ഇറാൻ സ്‌കൂൾ ആക്രമണം: തെളിവുകൾ വിരൽ ചൂണ്ടുന്നത് യുഎസിലേക്ക്, നിർണായക വിവരങ്ങൾ പുറത്ത്
ഇറാനിലെ സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യമാകാൻ സാധ്യതയുണ്ടെന്ന് അന്വേഷണ റിപ്പോർട്ടുകൾ.

Published : March 9, 2026 at 7:12 PM IST
ടെഹ്‌റാന്‍: യുദ്ധാരംഭത്തിൽ ഇറാനിയൻ സ്‌കൂളിന് നേരെയുണ്ടായ സ്ഫോടനത്തിൽ യുഎസിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. മിഡിൽ ഈസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 165 ലധികം പേർ കൊല്ലപ്പെടുകയുണ്ടായി. സംഭവത്തിൽ ഇറാൻ ഉത്തരവാദിയാണെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ പുതിയതായി പുറത്തിറങ്ങിയ വീഡിയോ അദ്ദേഹത്തിൻ്റെ വാദത്തിന് തികച്ചും വിരുദ്ധമാണെന്ന് സ്വതന്ത്ര അന്വേഷണ ഏജൻസിയായ ബെല്ലിംഗ്‌കാറ്റ് പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎസിൻ്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് വിലയിരുത്തൽ. തെക്കന്‍ ഇറാനിലെ മിനാബ് സ്‌കൂളിനു നേരെ നടത്തിയ ആക്രമണത്തിനുപയോഗിച്ചത് ടോമാഹോക്ക് ക്രൂയിസ് മിസൈൽ ബോൾ എന്ന യുദ്ധോപകരണം ആണെന്ന് തിരിച്ചറിഞ്ഞു. ഇത് യുഎസിൻ്റേത് തന്നെയാകാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം പറഞ്ഞു. യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിച്ചതായി മുൻപ് യുഎസ് സെൻട്രൽ കമാൻഡ് സമ്മതിച്ചിട്ടുണ്ട്.
കൂടാതെ സ്‌കൂളിൻ്റെ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ ഗ്രൂപ്പിൻ്റെ ഭാഗമായ യുഎസ്എസ് സ്പ്രൂൻസ് ഫെബ്രുവരി 28 ന് ടോമാഹോക്ക് മിസൈൽ വിക്ഷേപിക്കുന്നതിൻ്റെ ഒരു ചിത്രവും പുറത്തുവിട്ടിരുന്നു. ഇവയെല്ലാം യുഎസ് ആണ് ആക്രമണം നടത്തിയതെന്നതിലേയ്‌ക്ക് വിരൽ ചൂണ്ടുന്നു.
റെവല്യൂഷണറി ഗാർഡ് ബേസിന് അടുത്തും ഒരു നാവിക യൂണിറ്റിനുള്ള ബാരക്കുകൾക്ക് സമീപവുമാണ് ഈ ആക്രമണം നടന്നത്. യുഎസ് സൈന്യം നാവിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്‌കൂളിന് സമീപമുള്ള പ്രവിശ്യയിലെ ആക്രമണങ്ങൾ അംഗീകരിക്കുകയും ചെയ്‌തിരുന്നു.
ബെല്ലിംഗ്‌കാറ്റിൻ്റെ വിശകലനത്തെക്കുറിച്ചോ ചോദ്യങ്ങൾക്കോ യുഎസ് സൈന്യത്തിൻ്റെ സെൻട്രൽ കമാൻഡോ ഇസ്രയേൽ സൈന്യമോ മറുപടി നൽകിയിട്ടില്ല. സംഭവത്തിൽ മാർച്ച് രണ്ടിന് നടന്ന ഒരു വാർത്താസമ്മേളനത്തിൽ യുഎസ് പ്രവർത്തനത്തെക്കുറിച്ച് ഹെഗ്‌സെത്ത് പറഞ്ഞു. "അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്ന് വിളിക്കപ്പെടുന്നവ എന്തുതന്നെ പറഞ്ഞാലും, ചരിത്രത്തിലെ ഏറ്റവും മാരകവും കൃത്യവുമായ വ്യോമശക്തി പ്രചാരണം അമേരിക്ക അഴിച്ചുവിടുകയാണ്" ഹെഗ്‌സെത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ ആക്രമണത്തിന് ശേഷം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, തങ്ങളല്ല സ്‌കൂളിലുണ്ടായ ആക്രമണത്തിന് പിന്നില്ലെന്ന് തുറന്നടിച്ചു. ഇറാൻ്റെ യുദ്ധോപകരണങ്ങള്‍ക്ക് കൃത്യത ഇല്ലെന്നും ശത്രുരാജ്യത്തേക്ക് തൊടുത്ത മിസൈൽ സ്വന്തം സ്‌കൂളില്‍ തന്നെ പതിച്ചതാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇറാൻ്റെ ആയുധങ്ങള്‍ക്കും അത് പ്രവര്‍ത്തിപ്പിക്കുന്നതിലും ഏറെ പിഴവുകളുണ്ടെന്നും ട്രംപ് എയര്‍ഫോഴ്‌സ് വണ്ണില്‍വച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ചയാണ് എലിമെൻ്ററി ഗേൾസ് സ്‌കൂളിനു നേരെ ആക്രമണം നടന്നത്. 160ഓളം കുഞ്ഞുങ്ങള്‍ സംഭവത്തിനിരയായി കൊല്ലപ്പെട്ടു. ഈ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇറാനെതിരെ തന്നെ ട്രംപിൻ്റെ ആരോപണം. സംഭവത്തില്‍ യുഎസിൻ്റെ ഭാഗത്തുനിന്നും അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

