ETV Bharat / international

"ആരായാലും തീർത്തുകളയും", ഖമനേയിയുടെ പിൻഗാമിയെയും കൊലപ്പെടുത്തുമെന്ന് ഇസ്രയേൽ

ഇറാന് ഭീഷണിയുമായി ഇസ്രയേൽ. അലി ഖമേനിക്ക് പകരക്കാരനായി നിയമിക്കപ്പെടുന്ന ഏതൊരു നേതാവിനെയും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി അറിയിച്ചു.

ഇസ്രയേല്‍ കാറ്റ്‌സ്  ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം  ആയത്തുല്ല അലി ഖാമനേയി  പുതിയ നേതാവിനെ വധിക്കുമെന്ന് ഭീഷണി
Israel Katz (AP)
author img

By ETV Bharat Kerala Team

Published : March 4, 2026 at 4:27 PM IST

2 Min Read
Choose ETV Bharat

ജെറുസലേം: ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ പ്രഖ്യാപിക്കാനിരിക്കെ മുന്നറിയിപ്പുമായി വീണ്ടും ഇസ്രയേല്‍. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനേയിയുടെ പിൻഗാമിയായി ആരെ തെരഞ്ഞെടുത്താലും അവരെ എല്ലാം വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇസ്രയേലിൻ്റെ ഭീഷണി.

അലി ഖമനേയിക്ക് പകരക്കാരനായി നിയമിക്കപ്പെടുന്ന ഏതൊരു നേതാവും ഇസ്രയേലിൻ്റെ ലക്ഷ്യമായിരിക്കും. ഇസ്രയേലിനെ നശിപ്പിക്കാനോ, യുഎസിനെയും മറ്റ് ലോകരാജ്യങ്ങളെയും ഭീഷണിപ്പെടുത്താനോ മറ്റും ശ്രമിക്കുന്ന ഏതൊരു നേതാവിനെയും വധിക്കും. അദ്ദേഹത്തിൻ്റെ പേര് എന്താണെന്നോ അദ്ദേഹം എവിടെ ഒളിച്ചിരിക്കുന്നു എന്നത് ഒന്നും ഒരു പ്രശ്‌നമല്ല. ഇറാനില്‍ ഭരണമേല്‍ക്കുന്ന പുതിയ നേതാവിനെ കൊല്ലുമെന്ന് ഇസ്രയേൽ കാറ്റ്സ് എക്‌സിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റിപ്പോർട്ടുകൾ പറയുന്നതനുസരിച്ച് നിലവിൽ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി ഖമയേനിയുടെ മകൻ മൊജ്‌തബ ഹുസൈനി ഖമനേയിയെ തെരഞ്ഞെടുക്കാനാണ് സാധ്യത. അതിനിടയിലാണ് കാറ്റ്‌സ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ പുറത്താക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി അമേരിക്കയുമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ, ഇസ്രയേൽ, അമേരിക്ക തമ്മിലുള്ള ആക്രമണം അഞ്ചാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഇതിനിടയിലാണ് ഭീഷണിയുമായി വീണ്ടും ഇസ്രയേൽ രംഗത്ത് എത്തുന്നത്. നിലിവിൽ ഇറാനില്‍ മരണ സംഖ്യ 1000 കടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതില്‍ 181 പേര്‍ കുട്ടികളാണെന്നാണ് വിവരം. ഇന്നും പലയിടത്തും സ്‌ഫോടന ശബ്‌ദം കേട്ടതായി ജനങ്ങൾ പറയുന്നു.

ഖമനേയിയുടെ ശവസംസ്‌കാരം ഇന്ന് മുതൽ

36 വര്‍ഷം രാജ്യം ഭരിച്ച ഖാമനേയിയ്‌ക്ക് ഇനി വിശുദ്ധ നഗരമായ മഷാദില്‍ അന്ത്യവിശ്രമം. ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്‌കാരം ചടങ്ങ് ഇന്ന് (മാർച്ച 04) മുതൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങായിരിക്കും നടക്കുകയെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. ഖാമനേയിയുടെ ഖബറടക്കം ജന്മനാടായ മഷാദിലാണ് നടക്കുക. ഇന്ന് രാത്രി 10:00 മണിക്ക് (1830 GMT/00:00 IST) ടെഹ്‌റാനിലെ ഇമാം ഖമനേയി ഗ്രാൻഡ് പള്ളിയിൽ പൊതുദർശനത്തിനെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: പശ്ചിമേഷ്യയിലെ സംഘര്‍ഷം; 'യുദ്ധം അവസാനിപ്പിക്കണമെന്ന്' ഇന്ത്യ, യൂറോപ്യൻ കമ്മിഷനുമായി ചർച്ച നടത്തി എസ്‌ ജയ്‌ശങ്കര്‍