ETV Bharat / health

ഒരുപിടി പിസ്‌ത കഴിക്കൂ; പ്രമേഹത്തോട് പറയാം 'കടക്ക് പുറത്ത്'- ഇന്ന് ലോകാരോഗ്യദിനം

ജീവിത ശൈലി രോഗങ്ങള്‍ നമ്മെ പിടിമുറുക്കിയിരിക്കുകയാണ്. ഇതിന് കാരണം നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ വന്ന മാറ്റങ്ങളാണ്. ആഹാരത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നമുക്ക് ആരോഗ്യത്തെ കാത്ത് വയ്ക്കാം.

SMART SNACKING WITH PISTACHIOS  HEALTH  FOOD CHOICES  DIGESTION
World Health Day: Smart Snacking with Pistachios (Etv Bharat)
author img

By ANI

Published : April 7, 2026 at 10:12 AM IST

3 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: ഇന്ന് ലോകാരോഗ്യഗിനം. ദൈനംദിനമുള്ള ചെറുശീലങ്ങള്‍ നമ്മുടെ ദീര്‍ഘകാല ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് വീണ്ടും ഒരു ലോകാരോഗ്യദിനം കൂടി കടന്ന് വന്നിരിക്കുന്നു.

Also Read: ലോകാരോഗ്യദിനം 2026; ആരോഗ്യത്തിന് വേണ്ടി ഒന്നിച്ച് അണിനിരക്കാം ശാസ്‌ത്രത്തോടൊപ്പം

പ്രമേഹ രോഗികളുടെയും പ്രമേഹ പൂര്‍വ രോഗികളുടെയും എണ്ണം ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് നാഗരിക ജീവിത ശൈലികള്‍ പിന്തുടരുന്നവരില്‍. അത് കൊണ്ട് തന്നെ നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിന് മുമ്പില്ലാത്ത വിധം പ്രാധാന്യം കൈവന്നിരിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാം തെരഞ്ഞെടുക്കുന്ന ലഘു ഭക്ഷണങ്ങള്‍ പോലും അത് കൊണ്ട് അതീവ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ഇവ പോലും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ജീവിത ശൈലി രോഗങ്ങളെയും സ്വാധീനിക്കുന്നുണ്ട്. പോഷക സമ്പുഷ്‌ടമായ ലഘുഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക എന്നത് ശരിയായ ദിശയിലുള്ള ഏറ്റവും നല്ല നടപടിയാണ്.

പിസ്‌ത നമുക്ക് ഏത് നേരവും നമുക്ക് തെരഞ്ഞെടുക്കാവുന്ന പോഷക സമ്പുഷ്‌ടമായ ഒരു ലഘു ഭക്ഷണമാണ്. പോഷകം നല്‍കുന്നതോടൊപ്പം പ്രമേഹത്തെ പ്രതിരോധിക്കാനും പിസ്‌ത സഹായിക്കുന്നു.

പിസ്‌തയുടെ പോഷക ഗുണങ്ങള്‍ പരിശോധിക്കാം

ആരോഗ്യത്തെ മൊത്തത്തില്‍ സംരക്ഷിക്കുന്ന ഭക്ഷ്യ വിഭവമാണ് പിസ്‌ത. മാംസ്യം, നാരുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍, അവശ്യ പോഷകങ്ങള്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയ അവശ്യ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു പിടി അതായത് ഏകദേശം മുപ്പത് ഗ്രാം പിസ്‌ത ആരോഗ്യത്തിനും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും മതിയാകും. കലോറി വളരെ കുറഞ്ഞ പിസ്‌ത പോഷണം പ്രദാനം ചെയ്യുന്നു.

പിസ്‌തയിലുള്ള മാംസ്യവും നാരുകളും ദഹനം മെല്ലെയാക്കുകയും രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞാലുടന്‍ തന്നെ രക്തത്തിലെ പഞ്ചസാര കുതിച്ചുയരുന്നത് തടയാനാകുന്നു. ഇതില്‍ അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. അത് കൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്ക് ഇത് ഏറെ പ്രാധാന്യമുള്ളതാകുന്നു. പ്രമേഹ രോഗികള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്.

പ്രമേഹത്തിലേക്ക് പോകാന്‍ സാധ്യത ഉള്ളവര്‍ ഭക്ഷണത്തിന് മുമ്പ് ഒരുപിടി പിസ്‌ത കഴിക്കുന്നത് പ്രമേഹത്തെ തടയാന്‍ സഹായമാകുമെന്നാണ് മദ്രാസ് സര്‍വകലാശാലയും മദ്രാസ് പ്രമേഹ ഗവേഷണ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഭാരം, എച്ച്ബിഎ1സി നില, ഇടുപ്പിലെ കൊഴുപ്പ് തുടങ്ങിയവയുടെ നിയന്ത്രണത്തിനും പിസ്‌ത ഏറെ സഹായകമാണ്.

120 പേരെ ഉള്‍ക്കൊള്ളിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ആഗോള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു പഠനം. പ്രമേഹരോഗത്തിലേക്ക് പോകാന്‍ സാധ്യതയുള്ളവര്‍ ദീര്‍ഘനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാനോ പെട്ടെന്ന് കുറയാനോ കാരണമാകും. ഭക്ഷണത്തിനിടയ്ക്ക് ഒരു ലഘുഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായകമാകും. പിന്നീട് അമിതമായി കഴിക്കുന്നത് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഉന്‍മേഷം പ്രദാനം ചെയ്യാനും ഇതിന് സാധിക്കും.

അതേസമയം ശരിയായ ലഘുഭക്ഷണം തെരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്. മധുരഭക്ഷണങ്ങളും കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയവയുമൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തെയും ബാധിക്കുന്നു. അതായത് മാംസ്യം, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയടങ്ങിയ ലഘുഭക്ഷണംദഹനം മന്ദഗതിയിലാക്കുകയും ഗ്ലൂക്കോസ് നില സന്തുലിതമാക്കുകയും ചെയ്യുന്നു.

ശരീരഭാരവും ഹൃദയാരോഗ്യവും

ടൈപ്പ്2 പ്രമേഹത്തെ തടയണമെങ്കില്‍ ആരോഗ്യകരമായ ശരീര ഭാരം സൂക്ഷിക്കണ്ടേതുണ്ട്. ദൈനംദിന ആഹാരക്രമം ആരോഗ്യകരമായി നിലനിര്‍ത്താന്‍ പിസ്‌ത കഴിക്കുന്നത് സഹായിക്കും. ഇതില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജവും ഇതിലെ മാംസ്യവും നാരുകളും ദീര്‍ഘനേരം നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടാതെ കാക്കുന്നു. അത് കൊണ്ട് തന്നെ ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. അനാവശ്യമായി ലഘുഭക്ഷണങ്ങള്‍ കഴിക്കേണ്ടി വരില്ല. നിത്യവും ഇത്തരത്തിലുള്ള നട്‌സുകള്‍ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇത് സഹായകമാണ്. അതേസമയം നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ പിസ്‌ത രക്തത്തിലെ പഞ്ചസാരയ്ക്കും ഹൃദയത്തിനും ഏറെ പ്രിയതരമാണ്.

ദീര്‍ഘകാല ആരോഗ്യത്തിന് പിസ്‌ത ശീലമാക്കൂ.