായേലിനും പിന്തുണ, യുദ്ധത്തിൽ നേരിട്ട് പങ്കുചേരില്ലെന്ന് നാറ്റോ
ഇറാനെതിരായ സൈനിക നീക്കത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനും നാറ്റോയുടെ (NATO) പിന്തുണയുണ്ടെങ്കിലും, ഈ യുദ്ധത്തിൽ നേരിട്ട് പങ്കുചേരാൻ സഖ്യത്തിന് പദ്ധതിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ വ്യക്തമാക്കി. ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ ശേഷികൾ തകർക്കാൻ അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന നീക്കങ്ങൾ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വിലയിരുത്തി. ജർമ്മൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നാറ്റോയുടെ നിലപാട് അറിയിച്ചത്.
നാറ്റോ എന്ന നിലയിൽ ഈ സംഘർഷത്തിന്‍റെ ഭാഗമാകാൻ യാതൊരു പദ്ധതിയുമില്ലെന്നും എന്നാൽ സഖ്യത്തിലെ ഓരോ രാജ്യങ്ങൾക്കും വ്യക്തിഗതമായി അമേരിക്കൻ നീക്കങ്ങളെ പിന്തുണയ്ക്കാമെന്നും റുട്ടെ കൂട്ടിച്ചേർത്തു
ഇന്ത്യക്കാരുമായി രക്ഷാദൗത്യവിമാനങ്ങളെത്തി
മിഡില്‍ ഈസ്റ്റ് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ എത്തിത്തുടങ്ങി. തിങ്കളാഴ്ച അബുദാബിയിൽ നിന്ന് എത്തിയ എത്തിഹാദ് എയർവേയ്‌സിന്‍റെ നാല് വിമാനങ്ങൾ വിവിധ ഇന്ത്യൻ നഗരങ്ങളിൽ ഇറങ്ങി. ഡൽഹിയിലേക്ക് എത്തിയ വിമാനം രാത്രി എട്ട് മണിയോടെയും, മുംബൈയിലേക്കുള്ള വിമാനം ഏഴേമുക്കാലോടെയും ലക്ഷ്യസ്ഥാനത്തെത്തി.
കേരളത്തിലേക്കുള്ള യാത്രക്കാർക്കും വലിയ ആശ്വാസമായി കൊച്ചിയിലേക്കുള്ള വിമാനം രാത്രി 10:10-ഓടെ എത്തിച്ചേർന്നു. ഇതിനുപുറമെ ബെംഗളൂരുവിലേക്കുള്ള വിമാനവും രാത്രി പത്ത് മണിയോടെ ലാൻഡ് ചെയ്തു. ദിവസങ്ങളായി അടച്ചിട്ടിരുന്ന വ്യോമപാതകൾ ഭാഗികമായി തുറന്നതോടെ എമിറേറ്റ്‌സ്, എത്തിഹാദ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞു.
ഇറാനെതിരെ കരുത്തുറ്റ സൈന്യത്തെ തന്നെ ഉപയോഗിക്കുമെന്ന് യുഎസ്
ഇറാനെതിരായ സൈനിക നടപടിയിൽ ഏറ്റവും ശക്തമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിഎൻഎൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ഇറാനെ ശക്തമായിത്തന്നെ നേരിടുന്നുണ്ടെന്നും എന്നാൽ യഥാർത്ഥത്തിലുള്ള വലിയ ആക്രമണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തെയാണ് തങ്ങൾ ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം നീണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഏകദേശം നാല് ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ നിശ്ചയിച്ച സമയക്രമത്തേക്കാൾ വേഗത്തിലാണ് സൈനിക നീക്കങ്ങൾ മുന്നേറുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്ന് യുഎസിനോട് സ്പെയിൻ
ഇറാനെതിരായ സൈനിക നീക്കത്തിന് സ്പെയിനിലെ സംയുക്ത സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നിഷേധിച്ചു. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഏകപക്ഷീയമായ സൈനിക നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഇത്തരം അനാവശ്യ ഇടപെടലുകൾ അന്താരാഷ്ട്ര ക്രമത്തെ കൂടുതൽ വഷളാക്കുമെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്പെയിനിലെ റോട്ട, മൊറോൺ എന്നിവിടങ്ങളിലുള്ള സൈനിക താവളങ്ങൾ ഒരു കാരണവശാലും ഇറാൻ ആക്രമണത്തിനായി വിട്ടുനൽകില്ലെന്ന് വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ അൽബാരസും വ്യക്തമാക്കി. യുഎന്നുമായുള്ള കരാറുകളുടെയും നിബന്ധനകളുടെയും ലംഘനത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ലെന്നാണ് സ്പെയിനിന്‍റെ നിലപാട്.
മസ്ക്കറ്റില്‍ നിന്ന് കേരളത്തിലേക്ക് അടക്കം വിമാനസര്‍വീസ് ആരംഭിക്കുന്നു, ദുബായ് എയര്‍പോര്‍ട്ടും തുറന്നു
ഒമാനിലെ മസ്‌കറ്റില്‍ നിന്നുള്ള ചില വിമാന സർവീസുകൾ നാളെ (മാർച്ച് 3) മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് മസ്‌കറ്റിൽ നിന്ന് സർവീസ് നടത്തുക. നാളെ പ്രാദേശിക സമയം രാവിലെ 10:25-ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും മസ്‌കറ്റിൽ നിന്ന് ആദ്യമായി പുറപ്പെടുക.
അതേസമയം, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച് 3 രാത്രി 11:59 വരെ നിർത്തിവെച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്‌സൈറ്റിലൂടെ വിമാനത്തിന്‍റെ കൃത്യമായ സമയം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തടസ്സപ്പെട്ട വിമാനങ്ങളുടെ ടിക്കറ്റ് മാറ്റുന്നതിനും റദ്ദാക്കുന്നതിനും ഫീസ് ഈടാക്കില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. അതേസമയം, ദുബായ് എയര്‍പോര്‍ട്ട് തുറന്നതായും വളരെ പരിമതിമായ സര്‍വീസുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതില്‍ ഒരു സര്‍വീസ് മുംബൈയിലേക്കാണെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൈന്യത്തെ ഇറക്കേണ്ടി വന്നാല്‍ മടിക്കില്ലെന്ന് ട്രംപ്
ഇറാനിൽ ആവശ്യമെങ്കിൽ കരസേനയെ വിന്യസിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. മുൻപ് പല പ്രസിഡന്‍റുമാരും സൈന്യത്തെ നേരിട്ട് അയക്കില്ലെന്ന് ഉറപ്പുനൽകാറുണ്ടെങ്കിലും താൻ അങ്ങനെയൊരു വാഗ്ദാനം നൽകുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ സൈന്യത്തെ ഇറക്കേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും എന്നാൽ സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ അതിന് മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ശനിയാഴ്ച ആരംഭിച്ച സൈനിക നടപടികൾക്ക് പിന്നാലെ ട്രംപ് നടത്തുന്ന ഈ പരാമർശം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമേനിയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ അന്തരിച്ചു
യുഎസ്-ഇസ്രായേൽ സംയുക്ത വ്യൂഹം നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ അന്തരിച്ചു. കഴിഞ്ഞ നടന്ന ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്
'എന്ത് വിലകൊടുത്തും' ഇറാൻ സ്വയം പ്രതിരോധിക്കും: സുരക്ഷാ മേധാവി ലാരിജാനി
അമേരിക്കയുമയും ഇസ്രായേലുമായുള്ള യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടക്കവെ, എന്ത് വിലകൊടുത്തും ഇസ്ലാമിക് റിപ്പബ്ലിക് സ്വയം പ്രതിരോധിക്കുമെന്ന് ഇറാൻ്റെ സുരക്ഷാ മേധാവി തിങ്കളാഴ്ച പറഞ്ഞു. "എന്ത് വിലകൊടുത്തും ഞങ്ങളും ഞങ്ങളുടെ ആറായിരം വർഷം പഴക്കമുള്ള നാഗരികതയും ഉഗ്രമായി പ്രതിരോധിക്കും; ശത്രുക്കളുടെ തെറ്റായ കണക്കുകൂട്ടലുകളിൽ ഞങ്ങൾ അവരെ ഖേദിപ്പിക്കും," ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ തലവൻ അലി ലാരിജാനി എക്സിൽ കുറിച്ചു.
