ETV Bharat / international

മഴയില്ല, മേഘവിസ്ഫോടനമില്ല; നേപ്പാളിനെ വിഴുങ്ങിയ മിന്നൽപ്രളയത്തിന് പിന്നിലെന്ത്?

ബുധനാഴ്ച നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ദുരന്തത്തിൽ മുന്നൂറ് ഇന്ത്യക്കാരുൾപ്പെടെ 826 പേരെയാണ് കാണാതായത്.

NEPAL FLOOD  TIBET FLOOD CAUSES  CRYOSPHERIC CHANGE  RASUWA DISASTER
Damaged houses stand precariously near the swollen, debris-choked banks of the Trishuli River in Nepal (AP)
author img

By Nisar Ahmad Dharma

Published : August 27, 2026 at 2:09 PM IST

3 Min Read
Choose ETV Bharat

ഴയോ കാറ്റോ ഇല്ലാതെ ഒരു സുപ്രഭാതത്തിൽ സർവനാശം വിതച്ച് കുതിച്ചെത്തിയ മലവെള്ളപ്പാച്ചിൽ ഹിമാലയൻ ജനതയ്ക്ക് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്. പ്രകൃതിയുടെ താളംതെറ്റലുകൾ മനുഷ്യരാശിക്ക് എത്രത്തോളം ഭീഷണിയാണെന്ന് നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ഈ മിന്നൽപ്രളയം നമ്മെ ഓർമപ്പെടുത്തുന്നു. ആഗോളതാപനം ഹിമാലയത്തെ ഒരു മരണക്കെണിയാക്കി മാറ്റുകയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ശാസ്ത്രലോകം ഉയർത്തുന്നത്.

ദുരന്തത്തിൻ്റെ വ്യാപ്തി

NEPAL FLOOD  TIBET FLOOD CAUSES  CRYOSPHERIC CHANGE  RASUWA DISASTER
Nepal Flood (AP)
NEPAL FLOOD  TIBET FLOOD CAUSES  CRYOSPHERIC CHANGE  RASUWA DISASTER
Nepal Flood (AP)
ബുധനാഴ്ച നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ദുരന്തത്തിൽ മുന്നൂറ് ഇന്ത്യക്കാരുൾപ്പെടെ 826 പേരെയാണ് കാണാതായത്. നേപ്പാൾ ദുരന്തനിവാരണ അതോറിറ്റിയുടെ വ്യാഴാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം 165 പേർ മരിച്ചു. നുവാകോട്ട്, രസുവ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ടിബറ്റിൽ വിദേശികളുൾപ്പെടെ 558 പേരെ കാണാതായതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. മഴയോ മേഘവിസ്ഫോടനമോ ഇല്ലാതെയാണ് ദശലക്ഷക്കണക്കിന് ഗാലൻ വെള്ളവും ചെളിയും ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് കുതിച്ചെത്തിയത്.

കാരണം ഭൂചലനമല്ല, മഞ്ഞുമലയുടെ തകർച്ച

NEPAL FLOOD  TIBET FLOOD CAUSES  CRYOSPHERIC CHANGE  RASUWA DISASTER
Nepal Flood (AP)
മഴയില്ല, മേഘവിസ്ഫോടനമില്ല; നേപ്പാളിനെ വിഴുങ്ങിയ മിന്നൽപ്രളയത്തിന് പിന്നിലെന്ത്? (AP)
ദുരന്തത്തിന് തൊട്ടുമുൻപ് പ്രകമ്പനം അനുഭവപ്പെട്ടതിനാൽ ഭൂചലനമാണ് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ യുഎസ് ജിയോളജിക്കൽ സർവേ ഈ വാദം തള്ളി. മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ 5.2 തീവ്രതയുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് അവർ വ്യക്തമാക്കി.

ടിബറ്റിലെ ഉയർന്ന പർവതനിരകളിൽ നിന്ന് ഉത്ഭവിച്ച് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശിയുടെ പോഷകനദിയായ ലെൻഡെ ഖോല നദിയിലേക്കാണ് മഞ്ഞും പാറകളും ചെളിയും വൻതോതിൽ ഇടിഞ്ഞുവീണത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെൻ്റിൻ്റെ (ഐസിഐഎംഒഡി) റിപ്പോർട്ട് പ്രകാരം രാവിലെ ഒൻപതിന് ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയായിരുന്നു. കരകവിഞ്ഞൊഴുകിയ വെള്ളം പിന്നീട് ത്രിശൂലി നദിയിലേക്കാണ് എത്തിയത്.

