ETV Bharat / health

അമ്മമാരെ.. കുഞ്ഞുങ്ങളെ മുലയൂട്ടാൻ മടിക്കല്ലേ, പുതിയ ഗവേഷണ പഠനം പറയുന്നത്...

ഏകദേശം 12 മാസം വരെ മൂലയൂട്ടല്‍ നടത്തിയവരിലും ദീര്‍ഘകാലം മുലയൂട്ടല്‍ നടത്തിയവരിലും ഈ വ്യത്യാസം കാണാന്‍ കഴിയുമെന്ന് പഠനം പറയുന്നു.

BREASTFEEDING  BREASTFEEDING AND DEPRESSION  BREASTFEEDING BENEFITS  WOMENS HEALTH
representational image (getty image)
author img

By ETV Bharat Kerala Team

Published : January 10, 2026 at 6:09 PM IST

3 Min Read
Choose ETV Bharat

രു കുഞ്ഞ് ജനിച്ച് കഴിയുമ്പോൾ എത്രയും വേഗം മുലയൂട്ടൽ ആരംഭിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അതീവ പ്രധാനമാണ്. മുലയൂട്ടൽ എന്നത് കേവലം കുഞ്ഞിന് ഭക്ഷണം നൽകുന്ന ഒരു പ്രക്രിയ മാത്രമല്ല, അത് അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഗർഭധാരണത്തിനു ശേഷം പത്ത് വർഷം വരെ അമ്മമാരിൽ വിഷാദത്തിനും ഉത്കണ്‌ഠയ്ക്കും സാധ്യത കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുമെന്ന് പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

ബിഎംജെ ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. ഏകദേശം 12 മാസം വരെ മൂലയൂട്ടല്‍ നടത്തിയവരിലും ദീര്‍ഘകാലം മുലയൂട്ടല്‍ നടത്തിയവരിലും ഈ വ്യത്യാസം കാണാന്‍ കഴിയുമെന്ന് പഠനം പറയുന്നു. പ്രസവാനന്തര വിഷാദം, ഉത്കണ്‌ഠ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് മുലയൂട്ടൽ കാരണമാകുമെന്ന് ഗവേഷകർ പഠനത്തില്‍ പറയുന്നു. രണ്ട് തവണ അമ്മമാരായ 168 പേരെ 10 വർഷത്തോളം നിരീക്ഷിച്ചതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍. മുലയൂട്ടല്‍ വഴി അമ്മമാര്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നും പഠനത്തില്‍ പറയുന്നു.

BREASTFEEDING  BREASTFEEDING AND DEPRESSION  BREASTFEEDING BENEFITS  WOMENS HEALTH
representational image (getty image)

പുതിയ പഠനം ഇങ്ങനെ...

പഠനത്തിനായി തെരഞ്ഞെടുത്ത എല്ലാ സ്ത്രീകളും 4 കിലോയിൽ താഴെ ഭാരമുള്ള കുഞ്ഞിന് ജന്മം നൽകിയിരുന്നു. ജനിച്ച് 3 മാസം, 6 മാസം, 2 വർഷം, 5 വർഷം, 10 വർഷം എന്നീ സമയങ്ങളിൽ അമ്മമാരെയും കുഞ്ഞുങ്ങളെയും നിരീക്ഷിച്ചു. പഠനപ്രകാരം അമ്മമാരുടെ ശരാശരി പ്രായം 42 ആയിരുന്നു. ചോദ്യാത്തര സര്‍വേ പ്രകാരമാണ് അമ്മമാരില്‍ നിന്നും ഗവേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ഓരോ പരിശോധന ഘട്ടത്തിലും അമ്മമാര്‍ക്കായി ഇവര്‍ പ്രത്യേകം ചോദ്യാവലി തയ്യാറായിരിക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിഷാദമോ ഉത്കണ്‌ഠയോ ഉണ്ടെന്ന് കണ്ടെത്തിയോ അല്ലെങ്കിൽ ചികിത്സ തേടിയിരുന്നു എന്നായിരുന്നു ഗവേഷകര്‍ അമ്മമാരോട് ചോദിച്ചത്. ഭക്ഷണക്രമം ഉള്‍പ്പെടെ അവരുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പഠനത്തില്‍ ശേഖരിച്ചു. എത്ര ആഴ്‌ച മുലയൂട്ടി? മുലയൂട്ടൽ കാലയളവ് 12 മാസത്തിൽ കുറവോ കൂടുതലോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു.

