ETV Bharat / international

ഖമേനിയെ കൊലപ്പെടുത്തിയത് എങ്ങനെ? അതീവ രഹസ്യ വിവരങ്ങള്‍ പുറത്ത്...

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ മൊസാദിൻ്റെയും സിഐഎയുടെയും കൈകള്‍...... ഓപ്പറേഷൻ നടപ്പിലാക്കിയത് ഇങ്ങനെ....

ALI KHAMENEI KILLED OPERATION  ഖമേനി  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഖമേനിയെ കൊലപ്പെടുത്തിയ ഓപ്പറേഷൻ
Khamenei's house After Attack (AP)
author img

By ETV Bharat Kerala Team

Published : March 1, 2026 at 1:51 PM IST

3 Min Read
Choose ETV Bharat

ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് കൊലപ്പെടുത്തിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പൊടുന്നനെയായിരുന്നു ഇറാനെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആക്രമിച്ചത്.

ഖമനേയിയുടെ കൊട്ടാരത്തിലേക്കാണ് ആദ്യം ബോംബുകള്‍ വര്‍ഷിച്ചത്. ആദ്യ റിപ്പോര്‍ട്ട് പ്രകാരം, ഇറാൻ്റെ പരമോന്നത നേതാവ് അവിടെയില്ലായിരുന്നുവെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നുമായിരുന്നു. എന്നാല്‍ പിന്നീട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവെ തങ്ങള്‍ നടത്തിയ ഓപ്പറേഷൻ റോറിംഗ് ലയണിലൂടെ ഖമേനി കൊല്ലപ്പെട്ടിരിക്കാമെന്ന് പ്രഖ്യാപിച്ചു, തുടര്‍ന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ ഖമേനിയെ കൊലപ്പെടുത്തിയതായി പ്രഖ്യാപിച്ചു. എങ്കിലും സ്ഥിരീകരണത്തിന് ഇറാൻ്റെ പ്രതികരണം കൂടി ആവശ്യമായിരുന്നു. ഇതിനുപിന്നാലെ ഇന്ന് പുലര്‍ച്ചെ ഇറാൻ ഭരണകൂടവും മാധ്യമങ്ങളും ഖമേനി കൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എങ്ങനെയാണ് ഇറാൻ പോലുള്ള ഒരു രാജ്യത്തെ, അതീവ സുരക്ഷ നല്‍കേണ്ട പരമോന്നത നേതാവിനെ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന ചോദ്യം ഉയര്‍ന്നു. ഖമേനിയെ കൊല്ലാൻ ഇസ്രയേലും അമേരിക്കയും നടത്തിയ അതീവ രഹസ്യ ഓപ്പറേഷൻ്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ മാധ്യമമായ വാള്‍സ്‌ട്രീറ്റ് ജേര്‍ണല്‍.

മൊസാദും അമേരിക്കൻ രഹസ്യാന്വേഷണ സംഘവും

ALI KHAMENEI KILLED OPERATION  ഖമേനി  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഖമേനിയെ കൊലപ്പെടുത്തിയ ഓപ്പറേഷൻ
Khamenei's house BeforeAttack (AP)

ഇറാനിലെ മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കളെ ഒരേസമയം ഒരു യോഗത്തില്‍ പങ്കെടുക്കാനെത്തിയ അപൂര്‍വ സമയത്തിനായി തക്കംപാര്‍ത്ത് കാത്തിരിക്കുകയായിരുന്നു അമേരിക്കയും ഇസ്രയേലും. വളരെ അപൂര്‍വമായിട്ടാണ് ഉന്നത സൈനിക നേതാക്കളും ഖമനേയിയും ഒരുമിച്ച് ഒരു യോഗത്തില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്രയേലി-അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (മൊസാദ്, സിഐഎ) അവരുടെ സംയുക്ത യോഗത്തിനായി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശനിയാഴ്‌ച ഇത്തരത്തിലുള്ള മൂന്ന് യോഗങ്ങൾ നടന്നതായി ഇസ്രയേിലൻ്റെ മൊസാദ് അടക്കം രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞു. ഖമേനിയുടെ കൊട്ടാരത്തില്‍ ഇറാൻ്റെ ഉന്നതര്‍, സൈനിക കമാൻഡറുകള്‍ അടക്കം ഒരു യോഗം ചേരുന്നുവെന്ന വിവരം മൊസാദ് ഉള്‍പ്പെടെയുള്ള ചാരസംഘടനകള്‍ വഴി ഇസ്രയേലിനും അമേരിക്കയ്‌ക്കും ലഭിക്കുന്നു. ഇതിനുപിന്നാലെ ആക്രമണത്തിനായി ഇസ്രയേലും അമേരിക്കയും സംയുക്തമായി ആസൂത്രണം ചെയ്യുന്നു. തുടര്‍ന്ന് ഈ പദ്ധതിയുടെ ഭാഗമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി താമസിക്കുന്ന സമുച്ചയത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ 30 ബോംബുകൾ വർഷിക്കുന്നു.

ഖമേനി എവിടെ നില്‍ക്കുന്നുവെന്ന സ്ഥാനം തിരിച്ചറിഞ്ഞത് ചാരസംഘടനയില്‍ നിന്നുള്ള വിവരപ്രകാരമാണ്. ഉടൻ തന്നെ ഖമേനി താമസിക്കുന്ന സമുച്ചയത്തിൽ ഇസ്രയേല്‍ യുദ്ധവിമാനങ്ങൾ 30 ബോംബുകൾ വർഷിക്കുകയായിരുന്നു. 'ദ വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. അവസരം വന്നത്തെതിയതിനെ തുടര്‍ന്ന് പട്ടാപ്പകൽ തന്നെ ആക്രമണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ALI KHAMENEI KILLED OPERATION  ഖമേനി  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഖമേനിയെ കൊലപ്പെടുത്തിയ ഓപ്പറേഷൻ
Khamenei's house After Attack (AP)

ഇതിനെ തുടര്‍ന്ന്, പരമോന്നത നേതാവ് ഖമയേനി, ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ മുഹമ്മദ് പാക്പൂർ, ഇറാൻ്റെ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ, പരമോന്നത നേതാവിന്റെ മുതിർന്ന ഉപദേശകനും സുരക്ഷാ കൗൺസിലിൻ്റെ മുൻ സെക്രട്ടറിയും അലി ശംഖാനി, ഇറാൻ്റെ സൈനിക മേധാവി അബ്ദുൾ റഹീം മൂസവി. IRGC കമാൻഡർ-ഇൻ-ചീഫ് ഹുസൈൻ സലാമി എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്‌തുവെന്ന് അന്തരാഷ്‌ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി സൈനിക താവളങ്ങൾ, സർക്കാർ ഓഫിസുകൾ, പരമോന്നത നേതാവ് അലി ഖമേനി, പ്രതിരോധ മന്ത്രി അമീർ നാസർസാദെ, കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂർ എന്നിവരുൾപ്പെടെയുള്ള ഭരണകൂടത്തിൻ്റെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിൻ്റെ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദശകങ്ങൾക്കിടയിൽ ഇറാൻ മണ്ണിൽ നടന്ന ഏറ്റവും വലിയ ആക്രമണമെന്ന് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചു. ഈ സംഭവത്തെത്തുടർന്ന് 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമേനിയെ കൊലപ്പെടുത്തിയ സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also: അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്