ETV Bharat / international

പലസ്‌തീനിൽ എൻ‌ജി‌ഒകളുടെ പ്രവർത്തനം പുനാരംരഭിക്കും; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് തടഞ്ഞ് ഇസ്രയേൽ സുപ്രീംകോടതി

കഴിഞ്ഞ ദിവസം കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.

ഇസ്രയേൽ സുപ്രീം കോടതി  എൻ‌ജി‌ഒ‌എസ്  ഇസ്രയേൽ  ഗാസ സംഘർഷം
Mourners carry the body of the Palestinian policeman (AP)
author img

By ETV Bharat Kerala Team

Published : February 28, 2026 at 11:13 AM IST

2 Min Read
Choose ETV Bharat

ടെൽ അവീവ്: ഗാസയിലും പലസ്‌തീൻ പ്രദേശങ്ങളിലും അന്താരാഷ്ട്ര സഹായ സംഘങ്ങളുടെ(എൻജിഒ) പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകി ഇസ്രയേലൽ സുപ്രീം കോടതി. എൻ‌ജി‌ഒ‌എസ് അടക്കമുള്ള സംഘടനകളുടെ മേൽ സർക്കാർ ഏർപ്പെടുത്തി വിലക്ക് കോടതി പിൻവലിക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഉത്തരവുമായി കോടതി രംഗത്ത് എത്തിയത്.

17 സഹായ സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായരുന്നു കോടതി. കഴിഞ്ഞ വർഷം കൊണ്ട് വന്ന നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു സർക്കാരിൻ്റെ നടപടി. ജീവനക്കാരുടെ പേരും മറ്റ് ഫണ്ടിങ് വിവരങ്ങളും നൽകണമെന്ന നിയമത്തെ അംഗീകരിക്കാത്തത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. മാർച്ച് ഒന്നിനകം വിവരങ്ങൾ നൽകാത്ത ഗ്രൂപ്പുകളെ നിരോധിക്കുമെന്നും പറഞ്ഞിരുന്നു. തുടർന്നാണ് സർക്കാർ സംഘടനകളുടെ പ്രവർത്തനങ്ങൾ താത്‌ക്കാലികമായി നിർത്തിവച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നാലെ എൻ‌ജി‌ഒ, അസോസിയേഷൻ ഓഫ് ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് ഏജൻസി തുടങ്ങിയവർ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്‌തു. ഇത്തരം പ്രവർത്തികൾ മാനുഷിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും സംഘടന വ്യക്തമാക്കി.

അതേസമയം സായുധ സംഘങ്ങളും മറ്റും മാനുഷിക സംഘടനകളിലേക്ക് നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നടപടികൾ ആവശ്യമാണെന്നാണ് ഇസ്രയേൽ വാദം. ഇതോടെ സുപ്രീംകോടതി നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള അനുമതി നൽകുകയായിരുന്നു.

കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് സംഘടനകൾ അറിയിച്ചു. 'ശരിയായ വഴിയിലൂടെയാണ് പോകുന്നത്. ഇതൊരു പുതിയ തുടക്കമാണെന്നും എഐഡിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഥീന റെയ്ബേൺ പറഞ്ഞു'. നോർവീജിയൻ അഭയാർഥി കൗൺസിൽ തിരുമാനത്തെ ഇരു കൈ നീട്ടി സ്വീകരിച്ചു. എന്നാൽ താത്‌ക്കാലിക ആശ്വാസമാണിതെന്നും വിസ, ആക്‌സസ്, മറ്റ് നിയന്ത്രണങ്ങൾ എന്നിവ പരിഹരിക്കപ്പെട്ടട്ടില്ലെന്നും കൗൺസിൽ വക്താവ് ഷൈന ലോ ഒരു പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.

2024 നവംബറിൽ യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിലുണ്ടായ വെടിനിർത്തലിനുശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണ് ഫെബ്രുവരി 22ന് നടന്ന ആക്രമണം. കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലെബനീസ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

Also Read: അമേരിക്ക ഇറാൻ ചർച്ച: സന്തുഷ്‌ടനല്ലെന്ന് ട്രംപ്... യുദ്ധം ആഗ്രഹിക്കുന്നില്ല, ചിലപ്പോള്‍ വേണ്ടിവന്നേക്കാമെന്നും പരാമർശം