കാലാവസ്ഥാ വ്യതിയാനവും ക്രയോസ്ഫിയർ അപകടങ്ങളും
ഹിമാലയൻ മേഖലയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ അനന്തരഫലമാണ് ഈ ദുരന്തമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഭൂമിയിലെ തണുത്തുറഞ്ഞ പ്രദേശങ്ങളെയാണ് ക്രയോസ്ഫിയർ എന്ന് വിളിക്കുന്നത്. തുടർച്ചയായി രണ്ടോ അതിലധികമോ വർഷം പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയുള്ള പാറകളും മണ്ണും ഉൾപ്പെടുന്ന പെർമാഫ്രോസ്റ്റും ഇതിൽ ഉൾപ്പെടുന്നു.

ആഗോളതാപനം വർധിക്കുന്നതിൻ്റെ ഫലമായി ഈ പ്രദേശങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ക്രയോസ്ഫെറിക് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. താപനില ഉയരുമ്പോൾ പർവതങ്ങളെ താങ്ങിനിർത്തുന്ന മഞ്ഞുപാളികൾ ഉരുകുകയും മുന്നറിയിപ്പുകളില്ലാതെ വൻതോതിൽ ഇടിഞ്ഞുവീഴുകയും ചെയ്യും. ജീർണിച്ച ഒരു കെട്ടിടത്തിൻ്റെ ഘടന തകരുന്നതിന് സമാനമായാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ ഇപ്പോൾ പ്രതികരിക്കുന്നത്.

ക്രയോസ്ഫിയർ അപകടങ്ങൾ മുമ്പത്തേക്കാൾ വർധിച്ചുവരികയാണെന്നും മാറ്റങ്ങളുടെ വേഗത വളരെ കൂടുതലാണെന്നും ഐസിഐഎംഒഡിയിലെ സീനിയർ ക്രയോസ്ഫിയർ സ്പെഷ്യലിസ്റ്റ് മുഹമ്മദ് ഫാറൂഖ് അസം വ്യക്തമാക്കി. അതിർത്തി കടന്നുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെ നേരിടാൻ സർക്കാരുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 5,200 മീറ്റർ ഉയരത്തിലുള്ള മഞ്ഞുമല ഇടിഞ്ഞുവീണതാണ് മിന്നൽപ്രളയത്തിന് കാരണമായതെന്ന് കാനഡയിലെ കാൽഗറി സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡാനിയൽ ഷുഗർ ന്യൂ സയൻ്റിസ്റ്റ് മാസികയോട് പറഞ്ഞു. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രദേശത്തെ മഞ്ഞുമലകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മഞ്ഞുരുകി വെള്ളം അടിഞ്ഞുകൂടിയത് മഞ്ഞുമലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടരുന്ന ആശങ്കകൾ
ദുരന്തത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് നദികളിലെ ജലനിരപ്പിലുണ്ടായ വർധന. ത്രിശൂലി നദിയിലെ ഗൽച്ചിയിൽ മുപ്പത് മിനിറ്റിനുള്ളിൽ ഒൻപത് മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നത്. മാലേഖുവിൽ ഇത് ഏഴ് മീറ്ററായിരുന്നു. നദിയിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ടോയെന്നും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് വീണ്ടും അപകടങ്ങൾക്ക് കാരണമായേക്കാം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വർഷം രസുവയിലുണ്ടായ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഐസിഐഎംഒഡിയിലെ കാലാവസ്ഥാ പരിസ്ഥിതി അപകട വിഭാഗം മേധാവി ക്വിയാങ്ഗോങ് ഷാങ് പറഞ്ഞു. നേപ്പാൾ-ചൈന അതിർത്തിയിൽ നദിയിൽ തടസങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ വീണ്ടുമൊരു പ്രളയത്തിന് സാധ്യതയുണ്ടെന്നും ജിലോങ് തുറമുഖത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഐസിഐഎംഒഡി അറിയിച്ചു. ഹിമാലയത്തിൽ ഇത്തരം അപകടസാധ്യതകൾ വർധിച്ചുവരികയാണെന്നും പ്രാദേശിക ഭരണകൂടങ്ങൾക്ക് കൃത്യസമയത്ത് വിവരങ്ങൾ കൈമാറേണ്ടത് അനിവാര്യമാണെന്നും നേപ്പാൾ ത്രിഭുവൻ സർവകലാശാലയിലെ സെൻ്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസ് ഡയറക്ടർ ബസന്ത രാജ് അധികാരി വ്യക്തമാക്കി.

Also Read: പ്രളയച്ചുഴിയില്‍ നേപ്പാൾ: 300-ലധികം ഇന്ത്യക്കാരെ കാണാതായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