ETV Bharat / international

നേതാവാകും മുൻപേ ആരും അറിയാതെ പോയ സന്ദർശനം? ഖമേനിയുടെ ഇന്ത്യൻ യാത്ര

അയത്തൊള്ള അലി ഖമൈനി കശ്‌മീർ സന്ദർശനം നടത്തിയതായി റിപ്പോർട്ട്. വിവരങ്ങൾ പുറത്ത് വിട്ട് ഇറാൻ ഗവൺമെൻ്റ് ആർക്കൈവ്സ്....

ഇന്ത്യ സന്ദർശനം  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഓർമ്മകളിൽ ഖമൈനി  അയത്തൊള്ള അലി ഖമൈനി
Ayatollah Khamenei during his visit to Kashmir in 1980 (file photo(Iran Govt Archives))
author img

By ETV Bharat Kerala Team

Published : March 2, 2026 at 5:31 PM IST

2 Min Read
Choose ETV Bharat

ഇറാനെ ദീര്‍ഘകാലം നയിച്ച പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ മരണവാർത്തയിൽ ഞെട്ടയിരിക്കുകയാണ് ലോകം. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയരുന്ന നേതാക്കളിൽ ഒരാളായിരുന്നു ഖമേനി. രാഷ്‌ട്രീയ ജിവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് അദ്ദേഹം കശ്‌മീർ സന്ദർശം നടത്തിയിരുന്നതായി റിപ്പോർട്ടുകൾ.

എന്നാൽ ആ വാർത്ത പലർക്കും ഇന്ന് അറിയില്ല എന്നാണ് വാസ്‌തവം. വർഷങ്ങൾക്ക് മുമ്പ് ഇറാൻ്റെ നേതാവാകുന്നതിന് മുമ്പുതന്നെ ഖമേനി കശ്‌മീർ സന്ദർശിച്ചതായാണ് ഇറാൻ ഗവൺമെൻ്റ് ആർക്കൈവ്സിൻ്റെ റിപ്പോർട്ടുകള്‍. മേഖലയിലെ മുസ്‌ലീം വിഭാഗം അനുഭവിക്കുന്ന അവസ്ഥയെ കുറിച്ചും മറ്റും തുറന്ന് പറയുകയും ചെയ്‌തിരുന്നു. കൃത്യമായി പറഞ്ഞാൽ 1980ലാണ് സന്ദർശനം.

അന്ന് അദ്ദേഹത്തിൻ്റെ പ്രായം 40 ആണ്. അതിന് ശേഷം 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ഖമേനി ഇന്ത്യയെ പരസ്യമായി വിമർശിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നടപടിയില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പിന്നീട് ഇത് വലിയ സംഘർഷങ്ങളിലേക്ക് നയിക്കുകയും ചെയ്‌തു.

അറിയപ്പെടാതെ പോയ സന്ദർശനം

ഇന്ത്യ സന്ദർശനം  ഇസ്രയേല്‍ ഇറാൻ യുദ്ധം  ഓർമ്മകളിൽ ഖമൈനി  അയത്തൊള്ള അലി ഖമൈനി
ആയത്തുള്ള അലി ഖമേനി (file ) ((X/@khamenei_ir)

അന്ന് ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്‌ജിദിൽ നടന്ന ചടങ്ങിൽ അദ്ദേഹം അഭിസംബോധന ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങൾ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ അക്കാലത്ത് ഈ വാർത്ത ആത്രയങ്ങ് ശ്രദ്ധയാകർഷിച്ചില്ല എന്ന് വേണം പറയാൻ. പിന്നീട് 1989ലാണ് ഖമൈനി അധികാരത്തിൽ എത്തുന്നത്. എന്നിരുന്നാലും ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യക്തിപരമായ ബന്ധം എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ഇറാനിയൻ വിപ്ലവത്തിന് ശേഷം റുഹുള്ള ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ സന്ദർശനം നടത്താൻ ഖമൈനിക്ക് അവസരം ലഭിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ശ്രീനഗറിലെ സാദിബൽ ഇമാംബരയിൽ ഷിയാ സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുകയും ചെയ്‌തു. പിന്നീട് കശ്‌മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിൽ എതിർപ്പ് പ്രകടിപ്പിക്കാൻ ഖമൈനിയക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മേഖലയിലെ സംഭവവികാസങ്ങളെ കുറിച്ചും മറ്റും അദ്ദേഹം 2019 ഓഗസ്‌റ്റ് 21ന് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു. മിക്ക വേദികളിലെ പ്രസംഗങ്ങളിലും ഖമേനി കശ്‌മീരിനെ പരാമർശിക്കുന്നത് പതിവായിരുന്നു.

കശ്‌മീരിലെ മുസ്‌ലീങ്ങൾ അവരുടെ അവകാശങ്ങൾക്കായി ശബ്‌ദമുയർത്തുന്നുണ്ടെന്നും അവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. അതേസമയം ഇത്തരം പരാമർശങ്ങൾ ഇന്ത്യ ഇറാൻ ബന്ധത്തെ തെല്ലൊന്നും ബാധിച്ചിരുന്നില്ല. നയതന്ത്ര ചർച്ചകളിലൂടെയും മറ്റും ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു എന്ന് വേണം പറയാൻ. മിക്ക ആശങ്കകൾക്കിടയിലും പ്രശ്‌നങ്ങൾക്കിടയിലും ഇന്ത്യക്ക് വേണ്ട പൂർണ പിന്തുണ ഇറാൻ്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു.

കർണാടകയിലും വന്നതായി റിപ്പോർട്ട്

ഇറാനിയൻ ആർക്കൈവുകളിൽ നിന്നുള്ള രേഖകൾ പ്രകാരം കർണാടകയിലും ബെംഗളൂരിവിലും അയത്തുള്ള അലി ഖമേനി സന്ദർശനം നടത്തിയതായി വ്യക്തമാക്കുന്നു. ജനങ്ങൾ ഇരുകൈ നീട്ടിയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്‌തത്. അന്ന് ആശുപത്രിയും മറ്റും ഉദ്‌ഘാടനം ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു. പിന്നീട് 82ലും സന്ദർശനം നടത്തിയതായി പറയപ്പെടുന്നു.

Also Read: അയത്തൊള്ള അലി ഖമേനി; ഇറാന്‍റെ ചെറുത്ത് നില്‍പ്പ് പരുവപ്പെടുത്തിയ നേതാവ്