ETV Bharat / international

'ജെഫ്രി എപ്‌സ്‌റ്റീനെ എനിക്കറിയില്ല, ഇതുവരെ നേരിട്ട് കണ്ടിട്ടില്ല': ഹിലരി ക്ലിൻ്റൺ

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകി ഹിലരി ക്ലിൻ്റൺ. എപ്‌സ്‌റ്റീൻ്റെയോ ഗിസ്ലെയ്ൻ മാക്സ്വെല്ലിൻ്റെയോ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയില്ല. ആറ് മണിക്കൂർ കോടതിയില്‍ ചെലവിട്ട് ഹിലരി.

ഹിലരി ക്ലിന്‍റണ്‍  എപ്‌സ്റ്റീന്‍ ഫയല്‍  HILLARY CLINTON EPSTEIN TIES  ജെഫ്രി എപ്‌സ്‌റ്റീന്‍
Hillary Clinton (AP)
author img

By ETV Bharat Kerala Team

Published : February 27, 2026 at 8:42 AM IST

2 Min Read
Choose ETV Bharat

വാഷിങ്ടണ്‍: ജെഫ്രി എപ്‌സ്‌റ്റീൻ്റെയോ ഗിസ്ലെയ്ൻ മാക്സ്വെല്ലിൻ്റെയോ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് മുൻ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ. എപ്‌സ്‌റ്റീനെ ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെന്നും ഹിലരി പറഞ്ഞു. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട കേസിൽ കമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

അവരുടെ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് എനിക്ക് ഒരു അറിവുമില്ല. ഗിസ്ലെയ്ൻ മാക്സ്വെല്ലിനെ യാദൃശ്ചികമായി പരിചയപ്പെട്ടതാണ്. എന്നാൽ മിസ്‌റ്റർ എപ്‌സ്‌റ്റീനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഞാൻ ഒരിക്കലും അദ്ദേഹത്തിൻ്റെ വിമാനത്തിൽ യാത്ര ചെയ്യുകയോ ദ്വീപിലെ അദ്ദേഹത്തിൻ്റെ വീടോ ഓഫിസുകളോ സന്ദർശിക്കുകയോ ചെയ്‌തിട്ടില്ലെന്നും ഹിലരി ക്ലിൻ്റൺ എക്‌സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കിൻ്റൺ ദമ്പതികൾ എപ്‌സ്‌റ്റീനുമായുള്ള വിഷയത്തിൽ മൊഴി നൽകാൻ തീരുമാനിച്ചതായി വാർത്തകൾ പുറത്ത് വന്നത്. ഏകദേശം ആറ് മണിക്കൂറോളം ഹിലരി കിൻ്റൺ കോടതിയിൽ ചെലവഴിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട തെറ്റുകൾ ക്ലിൻ്റൺ ദമ്പതികൾ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്. ഇത് വെറും ഗൂഢലോചനയാണെന്നും ജെയിംസ് കോമർ പറഞ്ഞു. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റണും മറ്റും ഉൾപ്പെടുന്ന രണ്ട് ദിവസത്തെ തെളിവെടുപ്പ് ഇന്ന് (ഫെബ്രുവരി 26) ആരംഭിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരോപണങ്ങൾ ഇതെല്ലാം: എപ്‌സ്‌റ്റീൻ ഫയലുകളിൽ ബിൽ ക്ലിൻ്റണ്‍ൻ്റെ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴി നൽകിയത്. എപ്‌സ്‌റ്റീൻ്റെ സ്വകാര്യ വിമാനത്തിൽ ബിൽ ക്ലിൻ്റൺ പലതവണ യാത്ര ചെയ്‌തതായി ഫ്ലൈറ്റ് ലോഗുകൾ വ്യക്തമാക്കിയിരുന്നു. കൂടാതെ എപ്‌സ്‌റ്റീൻ്റെ വസതിയിലെ സ്വിമ്മിങ് പൂളിൽ അദ്ദേഹത്തിൻ്റെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനൊപ്പമുള്ള ക്ലിൻ്റൻ്റെ ചിത്രങ്ങളും പുറത്തുവന്ന രേഖകളിലുണ്ട്. കൂടാതെ ഹിലരി ക്ലിൻ്റണും എപ്‌സ്‌റ്റീൻ്റെ ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്ന ആരോപണങ്ങൾ അന്വേഷണ വിധേയമാണ്.

എപ്‌സ്‌റ്റീനുമായുള്ള ഫോട്ടോഗ്രാഫുകൾ പതിറ്റാണ്ടുകൾ പഴക്കമുള്ളതാണെന്നും അയാളുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിന് മുമ്പ് ക്ലിൻ്റണ്‍ ആ ബന്ധം അവസാനിപ്പിച്ചിരുന്നുവെന്ന് ക്ലിൻ്റൻ്റെ വക്താവ് പറഞ്ഞു. ഫയലുകളിൽ ക്ലിൻ്റണ്‍ എപ്‌സ്‌റ്റീനുമായി സമയം ചെലവഴിക്കുന്നതും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതും സ്ത്രീകൾക്കൊപ്പം നീന്തുന്നതും കാണാം. എന്നാൽ ആ സമയത്ത് എപ്‌സ്‌റ്റീൻ്റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കിൻ്റൻ്റെ വക്താവ് പറഞ്ഞു. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി തങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2000കളുടെ തുടക്കത്തിൽ ക്ലിൻ്റണ്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ജോലികൾക്കായി എപ്‌സ്‌റ്റീൻ്റെ വിമാനത്തിൽ യാത്ര ചെയ്‌തിരുന്നുവെന്ന് ബിൽ ക്ലിൻ്റണ്‍ സമ്മതിച്ചിട്ടുണ്ട്. എപ്‌സ്‌റ്റീനെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റങ്ങൾ ചുമത്തുന്നതിന് മുമ്പാണത്. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ 2026 എപ്‌സ്‌റ്റീൻ ഫയലുകളിൽ ഹിലരി ക്ലിൻ്റൻ്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നോയെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ദമ്പതികൾ അവരുടെ കൈവശമുള്ള എല്ലാ വിവരങ്ങളും ഇതിനകം നൽകിയിട്ടുണ്ട്.

Also Read: ട്രംപിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം വന്‍ പൂഴ്‌ത്തി വയ്‌പ് നടത്തിയെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍ രംഗത്ത്