നേപ്പാൾ മിന്നല്‍ പ്രളയം;കാരണം മഞ്ഞുമല ഇടിഞ്ഞ് വീണത്, ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ചൈന
ടിബറ്റ്-നേപ്പാൾ അതിർത്തിയിലാണ് സംഭവം. വെള്ളപ്പൊക്കത്തിൻ്റെ കാരണം അന്വേഷിച്ച് വരുകയാണ്.

By PTI
Published : August 28, 2026 at 8:29 PM IST
ബീജിങ്: നേപ്പാൾ മിന്നൽ പ്രളയത്തിന് കാരണം മഞ്ഞുമല ഇടിഞ്ഞ് വീണതെന്ന് ചൈന. മഞ്ഞുമല ഇടിയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം. 50,000 ക്യൂബിക്ക് മീറ്റർ മഞ്ഞുമലയാണ് കുത്തൊലിച്ച് താഴേക്ക് വീണതെന്ന് മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ ഏറ്റവും ഉയരമുള്ള ഹിമാനി (high-altitude glacier) തകർന്നുണ്ടായ അവിശിഷ്‌ടങ്ങൾ നേരെ തടാകത്തിലേക്ക് പതിക്കുകയായിരുന്നു. വെള്ളം കവിഞ്ഞൊഴുകിയതോടെയാണ് പ്രളയം രൂപപ്പെട്ടതെന്ന് ചൈന അവകാശപ്പെട്ടു. മഞ്ഞുമല ഇടിഞ്ഞ് വീഴുന്നതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടാണ് ചൈന ഇക്കാര്യം വ്യക്തമാക്കിയത്. ടിബറ്റ്-നേപ്പാൾ അതിർത്തിയിലാണ് മിന്നല്‍ പ്രളയം മൂലം കനത്ത നാശനഷ്ടമുണ്ടായത്. ഇത് നൂറുകണക്കിന് ആളുകളുടെ മരണത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും കാരണമായെന്ന് ചൈന പറഞ്ഞു.
“ദുരന്തത്തിൻ്റെ കാരണത്തെക്കുറിച്ച് ചൈനയിലെയും നേപ്പാളിലെയും വിദഗ്ധരും ഔദ്യോഗിക സ്ഥാപനങ്ങളും മറ്റും അന്വേഷിച്ച് വരുകയാണ്. നേപ്പാളിലെ ഉയർന്ന ഉയരത്തിലുള്ള ഒരു ഹിമാനിയുടെ തകർച്ചയാണ് ദുരന്തത്തിന് കാരണമായതെന്ന്" ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഹിമാലയൻ മേഖലയിൽ പുതിയ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്‌തു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണ് രാജ്യങ്ങൾ. രക്ഷാപ്രവർത്തനം ഈർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. 5.1 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ രസുവ ജില്ലയിലുൾപ്പെടെയുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 469 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 1545 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അതേസമയം ഹിമാനികളുടെ തകർച്ചയും ഐസ്-പാറ ഹിമപാതവും എങ്ങനെയാണ് നേപ്പാളിലെ ഭോട്ടെകോഷി നദിയിലെ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ശാസ്ത്രജ്ഞർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത സാധ്യതാ ലഘൂകരണ സംഘവും മാനേജ്മെൻ്റ് അതോറിറ്റിയും ഇത് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്.
ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 178 മൃതദേഹങ്ങൾ കണ്ടെടുത്തത്. എൻപി ഈസ്റ്റിൽ 110 പേരും ഗൂർഖയിൽ 44 പേരും നുവാകോട്ടിൽ 37 പേരും മരിച്ചു. ധാഡിങ്ങിൽ 33, തനഹുനിൽ 28, എൻപി വെസ്റ്റിൽ 27, രസുവയിൽ 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണനിരക്ക്. 260 വിദേശികൾ ഉൾപ്പെടെ 558 പേരെ കാണാതാവുകയും ചെയ്തതായി ചൈന അറിയിച്ചു.