അമേരിക്കൻ ജെറ്റുകള്‍ കുവൈറ്റ് അബദ്ധത്തില്‍ വെടിവച്ചിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ്
ഇറാൻ ആക്രമണം നടത്തുന്നതിനിടെ, പടക്കപ്പലിൽ നിന്നുള്ള ദൗത്യത്തിനിടയിൽ കുവൈറ്റ് സൈന്യം അബദ്ധത്തിൽ മൂന്ന് അമേരിക്കൻ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ വെടിവെച്ചിട്ടതായി യുഎസ് സൈന്യം തിങ്കളാഴ്‌ച അറിയിച്ചു. ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയുൾപ്പെട്ട കടുത്ത പോരാട്ടത്തിനിടയിലാണ് ഈ സംഭവം. "യുഎസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ കുവൈറ്റ് വ്യോമ പ്രതിരോധ സേന അബദ്ധത്തിൽ വെടിവെച്ചിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് ജീവനക്കാരും സുരക്ഷിതമായി പുറത്തുകടന്നു (Eject). അവർ നിലവിൽ സുരക്ഷിതരും ആരോഗ്യവാന്മാരുമാണ്," എന്ന് പ്രസ്താവനയിൽ പറയുന്നു. ഈ സംഭവം കുവൈറ്റ് അധികൃതർ അംഗീകരിച്ചിട്ടുണ്ടെന്നും നിലവിലെ സൈനിക നീക്കങ്ങളിൽ കുവൈറ്റ് നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും യുഎസ് സൈന്യം കൂട്ടിച്ചേർത്തു.
നെതന്യാഹുവിൻ്റെ ഓഫിസ് ആക്രമിച്ചെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്
ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തെൽ അവീവിലെ നെതന്യാഹുവിൻ്റെ ഔദ്യോഗിക ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് 'ഖെയ്ബർ' മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അവകാശപ്പെട്ടു.
മജീദ് ഇബ്‌നൽറെസയെ ഇറാൻ ഇടക്കാല പ്രതിരോധ മന്ത്രിയായി നിയമിച്ചു
ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ മുൻ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടർന്ന്, റവല്യൂഷണറി ഗാർഡ്‌സ് ജനറൽ മജീദ് ഇബ്നൽറെസയെ ഇറാൻ്റെ പുതിയ ഇടക്കാല പ്രതിരോധ മന്ത്രിയായി പ്രസിഡൻ്റ് നിയമിച്ചു. "പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ്റെ ഉത്തരവ് പ്രകാരം, റവല്യൂഷണറി ഗാർഡ്‌സ് ജനറൽ മജീദ് ഇബ്നൽറെസയെ ഇടക്കാല പ്രതിരോധ മന്ത്രിയായി നിയമിച്ചിരിക്കുന്നു," എന്ന് പ്രസിഡൻ്റിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി മെഹ്ദി തബതബായീ എക്‌സില്‍ കുറിച്ചു.
ഒമാൻ തീരത്ത് കപ്പല്‍ ആക്രമിച്ചു, ഇന്ത്യക്കാരൻ മരിച്ചു
ഒമാൻ ഉൾക്കടലിൽ ബോംബ് വഹിച്ചെത്തിയ ഡ്രോൺ ബോട്ട് ഇടിച്ച് എണ്ണക്കപ്പലിന് തീപിടിച്ചു, ഇന്ത്യക്കാരൻ ഒമാൻ അറിയിച്ചു.
ഇറാനിലെ രണ്ട് മുതിർന്ന ഇൻ്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേൽ അവകാശവാദം
ഫെബ്രുവരി 28-ന് ഇറാനിൽ നടത്തിയ ആദ്യഘട്ട ആക്രമണങ്ങളിൽ രണ്ട് മുതിർന്ന ഇറാനിയൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ സൈനിക പ്രസ്താവനയിൽ കൊല്ലപ്പെട്ടവരെ സയ്യിദ് യഹിയ ഹമീദി, ജലാൽ പൗർ ഹുസൈൻ എന്നിങ്ങനെ തിരിച്ചറിഞ്ഞു. ഇതിൽ ഹമീദി ഇറാൻ്റെ ഇ ൻ്റലിജൻസ് മന്ത്രാലയത്തിലെ ഇസ്രായേൽ കാര്യങ്ങൾക്കായുള്ള ഡെപ്യൂട്ടി മിനിസ്റ്ററാണെന്ന് പ്രസ്താവനയിൽ പറയുന്നു. കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയായ ഹുസൈൻ ഇറാൻ്റെ ഇൻ്റലിജൻസ് മന്ത്രാലയത്തിലെ ചാരപ്രവൃത്തി വിഭാഗം തലവനാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഖത്തറിലെ വിമാനത്താവളം ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചറുകളെ ലക്ഷ്യമിട്ട് ഇറാൻ്റെ ആക്രമണം: വിദേശകാര്യ മന്ത്രാലയം
അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ തടഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വ്യക്തമാക്കി.ഇത്തരം ആക്രമണങ്ങളോട് പ്രതികരിക്കുമെന്നും നിലവിൽ ഇറാനുമായി ഖത്തർ യാതൊരുവിധ ചർച്ചകളിലും ഏർപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനില്‍ മരണ സംഖ്യ ഉയരുന്നു
സംഘര്‍ഷം തുടരവേ ഇറാനില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. ഏകദേശം 555 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ ആക്രമണം 131 ഇറാനിയന്‍ നഗരങ്ങളെ ബാധിച്ചു. ആക്രമണം നടന്ന ഇടങ്ങളിലെല്ലാം ജനപ്രവര്‍ത്തനവും തുടരുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായം എത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഏകദേശം 4 ദശലക്ഷം വൊളന്‍റിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്.
ആശങ്കാജനകമെന്ന് മോദി
പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടുതല്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും മോദി.
നിലംപതിച്ച് യുഎസ് വിമാനങ്ങള്‍
പോരാട്ടത്തില്‍ അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ തകര്‍ന്ന് വീണു. വിമാനങ്ങള്‍ തകര്‍ന്നത് സ്ഥിരീകരിച്ച് കുവൈത്ത്.
അമേരിക്കയിലേക്ക് ആക്രമണം
അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം തുടര്‍ന്ന് ഇറാന്‍. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ കടുത്ത നടപടി തുടരുമെന്ന് ട്രംപ്.
ലെബനനില്‍ കൊല്ലപ്പെട്ടത് 31 പേര്‍
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 149 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
യുഎസ് യുദ്ധ വിമാനം തകര്‍ത്തു
അമേരിക്കയ്‌ക്കെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. യുഎസ് യുദ്ധവിമാനം തകര്‍ത്തൂവെന്ന് ഇറാന്‍. പൈലറ്റ് രക്ഷപ്പെട്ടു. തകര്‍ത്തത് അമേരിക്കയുടെ F15 യുദ്ധവിമാനം. ആക്രമിക്കപ്പെട്ട വിമാനം താഴേക്ക് പതിക്കുന്ന ദൃശ്യങ്ങളും പുറത്ത്.
ജോലികാര്‍ക്ക് ജാഗ്രത നിര്‍ദേശം
- സ്വകാര്യ മേഖലയിലെ ജീവനകാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്ന് യുഎഇ ഭരണകൂടം. തുറസായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം.
പാക് സൈനികര്‍ കൊല്ലപ്പെട്ടു
- പാകിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ പാക് സൈനികര്‍ക്ക് വീരമൃത്യു. അതേസമയം ഹിസ്‌ബുള്ള നേതാവിനെ വധിച്ചെന്നുമുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
കുവൈറ്റില്‍ വീണ്ടും ആക്രമണം
- കുവൈറ്റില്‍ വീണ്ടും ആക്രമണം. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം. ആക്രമണം സല്‍വ, അല്‍ റംത എന്നിവിടങ്ങളില്‍.
തിരിച്ചടിയില്‍ ഭയന്ന് ഇസ്രയേല്‍
- ഇസ്രയേലില്‍ മരണ സംഖ്യ 9. മരണം മിസൈല്‍ അവശിഷ്‌ടം പതിച്ച്. നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ കടുത്തിരിക്കുകയാണ്. യുദ്ധം ആഴ്‌ചകള്‍ നീണ്ടേക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം ആക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ കൂടുതല്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഹിസ്‌ബുള്ളയുടെ ആക്രമണം
- ഇസ്രയേലിലേക്ക് ഹിസ്‌ബുള്ളയുടെ ആക്രമണം. റോക്കറ്റുകള്‍ പ്രതിരോധിക്കുമെന്ന് ഇസ്രയേല്‍. അതേസമയം പാകിസ്ഥാനില്‍ താലിബാന്‍ ആക്രമണമുള്ളതായും റിപ്പോര്‍ട്ട്.
ആശുപത്രിയിലും ആക്രമണം
- ഇറാനിലെ ആശുപത്രിയിലും ഇസ്രയേല്‍ ആക്രമണം. ആശുപത്രിയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു.
ഓഹരി വിപണിയില്‍ തകര്‍ച്ച
- യുഎഇ ഓഹരി വിപണി അടച്ചു. സെന്‍സെക്‌സ് 1000 പോയിന്‍റ് ഇടിഞ്ഞു. നിഫ്‌റ്റി 24,7000 പോയിന്‍റിന് താഴെ.
പരീക്ഷകള്‍ മാറ്റി
ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷക്‍ മാറ്റിവച്ചു. കേരളത്തില്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
സുരക്ഷയില്‍ ആശങ്ക
ഗള്‍ഫ് മേഖലയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷയില്‍ ആശങ്ക. പ്രതിസന്ധി ചര്‍ച്ച ചെയ്‌ത് മന്ത്രിസഭാ യോഗം.

യുദ്ധം തുടരുമെന്ന് ട്രംപ്
യുദ്ധവുമായി മുന്നോട്ടെന്ന് ട്രംപ്. യുദ്ധം 4 ആഴ്‌ചകള്‍ നീളുമെന്ന് ട്രംപ്. ബെയ്‌റൂത്തില്‍ ജനങ്ങളുടെ കൂട്ടപലായനം. ലെബനന് ഇസ്രയേല്‍ മുന്നറിയിപ്പ്. അതേസമയം ആക്രമണം കടുപ്പിച്ച് ഇറാന്‍.
കശ്‌മീരില്‍ സുരക്ഷ
ഇറാനെതിരെയുള്ള യുദ്ധത്തില്‍ പ്രതിഷേധം തുടരുന്ന ജമ്മുകശ്‌മീരില്‍ സുരക്ഷ കര്‍ശനമാക്കി.
എണ്ണ വിലയില്‍ വന്‍ കുതിപ്പ്
യുദ്ധം തുടരുമെന്ന സൂചനകള്‍ പുറത്ത് വന്നതോടെ എണ്ണ വിലയില്‍ വന്‍ കുതിപ്പ്. വിലയില്‍ 10 ശതമാനത്തിലധികം ഉയര്‍ച്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. യുദ്ധം തുടര്‍ന്നാല്‍ ആഗോള ഊര്‍ജ വിതരണം താറുമാറാകുമെന്ന് വിദഗ്‌ധര്‍. ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടൂവെന്നത് ഏറെ ആശങ്കാജനകമാണ്. ഇതുവഴിയുള്ള ചരക്ക് നീക്കം നിലച്ചതോടെയാണ് വിലയിലെ കത്തിക്കയറ്റം. എണ്ണ വിലയില്‍ മാത്രമല്ല സ്വര്‍ണ വിലയിലും കുതിപ്പ് തുടരുകയാണ്.
വിമാനം കൂട്ടത്തോടെ റദ്ദാക്കി
ഇറാന്‍ ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. നെടുമ്പാശേരിയില്‍ നിന്നുള്ള 23 വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള 20 വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കി. കണ്ണൂരില്‍ നിന്നുള്ള 9 സര്‍വീസുകളും റദ്ദാക്കി. കരിപ്പൂരില്‍ നിന്നുള്ള 18 വിമാനങ്ങള്‍ റദ്ദാക്കി.
ബഹ്‌റൈനില്‍ വീണ്ടും ആക്രമണം
ബഹ്‌റൈനിലെ മിന സല്‍മാന് സമീപവും ആക്രമണം.
ആശങ്ക അറിയിച്ച് നരേന്ദ്ര മോദി
പശ്ചിമേഷ്യയിലെ സംഘര്‍ത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു.
മുന്നറിയിപ്പുമായി ജിസിസി
ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. സല്‍മാന്‍ തുറമുഖത്തും ആക്രമണം തുടര്‍ന്ന് തീപിടിത്തവും. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ജിസിസി.
പാകിസ്ഥാനില്‍ സംഘര്‍ഷം
പശ്ചിമേഷ്യയില്‍ ആക്രമണം തുടരുമ്പോള്‍ പാകിസ്ഥാനിലും സംഘര്‍ഷം രൂക്ഷം. വിവിധയിടങ്ങളിലായി 22 മരണം.

ശക്തമായ നിലപാടെടുക്കുമെന്ന് യുഎഇ
അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. അമേരിക്കയുമായി കൈകോര്‍ക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും. ഇറാനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അതേസമയം യുഎഇയിലേക്കും ഇറാന്‍ ആക്രമണം തുടരുകയാണ്. ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ജനവാസ മേഖലയിലേക്ക് ഇറാന്‍റെ മിസൈല്‍ ആക്രമണം. ഇറാന്‍റെ ആക്രമണത്തില്‍ ശക്തമായി അപലപിച്ച് യുഎഇ. പിന്നാലെ ടെഹ്‌റാനിലെ യുഎഇ എംബസി അടച്ച് പൂട്ടുകയും ചെയ്‌തു. അംബാസിഡര്‍ അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്‌തു. ഇറാനിയന്‍ ആക്രമണങ്ങള്‍ പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു. എല്ലാ മേഖലയിലേക്കുമുള്ള ആക്രമണങ്ങള്‍ അസ്വീകാര്യമാണെന്നും യുഎഇ ചൂണ്ടിക്കാട്ടി, ജനവാസ മേഖലകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. രാജ്യ സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഭീഷണിയായ ഏതൊരു ആക്രമണത്തിനെതിരെയും യുഎഇ ഉറച്ച നിലപാടെടുക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

ഇറാന്‍റെ കപ്പല്‍ കടലില്‍ മുക്കി
ഇറാന്‍- അമേരിക്ക ചര്‍ച്ചകളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍റെ 9 യുദ്ധക്കപ്പലുകള്‍ കടലില്‍ മുക്കിയെന്നും ബാക്കിയുള്ളവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ നാവിക ആസ്ഥാനം ഞങ്ങള്‍ നശിപ്പിച്ചു. നാവിക സേനയെ ഉടന്‍ ഇല്ലാതാക്കുമെന്നും ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. അതേസമയം ഇറാന്‍റെ സൈനിക ശേഷിക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇറാന് ചില കമാന്‍ഡര്‍മാരെ നഷ്‌ടപ്പെട്ടൂവെങ്കിലും സൈനിക ശേഷിയില്‍ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് അരഗ്‌ചി വ്യക്തമാക്കി.
ലക്ഷ്യം പൂർത്തിയാകും വരെ ഇറാനിൽ പോരാട്ടം തുടരും; മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
ഇറാനെതിരെയുള്ള സൈനിക പോരാട്ടം എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാകുന്നതുവരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ്റെ പരമോന്നത നേതാവും സർക്കാരിലെയും സൈന്യത്തിലെയും മറ്റ് ഡസൻകണക്കിന് ഉന്നത ഉദ്യോഗസ്ഥരും ഇതിനോടകം അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിൽ, സൈനിക ദൗത്യം മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോരാട്ടത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ട്രംപ് വീഡിയോയിൽ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അമേരിക്കൻ സൈനികർക്ക് ജീവാപായം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻ്റഗൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട സൈനികരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പെൻ്റഗൺ പ്രഖ്യാപനത്തിന് പിന്നാലെ എൻബിസി ന്യൂസിനോടും ട്രംപ് പ്രതികരിച്ചു. നിലവിൽ മൂന്ന് പേരെ നഷ്ടമായെന്നും ഇനിയും ആളപായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആത്യന്തികമായി ഇത് ലോകത്തിന് വലിയൊരു നേട്ടമായി മാറുമെന്നും ട്രംപ് വ്യക്തമാക്കി.

ബാഗ്ദാദിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം
ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അമേരിക്കൻ സൈനിക കേന്ദ്രമായ വിക്ടോറിയ ബേസിനുനേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാഖി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ സൈനിക താവളത്തിനുള്ളിൽനിന്ന് പുക ഉയരുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ ദൃശ്യങ്ങളുടെ ആധികാരികത അൽ ജസീറ സ്ഥിരീകരിച്ചു. ആക്രമണത്തിന് ഉപയോഗിച്ചവയിൽ ഒരു ഡ്രോൺ സൈനിക താവളത്തിനുള്ളിൽ പതിച്ചതായാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം താവളത്തിന് നേരെ വന്ന രണ്ടാമത്തെ ഡ്രോൺ സൈന്യം വെടിവച്ചു വീഴ്ത്തി.
സൈനിക കേന്ദ്രത്തിനുള്ളിൽനിന്ന് പുക ഉയരുന്നുണ്ടെങ്കിലും ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ മറ്റ് അപകടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അമേരിക്കൻ മുന്നറിയിപ്പ് തള്ളി ഇറാൻ; പാകിസ്ഥാനിൽ ഇറാൻ അനുകൂല പ്രതിഷേധത്തിൽ 16 മരണം
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കനത്ത ആക്രമണങ്ങൾക്ക് തിരിച്ചടിക്കരുതെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ് ഇറാൻ തള്ളി. രാജ്യത്തെ പ്രതിരോധിക്കുന്നതിന് ഒരു പരിധിയുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. ഇതിനിടെ പാകിസ്ഥാനിൽ നടന്ന ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ പതിനാറ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
സ്വയം പ്രതിരോധിക്കാനുള്ള അവകാശമില്ലെന്ന് പറയാൻ ആർക്കും കഴിയില്ലെന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും എബിസി ന്യൂസിനോട് സംസാരിക്കവെ അറാഖ്ചി പറഞ്ഞു. അമേരിക്ക ചെയ്യുന്നത് തികഞ്ഞ അതിക്രമമാണെന്നും എന്നാൽ തങ്ങളുടെ നടപടികൾ സ്വയം പ്രതിരോധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവ രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പാകിസ്ഥാനിൽ ഇറാൻ അനുകൂല പ്രതിഷേധം
വടക്കൻ പാകിസ്ഥാനിലെ ഗിൽഗിറ്റിൽ നടന്ന ഇറാൻ അനുകൂല പ്രതിഷേധങ്ങളിൽ കുറഞ്ഞത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകനായ സഹീർ ഷാ ഫോണിലൂടെ എഎഫ്പിയോട് പറഞ്ഞു. ഇവിടെ നടന്ന സംഘർഷങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ പാകിസ്ഥാനിലെ കറാച്ചിയിലുള്ള അമേരിക്കൻ കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടു. ഇവിടെ നടന്ന സംഘർഷത്തിൽ കുറഞ്ഞത് ഒൻപത് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എഎഫ്പി പരിശോധിച്ച ആശുപത്രി രേഖകളിലാണ് മരണവിവരം സ്ഥിരീകരിക്കുന്നത്.
ഇസ്രയേലിൽ ഇറാൻ്റെ അതിശക്തമായ മിസൈൽ വർഷം; ബെയ്ത്ത് ഷെമെഷിൽ പത്ത് മരണം
ഇസ്രയേൽ തലസ്ഥാനമായ ജെറുസലേമിന് സമീപമുള്ള ബെയ്ത്ത് ഷെമെഷിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. പശ്ചിമ ജെറുസലേമിന് മുപ്പത് കിലോമീറ്റർ അകലെയുള്ള ജനവാസ മേഖലയിൽ മുപ്പത്തിയെട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് മുപ്പത്തിയെട്ട് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്. ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതിന് പുറമെ ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി വളരെ പ്രയാസപ്പെട്ടാണ് സേന നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ഗുരുതരമായി പരിക്കേറ്റവർ ഏറെയുള്ളതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത.
ഇറാൻ - അമേരിക്ക ചർച്ചകൾക്ക് കളമൊരുങ്ങുന്നു; ഒമാൻ മധ്യസ്ഥനാകും
അമേരിക്കയിൽ നിന്നുള്ള കനത്ത പ്രത്യാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഈ യുദ്ധത്തിൽ അമേരിക്കയ്ക്കും വലിയ തോതിലുള്ള ആൾനാശവും നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ ടെഹ്റാനിൽ ഇനിയും ആക്രമണം തുടരുമെന്നും നിലവിലെ സാഹചര്യത്തിൽ അയവ് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
സമാധാന ചർച്ചകൾക്കായി ഒമാൻ്റെ ഇടപെടൽ ഈ ഘട്ടത്തിൽ നിർണായകമാകുകയാണ്. ഒമാൻ വിദേശകാര്യമന്ത്രി ബാദർ അൽ ബുസൈദി, ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാക്ചി എന്നിവരും അമേരിക്കൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകളിൽ ഒമാന് വലിയ പങ്കാണുള്ളത്. ഇരുകൂട്ടർക്കും ഒരുപോലെ വിശ്വസ്തനാണ് ഒമാൻ ഭരണകൂടം. അമേരിക്കയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളിലൊന്നാണ് ഒമാൻ. സ്വതന്ത്ര വ്യാപാര കരാർ, ബഹിരാകാശ മേഖലയിലെ സഹകരണം, സെമികണ്ടക്ടർ രംഗത്തെ അമേരിക്കൻ നിക്ഷേപം എന്നിവ ഈ ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. എന്നാൽ ഈ യുദ്ധം അമേരിക്കയുടേതല്ലെന്ന് പറഞ്ഞുകൊണ്ട് ആദ്യം പ്രതികരിച്ചത് ഒമാനായിരുന്നു. ഇരു രാജ്യങ്ങളെയും യുദ്ധമുഖത്ത് നിന്നും പിന്തിരിപ്പിക്കാൻ ഒമാൻ മുൻപും വലിയ ശ്രമങ്ങൾ നടത്തിയിരുന്നു. ലോകത്തിൻ്റെ ആവശ്യവും യുദ്ധം അവസാനിക്കുക എന്നത് തന്നെയാണ്.
യുദ്ധങ്ങൾക്ക് തുടക്കമിടുകയും പിന്നീട് സമാധാനം കൊണ്ടുവന്നത് താനാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന തന്ത്രമാണ് മുൻകാലങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഈ ആക്രമണത്തിൻ്റെ മുൻനിരയിൽ നിന്നാണ് ട്രംപ് പ്രവർത്തിച്ചത്. അതിനാൽ ഒരു ഏകപക്ഷീയമായ പിൻവാങ്ങൽ സാധ്യമാകുമോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു. 48 നേതാക്കന്മാരെ വധിച്ചു എന്നാണ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അമേരിക്കയിലെത്തി ട്രംപിനെയും ഭരണകൂടത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണ് ഈ സംയുക്ത ആക്രമണത്തിന് അമേരിക്കയെ പ്രേരിപ്പിച്ചത്. സാധാരണ നിലയിൽ ഇത്തരം സംയുക്ത ആക്രമണങ്ങൾക്ക് അമേരിക്ക മുതിരാറില്ല. ഇറാൻ സാമ്പത്തികമായി ക്ഷയിച്ചിരിക്കുന്ന ഈ അവസരം മുതലെടുക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നത്.
ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കുമോ എന്ന ആശങ്ക അമേരിക്കൻ ജനതയ്ക്കും നിലനിൽക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾ വഴി അമേരിക്കയുടെ പ്രധാന തുറമുഖങ്ങളെയും ആശുപത്രികളെയും ബാധിക്കുമെന്ന ഭീതിയും ശക്തമാണ്. അതേസമയം, പ്രത്യാശ നൽകുന്ന വാർത്തകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇറാൻ്റെ പുതിയ നേതൃത്വം തന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് താൻ സമ്മതിച്ചുവെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. തുർക്കിഷ് മാധ്യമമായ ടുഡേ തുർക്കിയാണ് ഈ വാർത്ത പുറത്തുവിട്ടത്. അൽജസീറ അടക്കമുള്ള മാധ്യമങ്ങളും ഈ വിവരം സ്ഥിരീകരിക്കുന്നുണ്ട്. സമാധാന ചർച്ചകൾക്ക് കളമൊരുങ്ങുന്നു എന്ന ശുഭസൂചനകളാണ് ഈ വിവരങ്ങൾ നൽകുന്നത്.
കാർഗോ ബുക്കിങ് നിർത്തി; മിഡിൽ ഈസ്റ്റിലേക്കുള്ള യാത്ര ദുഷ്കരം, ജാഗ്രതയുമായി ഇന്ത്യ
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ നാളെ അർധരാത്രി വരെയുള്ള മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യൻ കമ്പനികൾ റദ്ദാക്കി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളാണ് സർവീസുകൾ നിർത്തിവച്ചത്. വ്യോമഗതാഗതം താറുമാറായതോടെ മിഡിൽ ഈസ്റ്റിലേക്കുള്ള എല്ലാ കാർഗോ ബുക്കിങ്ങുകളും എംഎസ്സി ഷിപ്പിങ് കമ്പനിയും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് വരെ 350 വിമാനങ്ങൾ റദ്ദാക്കിയതായി ഡിജിസിഎ അറിയിച്ചു. വ്യോമയാന മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം 444 വിമാനങ്ങൾ റദ്ദാക്കും. വരും മണിക്കൂറുകളിലും ദിവസങ്ങളിലും കൂടുതൽ സർവീസുകൾ ഒഴിവാക്കാൻ സാധ്യതയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് നടപടിയെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾക്കും ഇറാൻ, ഇസ്രയേൽ, ജോർദാൻ എന്നീ രാജ്യങ്ങൾക്കും മുകളിലൂടെയുള്ള വ്യോമപാതകൾ ഒഴിവാക്കണമെന്ന് ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. ഇറാനും ഇസ്രയേലും വ്യോമപാത അടച്ചിട്ടുണ്ടെങ്കിലും മറ്റ് ചില ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. എങ്കിലും നിലവിലെ സംഘർഷം കണക്കിലെടുത്താണ് ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് നിർത്താൻ തീരുമാനിച്ചത്.
വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ വിമാനം വഴിതിരിച്ചുവിട്ടതിനെ തുടർന്ന് എട്ട് ഇന്ത്യക്കാർ കുടുങ്ങി. ഇതിൽ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. ഇവർ നിലവിൽ കറാച്ചി വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. ഇവരെ വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ക്യാബിനറ്റ് സുരക്ഷാ സമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും യുദ്ധസാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന തുടർനിലപാടുകൾ തീരുമാനിക്കുക. ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണ്. ഇറാനിൽ നിന്ന് നാലായിരത്തോളം ആളുകളെയും ഇസ്രയേലിൽ നിന്ന് ഇരുപത്താറായിരത്തിലധികം പേരെയുമാണ് തിരിച്ചെത്തിക്കേണ്ടത്. ഇറാനിൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനാൽ അവിടെ നിന്നുള്ളവരെ ആദ്യം നാട്ടിലെത്തിക്കും. അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെ നിലവിൽ മടക്കിക്കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല.
ചര്‍ച്ചയിലൂടെ സമാധാനം വേണമെന്ന് പോപ് ലിയോ പതിനാറാമൻ
"മിഡിൽ ഈസ്റ്റിലും ഇറാനിലും ഈ അശാന്തമായ സമയത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഞാൻ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പരസ്പരമുള്ള ഭീഷണികളിലൂടെയോ, നാശവും ദുരിതവും മരണവും വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സമാധാനവും സ്ഥിരതയും കൈവരിക്കേണ്ടത്; മറിച്ച് വിവേകപൂർണ്ണവും ആത്മാർത്ഥവും ഉത്തരവാദിത്തമുള്ളതുമായ ചർച്ചകളിലൂടെ മാത്രമാണ് അത് സാധ്യമാകുന്നത്" അദ്ദേഹം കുറിച്ചു.
ഒമാൻ ഉൾക്കടലിൽ ഇറാനിയൻ കപ്പൽ മുക്കിയതായി യുഎസ് സൈന്യം
ഇറാനെതിരെയുള്ള ആക്രമണത്തിൻ്റെ തുടക്കത്തിൽ ഒരു ഇറാനിയൻ കപ്പൽ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. ഇറാൻ നിർമ്മിത ജമാരൻ-ക്ലാസ് കോർവെറ്റ് വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പൽ നിലവിൽ തെക്കൻ ഇറാനിലെ ചാബഹാർ തുറമുഖത്തിന് സമീപം ഒമാൻ ഉൾക്കടലിൻ്റെ അടിത്തട്ടിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് സെൻട്രം പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് വിമാനവാഹിനിക്കപ്പൽ ഏബ്രഹാം ലിങ്കണ് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പബ്ലിക് റിലേഷൻസ് ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, അമേരിക്കയുടെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു.'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' എന്ന സൈനിക നീക്കത്തിൻ്റെ ഭാഗമായാണ് ഈ ആക്രമണം നടന്നതെന്ന് ഐആർജിസി അറിയിച്ചു. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും കേന്ദ്രങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു. ഈ ഓപ്പറേഷനിടെയാണ് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ആക്രമണമുണ്ടായത്.
"അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ഏബ്രഹാം ലിങ്കണിൽ നാല് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചു," പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത ഐആർജിസി പ്രസ്താവനയിൽ പറയുന്നു. ഭീകരരായ അധിനിവേശക്കാർക്ക് കരയും കടലും ശ്‌മശാനമായി മാറിക്കൊണ്ടിരിക്കുവെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
വാര്‍ത്ത വ്യാജം
ഇസ്രയേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ മുൻ ഇറാൻ പ്രസിഡൻ്റ് മഹ്മൂദ് അഹമ്മദി നെജാദ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വ്യാജം.
ഇറാൻ്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ 3 മരണം, 58 പേർക്ക് പരിക്ക്
അമേരിക്കയുടെയും ഇസ്രായേലിൻ്റെ മിയും ആക്രമണങ്ങൾക്ക് മറുപടിയായി ഗൾഫ് മേഖലയിൽ ഇറാൻ ആരംഭിച്ച തിരിച്ചടിയിൽ യുഎഇയിൽ ഇതുവരെ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ തൊടുത്തുവിട്ട 165 ബാലിസ്റ്റിക് മിസൈലുകളിൽ 152 എണ്ണവും യുഎഇ പ്രതിരോധ സേന തകർത്തു. കൂടാതെ രണ്ട് ക്രൂസ് മിസൈലുകളും തടഞ്ഞു. ആകെ "541 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തിയതായും അതിൽ 506 എണ്ണവും തടഞ്ഞു നശിപ്പിച്ചതായും" പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേർ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു
ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ പതിച്ചതിനെത്തുടർന്ന് ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിലെ അത്യാഹിത വിഭാഗമായ മാഗൻ ഡേവിഡ് അഡോം ആംബുലൻസ് സർവീസാണ് ഈ വിവരം അറിയിച്ചത്.
മനാമയിലെ ഹോട്ടലുകളിൽ നിന്ന് മാറിനിൽക്കാൻ പൗരന്മാരോട് നിർദ്ദേശിച്ച് ബഹ്‌റൈനിലെ യുഎസ് എംബസി
മനാമയിലെ ഹോട്ടലുകൾ ലക്ഷ്യമിട്ട് ഇറാൻ്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായേക്കാമെന്ന ഭീതിയെത്തുടർന്ന് അവിടത്തെ ഹോട്ടലുകളിൽ നിന്ന് മാറിനിൽക്കാൻ ബഹ്‌റൈനിലെ യുഎസ് എംബസി തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് നേരെ ആക്രമണം നടന്നതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചതായി എക്സിൽ പ്രസിദ്ധീകരിച്ച എംബസി പ്രസ്താവനയിൽ പറയുന്നു.
കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം
പശ്ചിമേഷ്യയിലെ (ഇറാൻ-ഇസ്രായേൽ) നിലവിലെ യുദ്ധസാഹചര്യത്തിൽ അവിടെയുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഡൽഹിയിലെ കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നോർക്കയുടെ (NORKA) ആഭിമുഖ്യത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഡൽഹി കൺട്രോൾ റൂം: +91 11 23382067
നോർക്ക റൂട്ട്സ് (NORKA Roots) ഹെൽപ്പ്‌ലൈൻ: 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91 88020 12345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ സേവനം).
ഇമെയിൽ: ceo.norka@kerala.gov.in
ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഉത്തര കൊറിയ
ഇറാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾ "നിയമവിരുദ്ധമായ അധിനിവേശവും" ദേശീയ പരമാധികാരത്തിൻ്റെ ലംഘനവുമാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഈ ആക്രമണം പ്രതീക്ഷിച്ചത് തന്നെയാണെന്ന് വക്താവ് പറഞ്ഞു. അമേരിക്കയുടെ "ആധിപത്യ സ്വഭാവവും ഗുണ്ടാ മനോഭാവവും" പരിഗണിക്കുമ്പോൾ ഇത് സംഭവിക്കാനിരുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഈ "അധിനിവേശ യുദ്ധം" ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ആയത്തുള്ള അലിറേസ അറാഫിയെ ഇറാൻ്റെ ഇടക്കാല പരമോന്നത നേതാവ്
മുതിർന്ന ഷിയാ പണ്ഡിതൻ ആയത്തുള്ള അലിറേസ അറാഫിയെ ഇറാൻ്റെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചു. ഞായറാഴ്ച ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഗാർഡിയൻ കൗൺസിൽ അംഗമാണ് അറാഫി. ഖമേനിയുടെ പിൻഗാമിയെ നിയമിക്കുന്നത് വരെ പരമോന്നത നേതാവിൻ്റെ ചുമതലകൾ നിർവ്വഹിക്കുന്ന താൽക്കാലിക നേതൃസമിതിയിലെ ജൂറിസ്റ്റ് അംഗമായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
'മുസ്ലീങ്ങൾക്കെതിരെയുള്ള യുദ്ധപ്രഖ്യാപനം': ഖമേനിയുടെ കൊലപാതകത്തിൽ ഇറാൻ പ്രസിഡൻ്റ്
"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ പരമോന്നത രാഷ്ട്രീയ അധികാര കേന്ദ്രത്തെയും ലോകമെമ്പാടുമുള്ള ഷിയാ വിഭാഗത്തിൻ്റെ പ്രമുഖ നേതാവിനെയും വധിച്ചത്... ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെയും, പ്രത്യേകിച്ച് ഷിയാക്കൾക്കെതിരെയുമുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്," ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു.
ടെഹ്‌റാനില്‍ ഉഗ്ര സ്‌ഫോടനങ്ങള്‍
ടെഹ്‌റാനില്‍ വീണ്ടും ഉഗ്ര സ്‌ഫോടനങ്ങള്‍. മിസൈല്‍, വ്യോമാക്രമണങ്ങളെന്ന് ഇറാന്‍.
ഒമാനില്‍ വീണ്ടും ആക്രമണം
ഒമാന്‍ തീരത്തെ കപ്പലിന് നേരെയും ആക്രമണം. ഒമാനിലെ ഖസബ് തുറമുഖത്തിന് സമീപമാണ് ആക്രമണമുണ്ടായത്. കപ്പലില്‍ 15 ഇന്ത്യക്കാര്‍. നാല് ജീവനക്കാര്‍ക്ക് പരിക്ക്. ജീവനക്കാരെ കപ്പലില്‍ നിന്നും രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഒമാനില്‍ ആക്രമണം
ദുഖും തുറമുഖത്ത് ആക്രമണം. രണ്ട് ഡ്രോണുകള്‍ പതിച്ചു. തൊഴിലാളികളുടെ താമസ സ്ഥലത്തും ഡ്രോണ്‍ പതിച്ചു.

പാക് യുഎസ് കോണ്‍സുലേറ്റിലും ആക്രമണം
കറാച്ചിയിലെ പാക് യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. കോണ്‍സുലേറ്റിന് അകത്ത് കയറി തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവയ്‌പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. കൂടുതൽ അക്രമങ്ങൾ തടയുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊലീസും ഉൾപ്പെടെയുള്ള സുരക്ഷ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ കനത്ത സുരക്ഷയാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. പ്രക്ഷോഭം പ്രദേശത്തെ ഗതാഗതത്തെ സാരമായി ബാധിച്ചു. സുൽത്താനാബാദിൽ നിന്ന് മായ് കൊളാച്ചിയിലേക്കുള്ള റോഡ് അധികൃതർ അടച്ചതിനാൽ കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടായി. സംഭവത്തിന് പിന്നാലെ നിരവധി വാഹനങ്ങളാണ് വഴിതിരിച്ച് വിട്ടതെന്ന് കറാച്ചി ട്രാഫിക് പൊലീസ് പറഞ്ഞു.
യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ചര്‍ച്ച നടത്തി
യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണങ്ങളില്‍ അപലപിച്ച് നേതാക്കള്‍. യുഎഇയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗദി. രാജ്യ സുരക്ഷയ്‌ക്കായി ഏത് നടപടിയും സ്വീകരിക്കാന്‍ തയ്യാറെന്ന് സൗദി.
നോർക്ക ഹെൽപ് ഡെസ്‌ക്കില്‍ ലഭിച്ചത് 381 കോളുകള്‍:
ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങള്‍ക്കുമായി NRI(K) മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശാനുസരണം സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളില്‍ ഇന്ന് രാവിലെ 11.30 മണി വരെ ആകെ ലഭിച്ചത് 381 കോളുകള്‍. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ നോർക്ക ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടരും. വിദേശത്ത് നിന്നും 137 പേരും രാജ്യത്തിനുള്ളിൽ നിന്നും 244 പേരും ഹെൽപ്‌ഡെസ്‌കില്‍ ബന്ധപ്പെട്ടു. വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദ്ദേശങ്ങൾ, സുരക്ഷാ നിർദേശങ്ങൾ എന്നിവ സംബന്ധിച്ചായിരുന്നു കൂടുതൽ അന്വേഷണങ്ങളും. ഗൾഫ് മേഖലയിൽ നിന്നുമുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും സംബന്ധിച്ചും അന്വേഷണങ്ങൾ ഉണ്ടായി. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കില്‍ ബന്ധപ്പെട്ട പ്രവാസി കേരളീയർ സുരക്ഷിതരാണ്. എന്നാൽ മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയും തുടർച്ചയായ ആക്രമണങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നതായും പ്രവാസികള്‍ സൂചിപ്പിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിൽ ലഭ്യമാകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസി കേരളീയര്‍ക്ക് കൈമാറുകയും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഹെൽപ് ഡെസ്‌ക്കിന്‍റെ പ്രധാന ലക്ഷ്യം. ലഭിച്ച കോളുകളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്‌ത തുടർനടപടികൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് വകുപ്പ് സെക്രട്ടറി ടിവി അനുപമ, ചീഫ് എ്ക്‌സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനും ഏകോപനത്തിനുമായി കേരള സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്.
കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരണം. അടിയന്തര സഹായത്തിനായി നോർക റൂട്ട്സ് ഹെൽപ് ഡെസ്‌ക്കിന്‍റെ +91-8802012345 (അന്താരാഷ്ട്ര മിസ്‌ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഇറാന്‍ തെരുവുകള്‍ ജനങ്ങള്‍
യുദ്ധം കനത്തതോടെ വിലപിച്ച് ഇറാന്‍ ജനതകള്‍ തെരുവുകളിലിറങ്ങി. എന്നാല്‍ ഖമേനിയുടെ കൊലപാതകത്തില്‍ ആഹ്ളാദ പ്രകടനവുമായി മറ്റൊരു വിഭാഗവും.
ജറുസലേമിലേക്കും ആക്രമണം
ജറുസലേമിലേക്കും ആക്രമണമുണ്ടായെന്ന് സൂചന.
ടെല്‍ അവീവില്‍ മിസൈല്‍ വീണു
ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം. 27 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്.
ട്രംപിനെതിരെ യുഎസില്‍ പ്രതിഷേധം
ട്രംപിന്‍റേത് നിയമിരുദ്ധമായ നീക്കമെന്ന് ന്യയോര്‍ക്ക് മേയര്‍. ട്രംപിന്‍റെ നടപടികള്‍ക്കെതിരെ ടൈംസ് സ്‌ക്വയറില്‍ യുദ്ധ വിരുദ്ധ റാലി.
ദോഹയില്‍ സ്‌ഫോടനം
ഖത്തര്‍ തലസ്ഥാനായ ദോഹയില്‍ 11 സ്‌ഫോടന ശബ്‌ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയില്‍ ആശങ്ക
ബഹ്‌റൈനില്‍ വീണ്ടും സൈണ്‍ മുഴങ്ങി.
ഇറാഖിലും ആക്രമണം
ഇറാഖിലെ യുഎസ് താവളത്തിന് നേരെയും ഇറാന്‍റെ ആക്രമണം. എര്‍ബിലിലെ താവളത്തിലാണ് ആക്രമണമുണ്ടായത്.
റദ്ദാക്കിയത് 444 വിമാനങ്ങള്‍
സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ന് രാജ്യത്ത് റദ്ദാക്കിയത് 444 വിമാനങ്ങള്‍. ഇറാനിലും പശ്ചിമേഷ്യയിലും വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് തീരുമാനമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇന്നലെ ആഭ്യന്തര വിമാനക്കമ്പനികളുടെ 410 വിമാനങ്ങളും ഇന്ന് 444 വിമാനങ്ങളും റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം എക്‌സില്‍ കുറിച്ചു. സുരക്ഷയും പ്രവര്‍ത്തന ചട്ടങ്ങളും പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന റെഗുലേറ്റർ ഡിജിസിഎ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍, എയർലൈൻ ഏകോപനം, ടെർമിനൽ തിരക്ക് എന്നിവ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിഎസിആർ യാത്രക്കാരുടെ ആശങ്കകൾ നിരീക്ഷിക്കുകയും ഉടനടി പരിഹാരം നൽകുകയും ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യാത്രാ തടസങ്ങൾ കാരണം സൗദി അറേബ്യയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കും വിവിധ ഹെൽപ്പ്‌ലൈൻ നമ്പറുകൾ വഴി എംബസിയുമായി ബന്ധപ്പെടാമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മരണ സംഖ്യ ഉയരുന്നു
ഇസ്രയേല്‍- ഇറാന്‍ ആക്രമണത്തില്‍ 108 വിദ്യാര്‍ഥികള്‍ അടക്കം 201 പേര്‍ കൊല്ലപ്പെട്ടു. 700ലധികം പേര്‍ക്ക് പരിക്കെന്നും ഇറാനിയന്‍ റെഡ് ക്രസന്‍റ് സൊസൈറ്റി. ഇറാനിലെ ഹോര്‍മോസ്‌ഗാന്‍ പ്രവിശ്യയിലുള്ള ഗേള്‍സ് പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏകദേശം 85 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പലയിടങ്ങളിലെയും ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍റെ 31 പ്രവിശ്യകളിലെ 24ലും ആക്രമണത്തിന്‍റെ ആഘാതം ഉണ്ടായതായി റെഡ് ക്രസന്‍റ്. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ പൊതുജനങ്ങള്‍ക്കായി നിരവധി നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കും വരെ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നാണ് നിര്‍ദേശം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അത് റോഡുകളിലെ തിരക്ക് കുറയ്‌ക്കുന്നതിനും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ യാത്ര നടത്താനും സഹായകരമാകും.
യുഎസിനെതിരെ മുദ്രാവാക്യം
ഇസ്രയേല്‍ ഇറാന്‍ യുദ്ധം തുടരവേ അമേരിക്കയ്‌ക്കെതിരെ പ്രതിഷേധവുമായി ഇറാന്‍ ജനത. ടെഹ്‌റാനില്‍ അമേരിക്ക വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനം.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഇന്ത്യ
ഇറാന്‍-ഇസ്രയേല്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ നിലപാട് അറിയിക്കും. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളുമായി സംസാരിക്കും. ഗള്‍ഫ് രാജ്യത്തെ നേതാക്കളുമായും ബന്ധപ്പെടും.
കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ആക്രമണം
കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സിവില്‍ ഏവിയേഷൻ ജനറല്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിന് (T1) നേരെയാണ് ആക്രമണം ഉണ്ടായതെന്ന് അതോറിറ്റി വക്താവ് അബ്‌ദുള്ള അല്‍ രാജി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഏതാനും ജീവനക്കാർക്ക് നിസാര പരിക്കേല്‍ക്കുകയും കെട്ടിടത്തിന് ഭാഗികമായ നാശനഷ്‌ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തില്‍ അടിയന്തര സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. നിലവില്‍ സ്ഥിതിഗതികള്‍ പൂർണമായും നിയന്ത്രണ വിധേയമാണെന്നും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികള്‍ സ്ഥലം സുരക്ഷിതമാക്കിയതായും അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും നാശനഷ്‌ടങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ ഉന്നത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പുരോഗമിക്കുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ട്രംപിന് നന്ദി
ഇറാന്‍റെ മോചനത്തിനുള്ള സമയമെന്ന് റെസ. ട്രംപിന് നന്ദി പറഞ്ഞ് ഇറാന്‍ വിമത നേതാവ് റെസ പഹ്‌ലവി.
സൗദിക്ക് പിന്തുണ
സൗദിയുടെ കിരീടാവകാശിയെ വിളിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ആക്രമണം തുടരും
ഇറാനിൽ ബോംബാക്രമണം ഒരാഴ്‌ചയോ അതിൽ കൂടുതലോ തുടരുമെന്ന് ട്രംപ്. ഇറാന്‍റെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണം യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് അറുതി വരുത്തില്ലെന്നും യുഎസ്. എന്നാല്‍ കനത്ത ആക്രമണം തുടരുമെന്നും ലോകം മുഴുവന്‍ സമാധാനം എന്ന ലക്ഷ്യം കൈവരിക്കുമെന്നും ട്രംപ് പറഞ്ഞു.
ബുര്‍ജ് അല്‍ അറബില്‍ തീപിടിത്തം
ഇറാന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ബുര്‍ജ് അല്‍ അറബില്‍ തീപിടിത്തം
യുഎഇയിലേക്ക് 137 മിസൈലുകള്‍
യുഎഇയിലേക്ക് 137 മിസൈലുകള്‍ അയച്ചു. ബഹ്‌റൈനിലും ഖത്തറിലും ആക്രമണം. ജനവാസ മേഖലകളില്‍ അടക്കം ആക്രണം തുടര്‍ന്ന് ഇറാന്‍. അബുദാബിയിലും ദുബായ്‌യിലും ആക്രമണം.
ഗള്‍ഫില്‍ ആക്രമണം
ഗള്‍ഫ് നാടുകളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍.
40 ദിവസം ദുഃഖാചരണം
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് 40 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഖമേനിയുടെ മകളും പേരക്കുട്ടിയും മരിച്ചു
ഇറാന്‍ ഇസ്രയേല്‍ പോരാട്ടത്തില്‍ ഖമേനി കൊല്ലപ്പെട്ടെന്ന വാര്‍ത്തയുടെ സ്ഥീരികരണത്തിന് പിന്നാലെ ഖമേനിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്നും സ്ഥിരീകരണം. മാത്രമല്ല ഇറാന്‍ പ്രതിരോധ മന്ത്രിയെയും വധിച്ചെന്ന് ട്രംപ് പറഞ്ഞു.

