ETV Bharat / international

ആണവായുധ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഫ്രാൻസ്; സഖ്യരാജ്യങ്ങളിലേക്ക് ആണവായുധ വിമാനങ്ങൾ വിന്യസിക്കും

ആണവായുധ ശേഖരം വികസിപ്പിക്കാനൊരുങ്ങി ഫ്രാന്‍സ്. നിലവില്‍ പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷ സാഹചര്യത്തിലാണ് തീരുമാനം. പ്രതിരോധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍.

ഇമ്മാനുവൽ മാക്രോൺ  ഫ്രാൻസ് ആണവായുധ ശേഖരം  ആണവ പ്രതിരോധ പദ്ധതി  ഇറാന്‍ ഇസ്രയേല്‍ യുദ്ധം
Emmanuel Macron (AFP)
author img

By ETV Bharat Kerala Team

Published : March 3, 2026 at 8:46 AM IST

2 Min Read
Choose ETV Bharat

പാരിസ്: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ തങ്ങള്‍ ആണവായുധ ശേഖരം വികസിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. സഖ്യരാജ്യങ്ങളിലേക്ക് ആദ്യമായി ആണവായുധ വിമാനങ്ങൾ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഇതിലൂടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി.

ഐൽ ലോങ് ആണവ അന്തർവാഹിനി താവളത്തിൽ നിന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൻ്റെ ആണാവായുധ പദ്ധതിയിൽ ചേരാൻ എട്ട് യൂറോപ്യൻ രാജ്യങ്ങൾ സമ്മതം അറിയച്ചതായി പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

'ഫ്രാൻസിൻ്റെ ആണവ ശേഖരം ഉപയോഗിച്ച് ഭൂഖണ്ഡത്തിലെ സുരക്ഷ ശക്തിപ്പെടുത്താനുള്ള പദ്ധതിയിൽ ജർമ്മനി, പോളണ്ട്, സ്വീഡൻ, ബ്രിട്ടൻ എന്നിവയുൾപ്പെടെ എട്ട് യൂറോപ്യൻ രാജ്യങ്ങൾ പങ്കെടുക്കാൻ സമ്മതം അറിയിച്ചു. നമ്മൾ ഇപ്പോൾ അപകട സാധ്യതകൾ നിറഞ്ഞൊരു ഭൗമരാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം പ്രശ്‌നങ്ങൾ നമ്മളെ നേരിട്ട് ബാധിച്ചാൽ പ്രതിരോധിക്കാനുള്ള ഒരു മാർഗം കൂടിയാണിത്' ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

'യൂറോപ്യൻ യൂണിയൻ്റെ ഏക ആണവ ശക്തിയായ ഫ്രാൻസും ജർമ്മനിയും ഒരു ന്യൂക്ലിയർ സ്റ്റിയറിങ് ഗ്രൂപ്പ് രൂപീകരിച്ചതായി പ്രസ്‌താവനയിൽ പറഞ്ഞു. നെതർലാൻഡ്‌സ്, ബെൽജിയം, ഗ്രീസ്, ഡെന്മാർക്ക് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തന്ത്രപരമായ വ്യോമസേനകളിലൂടെ ആതിഥേയത്വം വഹിക്കാൻ കഴിയും. അത് യൂറോപ്യൻ ഭൂഖണ്ഡത്തിലുടനീളം വ്യാപിപ്പിക്കുകയും ചെയ്യും' അദ്ദേഹം പറഞ്ഞു.

ആണവ തീരുമാനങ്ങൾ എടുക്കുന്നതിൽ ഫ്രാൻസ് കർശന നിയന്ത്രണം പാലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഫ്രഞ്ച് ആണവ പരിശീലനങ്ങളിൽ ജർമ്മൻ പരമ്പരാഗത പങ്കാളിത്തം ഉൾപ്പെടെ സ്വീകരിക്കാൻ സമ്മതിച്ചതായും ഫ്രാൻസും ജർമ്മനിയും പറഞ്ഞു.

'നമ്മുടെ സുഹൃത്തുക്കളോടൊപ്പം ആയുധമെടുക്കുന്നു'

നാറ്റോയുടെ ആണവ ദൗത്യമൊരു പുതിയ ശ്രമമാണെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആണവായുധ ശേഖരം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി എണ്ണം വർധിപ്പിക്കാൻ ഉത്തരവിട്ടതായും എന്നാൽ ഫ്രാൻസ് തങ്ങളുടെ ശേഖരത്തെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും വെളിപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്മാനുവൽ മാക്രോൺ ഈ നടപടികൾ പുറത്തുവിട്ടത്.

പോളണ്ട് ഫ്രാൻസുമായും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളുമായും തുടർ നടപടികൾക്കായി ചർച്ചകൾ നടത്തിവരികയാണെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌ക് പറഞ്ഞു. 'നമ്മുടെ ശത്രുക്കൾ ഒരിക്കലും നമ്മെ ആക്രമിക്കാൻ ധൈര്യപ്പെടാതിരിക്കാൻ ഞങ്ങൾ നമ്മുടെ സുഹൃത്തുക്കളുമായി ഒരുമിച്ച് ആയുധം ശേഖരിക്കുന്നു' അദ്ദേഹം എക്‌സിൽ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകത്തിലെ നാലാമത്തെ വലിയ ആണവായുധ ശേഖരം ഏകദേശം 290 വാർഹെഡുകളുമായി ഫ്രാൻസ് നിലനിർത്തുന്നു. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത ബ്രിട്ടൻ മാത്രമാണ് നിലവിലെ മറ്റൊരു യൂറോപ്യൻ ആണവ ശക്തി. ഇതിന് വിപരീതമായി ലോകത്തിലെ രണ്ട് പ്രധാന ആണവ ശക്തികളായ യുഎസിനും റഷ്യയ്ക്കും ആയിരക്കണക്കിന് ആണവ വാർഹെഡുകൾ ഉണ്ട്. 'ഏകദേശം പത്ത് വർഷത്തിനുള്ളിൽ 50നും 100നും ഇടയിൽ ആണവ വാർഹെഡുകളുടെ വർധനവ് ഉണ്ടാകുമെന്ന്' ഇൻ്റർനാഷണൽ കാമ്പെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസിൻ്റെ (ICAN) ജീൻ-മേരി കോളിൻ പറഞ്ഞു.

Also Read: 'ഇറാന്‍റെ നിരായുധീകരണം അനിവാര്യം, യുദ്ധത്തില്‍ പങ്കെടുക്കാന്‍ പദ്ധതിയില്ല': നാറ്റോ