പരിശോധനയ്‌ക്കായി തെരഞ്ഞെടുത്ത മുക്കാൽ ഭാഗത്തോളം സ്ത്രീകളും (73%) ഒരു ദിവസത്തില്‍ എപ്പോഴെങ്കിലും മുലയൂട്ടിയിരുന്നു. ശരാശരി മുലയൂട്ടൽ 5.5 ആഴ്‌ച നീണ്ടുനിന്നു. മുലയൂട്ടുന്നവരുടെ ശരാശരി കാലയളവ് 30.5 ആഴ്‌ചയായിരുന്നു. മൂന്നിലൊന്നിൽ കൂടുതൽ പേർ കുറഞ്ഞത് 12 മാസമെങ്കിലും മുലയൂട്ടലിൻ്റെ ആകെ കാലയളവ് റിപ്പോർട്ട് ചെയ്‌തു. 10 വർഷത്തെ പരിശോധനയിൽ ഇരുപത്തിരണ്ട് (13%) സ്ത്രീകൾക്ക് വിഷാദം ഉത്കണ്‌ഠ എന്നിവ റിപ്പോർട്ട് ചെയ്‌തു.

10 വർഷത്തെ പരിശോധനയിൽ വിഷാദം ഉത്കണ്‌ഠ റിപ്പോർട്ട് ചെയ്‌തവർ പ്രായം കുറഞ്ഞവരും വ്യായാമ കുറവുള്ളവരും ആയിരുന്നു. പഠനത്തിൻ്റെ തുടക്കത്തിൽ ഏത് സമയത്തും വിഷാദവും ഉത്കണ്‌ഠയും റിപ്പോർട്ട് ചെയ്‌ത സ്ത്രീകൾക്ക് പ്രായത്തിനനുസരിച്ച് മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ.

BREASTFEEDING  BREASTFEEDING AND DEPRESSION  BREASTFEEDING BENEFITS  WOMENS HEALTH
representational image (getty image)

ഗർഭധാരണത്തിനു ശേഷം പത്ത് വർഷം വരെ അമ്മമാരിൽ വിഷാദത്തിനും ഉത്കണ്‌ഠയ്ക്കും സാധ്യത കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. വിഷാദമോ ഉത്കണ്‌ഠയോ ഉണ്ടാകാനുള്ള സാധ്യത 2% കുറവാണെന്ന് കണ്ടെത്തി.

എന്നാല്‍, ഇതൊരു നിരീക്ഷണ പഠനം മാത്രമാണെന്നും വിശദമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി. സര്‍വേയില്‍ പങ്കെടുത്തവർ കുറവായതിനാല്‍ തന്നെ ഇക്കാര്യങ്ങളെ കുറിച്ച് അന്തിമ വിവരങ്ങള്‍ നല്‍കാൻ തടസമുണ്ടെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

അമ്മമാർക്കുള്ള മറ്റ് ഗുണങ്ങൾ

ഗർഭപാത്രത്തിൻ്റെ ആരോഗ്യം: മുലയൂട്ടുന്ന സമയത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്സിടോസിൻ ഹോർമോൺ, പ്രസവശേഷം ഗർഭപാത്രം വേഗത്തിൽ പഴയ നിലയിലാകാനും രക്തസ്രാവം കുറയ്ക്കാനും സഹായിക്കുന്നു.

BREASTFEEDING  BREASTFEEDING AND DEPRESSION  BREASTFEEDING BENEFITS  WOMENS HEALTH
representational image (getty image)

ക്യാൻസർ പ്രതിരോധം: ദീർഘകാലം മുലയൂട്ടുന്നത് സ്തനാർബുദം (Breast Cancer), അണ്ഡാശയ അർബുദം (Ovarian Cancer) എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ: മുലപ്പാൽ ഉൽപ്പാദിപ്പിക്കാനായി ശരീരം പ്രതിദിനം ഏകദേശം 500 കലോറി അധികമായി ഉപയോഗിക്കുന്നു. ഇത് പ്രസവശേഷമുള്ള ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും.

മാനസിക സംതൃപ്‌തി: കുഞ്ഞുമായി ദൃഢമായ വൈകാരിക ബന്ധം സ്ഥാപിക്കാനും പ്രസവാനന്തര വിഷാദം (Postpartum Depression) തടയാനും മുലയൂട്ടൽ സഹായിക്കുന്നു

Also Read:കൊവിഡിന് ശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണങ്ങൾ കൂടുന്നു? കാരണം വെളിപ്പെടുത്തി എയിംസ്