കുട്ടികളിലെ സ്‌ക്രീൻ സമയം പ്രമേഹ സാധ്യത വർധിപ്പിക്കുന്നു? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികളിൽ പ്രമേഹ സാധ്യത വർധിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിൻ്റെ കാരണങ്ങളിൽ ഒന്നായി കണക്കാക്കുന്നത് അധികരിച്ച സ്‌ക്രീൻ സമയമാണ്.

Published : November 14, 2025 at 8:24 PM IST
മുംബൈ: കുട്ടികള്‍ക്ക് മധുരം നൽകാതിരുന്നാൽ പ്രമേഹം വരില്ല എന്നാണ് സാധാരണയായി മാതാപിതാക്കള്‍ കരുതിവച്ചിരിക്കുന്നത്. എന്നാൽ കുട്ടികളിലെ പ്രമേഹത്തിന് മറ്റ് ചില കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. കാലഘട്ടം മാറുന്നതനുസരിച്ച് കുട്ടികളിലെ ജീവിതശൈലികളിലും മാറ്റം വരുന്നുണ്ട്. അതിൽ പ്രധാനമാണ് അധികരിച്ചു വരുന്ന സ്‌ക്രീൻ സമയം.
കുട്ടികളെ പാർക്കിലേക്കും മറ്റുമായി കളിക്കാൻ കൊണ്ടുപോകാനുള്ള സമയക്കുറവ് കാരണം പല മാതാപിതാക്കളും സ്‌ക്രീനുകളിലേക്ക് കുട്ടികളെ തിരിക്കാറാണ് പതിവ്. എന്നാൽ ഇത്തരത്തിൽ അധിക സമയം സ്‌ക്രീനിൽ ചെലവഴിക്കുന്നത് കുട്ടികളിൽ പ്രമേഹ രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
ഫാസ്റ്റ് ഫുഡ്, ക്രമരഹിതമായ ഭക്ഷണ സമയം, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ ഇവയെല്ലാം കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നതിൽ സംശയമില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികളിൽ പ്രമേഹ സാധ്യത വർധിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിൻ്റെ കാരണങ്ങളിൽ ഒന്നായി കണക്കാക്കുന്നത് സ്‌ക്രീൻ സമയമാണ്.
ഈ ശീലം കാഴ്‌ചശക്തിയെ നേരിട്ട് ബാധിക്കുന്നതായി എഎസ്‌ജി ഐ ആശുപത്രിയിലെ ഡോ. അരുൺ സിംഗ്വി പറയുന്നു. കൂടാതെ കുട്ടികളിലെ പ്രമേഹം വളർന്നുവരുന്ന ആരോഗ്യ പ്രതിസന്ധിയുടെ ഗുരുതരമായ മുന്നറിയിപ്പാണെന്നും ഡോ. അരുൺ സിംഗ്വി വ്യക്തമാക്കുന്നു.
''ബിഹാർ തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാൻ, ബിജെപി 500 കിലോയും ആർജെഡി 100 ടൺ ലഡുവും ഓർഡർ ചെയ്‌തിട്ടുണ്ടെന്നാണ് പറയുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ലോക പ്രമേഹ ദിനത്തിൽ ഇത്രയധികം പഞ്ചസാര കഴിക്കുന്നത് മൂലം ശരീരത്തിൽ ഇത്രയധികം കലോറി എത്തിച്ചേരുന്നുവെന്നാണ് മനസിലാക്കേണ്ടത്'' - ഡോ. അരുൺ സിംഗ്വി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുതിർന്നവരിലും ഇപ്പോൾ കുട്ടികളിലും വർധിച്ചുവരുന്ന പ്രമേഹ നിരക്ക് ഭാവി തലമുറ നേരിടുന്ന ആരോഗ്യ പ്രതിസന്ധിയുടെ ഗുരുതരമായ മുന്നറിയിപ്പാണ്. പ്രമേഹം മറഞ്ഞിരുന്ന് കാഴ്‌ചയെ ബാധിക്കുന്ന ഒരു രോഗമാണ്. മാറുന്ന ജീവിതശൈലി, കുട്ടികളുടെ കാഴ്‌ചയെ ബാധിച്ചേക്കാവുന്ന അപകട സാധ്യത എന്നിവ യഥാസമയം പരിഹരിച്ചില്ലെങ്കിൽ വലിയ ആരോഗ്യ പ്രതിസന്ധി ആയിരിക്കും നേരിടേണ്ടി വരിക.
കൂടാതെ കുട്ടികളിൽ കാണപ്പെടുന്ന ഒരു രോഗമാണ് പൊണ്ണത്തടി. മാറുന്ന ഭക്ഷണശീലങ്ങൾ കാരണം പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ദിനചര്യയിൽ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തുകയും സ്‌ക്രീൻ സമയത്തേക്കാൾ കൂടുതൽ സമയം കളിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഇപ്പോൾ വളരെ ആവശ്യമാണ്.
പൊണ്ണത്തടി പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നു. പ്രമേഹം കാഴ്‌ചയെ ബാധിക്കുന്നുണ്ടെങ്കിലും കുട്ടികൾ കാഴ്‌ചയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നില്ല. അതിനാൽ എല്ലാ വർഷവും കുട്ടികളുടെ പതിവ് നേത്ര പരിശോധന വളരെ പ്രധാനമാണെന്ന് ഡോ. സിംഗ്വി വിശദീകരിക്കുന്നു. മുതിർന്നവരിലും കുട്ടികളിലും പ്രമേഹം കണ്ടെത്തിയാൽ, ആദ്യം കാഴ്‌ച സംരക്ഷിക്കേണ്ടത് പ്രമേഹം നിയന്ത്രിക്കുന്നതുപോലെ പ്രധാനമാണ്. കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ, രോഗിയുടെ കാഴ്‌ച നഷ്‌ടപ്പെടാനുള്ള സാധ്യത തടയാൻ കഴിയും.
കുട്ടികളിൽ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം വർധിച്ചുവരുന്നതിനാൽ, മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒരുമിച്ച് ചില അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. പഞ്ചസാര നിയന്ത്രണമോ മരുന്നുകളോ മാത്രം പോരാ. പതിവ് ശാരീരിക വ്യായാമം, സ്‌ക്രീൻ സമയ നിയന്ത്രണം, പോഷകസമൃദ്ധമായ ഭക്ഷണക്രമം എന്നിവയും ശീലിക്കേണ്ടതുണ്ട്.
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ. അവരുടെ ആരോഗ്യം, കാഴ്‌ചപ്പാട് എന്നിവയെല്ലാമാണ് രാജ്യത്തിൻ്റെ ഭാവി നിർണയിക്കുന്നത്. അതിനാൽ, പ്രമേഹത്തെക്കുറിച്ചുള്ള അവബോധം, പ്രതിരോധത്തിനായി ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കൽ, പോഷകസമൃദ്ധമായ ഭക്ഷണക്രമം, പതിവ് പരിശോധനകൾ എന്നിവ നിർബന്ധമായും സ്വീകരിക്കുക.

