ഇന്ത്യ-യൂറോപ്പ് ബന്ധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യം: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
പാരീസിൽ വച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ടുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published : January 8, 2026 at 11:22 AM IST
പാരീസ്: ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ടുമായി കൂടിക്കാഴ്‌ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ യൂറോപ്പുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയിലും ലോക രാഷ്ട്രീയത്തിലും കൂടുതൽ സ്ഥിരത കൈവരിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും എസ് ജയശങ്കർ പറഞ്ഞു. പാരീസിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച നടന്നത്.
Today’s wide-ranging discussions with Foreign Minister @jnbarrot of France were driven by the comfort and depth of our Strategic Partnership.
— Dr. S. Jaishankar (@DrSJaishankar) January 7, 2026
Spoke about advancing our bilateral cooperation and taking India - EU engagement to a higher level. Also shared perspectives on… pic.twitter.com/9GLHSOCkww
പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ വെനിസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നടപടിയെക്കുറിച്ചും മറ്റ് ആഗോള വെല്ലുവിളികളെ കുറിച്ചും കൂടിക്കാഴ്‌ചയിൽ ഇരുവരും ചർച്ച ചെയ്‌തു. ആഗോള രാഷ്ട്രീയത്തിൽ യൂറോപ്പ് ഒരു പ്രധാന ഘടകമാണെന്നും അതിനാൽ ഇന്ത്യ ആ രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എസ് ജയശങ്കർ പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ കൂടിക്കാഴ്‌ച ബോധപൂർവ്വം തെരഞ്ഞെടുത്തതാണ്. യൂറോപ്പുമായുള്ള ബന്ധം വളരാനും സാധ്യതയുണ്ടെന്നും ഇരുരാജ്യങ്ങളുടെ വിശ്വാസത്തിൻ്റെ പ്രതിഫലനമാണിതെന്നും എസ് ജയശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്ര വ്യാപാര കരാർ, സാങ്കേതികവിദ്യ, റെയിൽവേ, പ്രതിരോധം, വ്യോമയാനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലും ഇരു നേതാക്കളും ചർച്ചകൾ നടത്തി. ഇനിയും ഇത്തരം കൂടിക്കാഴ്‌ചകളും ചർച്ചകളും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയിലും ആഗോള രാഷ്ട്രീയത്തിലും കൂടുതൽ സ്ഥിരത കൊണ്ടുവരാൻ സാധിക്കുമെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരും യൂറോപ്യൻ യൂണിയനിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. താൻ തിരിച്ചെത്തിയാൽ ഉടനെ ഇരുവരും ഇന്ത്യയിലേയ്‌ക്ക് വരുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
നേതൃത്വം നൽകുന്നത് ഈ രണ്ട് രാജ്യങ്ങൾ
ഈ വർഷം നടക്കാൻ പോകുന്ന ബ്രിക്‌സി് ഉച്ചകോടിയ്‌ക്ക് നേതൃത്വം നൽകുന്നത് ഇന്ത്യയായിരിക്കും. അതേസമയം, ജി7 ഉച്ചകോടിക്ക് അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ഫ്രാൻസാണ്. ഇരു രാജ്യങ്ങളും ജി20 അംഗങ്ങളാണെന്നും ഒപ്പം ഇന്ത്യ മറ്റ് നിരവധി അന്താരാഷ്ട്ര സംഘടനകളിൽ സജീവമാണന്നും എസ് ജയശങ്കർ പറഞ്ഞു. രണ്ട് രാഷ്‌ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് സ്വന്തം താത്‌പ്പര്യങ്ങൾക്ക് അല്ല, മറിച്ച് ആഗോള രാഷ്ട്രീയം സ്ഥിരത കൈവരിക്കുന്നതിനും മറ്റ് ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ട്രംപിൻ്റെ കുടിയേറ്റ നിയന്ത്രണം; ഇമിഗ്രേഷൻ ഓഫിസർ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം

