ETV Bharat / health

മാസം തികയാതെ ജനിച്ച ശിശുക്കളിലെ അന്ധത തടയാം; വിദഗ്‌ധർ പറയുന്നു

ആർ‌ഒ‌പി അവബോധ വാരം അവസാനിക്കുമ്പോൾ, കുട്ടികളിലെ നേത്ര ആരോഗ്യ സംരക്ഷണത്തെപ്പറ്റി നേത്രരോഗവിദഗ്‌ധനായ ഡോ. കാർത്തികേയ വെളിപ്പെടുത്തുന്നു.

റെറ്റിനോപ്പതി ചികിത്സകൾ  നവജാത ശിശുക്കളിലെ രോഗനിർണയം  ആർഒപി സ്‌ക്രീനിങ്  ശിശുക്കളിലെ ആർഒപി സ്‌ക്രീനിങ്
ROP testing in premature baby (Getty Images)
author img

By ETV Bharat Kerala Team

Published : March 3, 2026 at 12:36 PM IST

3 Min Read
Choose ETV Bharat

ർഭകാലത്ത് പല സാഹചര്യത്തിലും സംഭവിച്ച് പോകുന്ന ഒന്നാണ് മാസം തികയുന്നതിന് മുൻപുള്ള കുഞ്ഞിൻ്റെ ജനനം. ഇതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. എന്നാൽ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ഭാരക്കുറവ്, ശരീര വളർച്ച കുറവ്, പ്രതിരോധശേഷിയില്ലായ്‌മ എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കഴ്‌ചക്കുറവ് അല്ലെങ്കിൽ പൂർണമായുള്ള അന്ധത. നവജാതശിശുക്കളിലെ ഈ അവസ്ഥയ്‌ക്ക് റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി (ROP) എന്നാണ് പറയുന്നത്.

ഇത്തരം കഴ്‌ചക്കുറവ് ഭാവിയിൽ കുഞ്ഞുങ്ങളെ അലട്ടാതിരിക്കാൻ ഇന്ന് നിരവധി പരിശോധനകളും ആശുപത്രികളിൽ നടത്തിപ്പോരുന്നുണ്ട്. എന്നാൽ ഇതിനെതിരെ ലോക വ്യാപകമായി റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി (ROP) അവബോധ വാരം ആചരിക്കുകയുണ്ടായി. ഫെബ്രുവരി 24 മുതൽ മാർച്ച് 2 വരെയായിരുന്നു വാരാചരണം. ഇത് വെറുമൊരു പരിശോധന മാത്രമല്ല മറിച്ച് ഒരു കുട്ടിയുടെ കാഴ്‌ച, ജീവിതകാലം മുഴുവൻ സംരക്ഷിക്കാൻ കഴിയുന്ന ഒരു സ്ക്രീനിങാണ്.

എന്തിനാണ് ആർ‌ഒ‌പി അവബോധ വാരം?

കുട്ടികളിലെ അന്ധത തടയാൻ മാതാപിതാക്കളിൽ അവബോധം പ്രചരിപ്പിക്കുന്നതിനായി എല്ലാ വർഷവും ഫെബ്രുവരി 24 മുതൽ മാർച്ച് 2 വരെ ആർഒപി അവബോധ വാരം ആചരിക്കുന്നു. ഇന്ത്യയിൽ കുട്ടികളിൽ തടയാവുന്ന അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നായി ആർഒപി തുടരുന്ന സാഹചര്യത്തലാണിത്. ഇതുമൂലം നവജാത ശിശുക്കളുടെ പരിചരണം മെച്ചപ്പെടുന്നു. പല കുഞ്ഞുങ്ങൾ കാഴ്‌ച സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്നത് ചികിത്സ ശരിയായ വിധത്തിൽ ലഭ്യമല്ലാത്തതുകൊണ്ടല്ല, മറിച്ച് സ്ക്രീനിങ് വൈകിയതിനാലും തുടർനടപടികൾ നഷ്‌ടപ്പെടുന്നതുകൊണ്ടുമാണ്. ആയതിനാൽ ഈ വാരാചരണത്തോടനുബന്ധിച്ച് നേത്രരോഗ വിദഗ്‌ധർ നിരവധി മുന്നറിയിപ്പുകളുമാണ് മുന്നോട്ട് വച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാസം തികയുന്നതിന് മുൻപ് കുഞ്ഞ് ജനിക്കുമ്പോൾ കുഞ്ഞിൻ്റെ റെറ്റിന (കണ്ണിൻ്റെ പിൻഭാഗത്തുള്ള പ്രകാശ സംവേദനക്ഷമതയുള്ള പാളി) പൂർണ്ണമായി വികസിച്ചിട്ടുണ്ടാവില്ല. ചില കുഞ്ഞുങ്ങളുടെ റെറ്റിനയിൽ അസാധാരണമായ രക്തക്കുഴലുകൾ വളരാൻ തുടങ്ങുന്നു. ഇത് പിന്നീട് കാഴ്‌ചക്കുറവിലേയ്‌ക്ക് നയിക്കുന്നുവെന്ന് ഗുഡ്‌ഗാവിലെ ഡോ. അഗർവാൾസ്‌ ഐ ഹോസ്‌പിറ്റലിലെ വിട്രിയോറെറ്റിന, യുവിയ & ആർ‌ഒ‌പി സീനിയർ കൺസൾട്ടൻ്റ് ഡോ. കാർത്തികേയ പറയുന്നു.

റെറ്റിനോപ്പതി ചികിത്സകൾ  നവജാത ശിശുക്കളിലെ രോഗനിർണയം  ആർഒപി സ്‌ക്രീനിങ്  ശിശുക്കളിലെ ആർഒപി സ്‌ക്രീനിങ്
ROP testing in premature baby (Getty Images)

കുഞ്ഞുങ്ങളിലെ ഈ ജനിതക പ്രശ്‌നം തുടക്കത്തിൽത്തന്നെ ചികിത്സിച്ചില്ലെങ്കിൽ ആജീവനാന്തം മാറ്റാനാവാത്തതും അന്ധത ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ഈ അവസ്ഥ (ROP) ഏതാണ്ട് പൂർണമായും തടയാൻ കഴിയുമെന്നും വിഗദ്‌ധർ അഭിപ്രായപ്പെടുന്നു.

ചില കുഞ്ഞുങ്ങൾക്ക് ഉയർന്ന അപകടസാധ്യതയുള്ളത് എന്തുകൊണ്ട്?

കുഞ്ഞ് എത്ര നേരത്തെ ജനിക്കുന്നു, എന്നതിനെ ആശ്രയിച്ചാണ് ആർഒപിയുടെ അപകട സാധ്യതകൾ ഒളിഞ്ഞിരിക്കുന്നത്. കുഞ്ഞിൻ്റെ വലിപ്പം (ഗർഭ കാലത്തും ജനന സമയത്തും) കുറവാണെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണ്. ഇന്ത്യയിൽ, ഗർഭാവസ്ഥയുടെ 34 ആഴ്‌ചയിലോ അതിന് മുൻപോ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ആർഒപി ഉണ്ടാകാൻ സാധ്യതയുണ്ട്. അതായത് കുഞ്ഞിൻ്റെ ജനന സമയത്ത് 2000 ഗ്രാമോ അതിൽ കുറവോ ഭാരമാണുള്ളതെങ്കിൽ നിർബന്ധമായും ആർഒപി സ്‌ക്രീനിംഗ് നടത്തണം. ഭാരം കൂടുതലുള്ള കുട്ടികൾക്കും പരിശോധന നടത്താവുന്നതാണ്. എന്നാൽ ആർഒപി സ്‌ക്രീനിങ് അനാവശ്യമാണെന്ന് അർഥമാക്കുന്നില്ല എന്നും വിദഗ്‌ധർ വ്യക്തമാക്കുന്നു.

സ്ക്രീനിംഗ് എപ്പോഴാണ് ചെയ്യേണ്ടത്?

സാധാരണയായി കുഞ്ഞിന് നാല് ആഴ്‌ച പ്രായമാകുമ്പോഴാണ് ആദ്യത്തെ ആർഒപി സ്‌ക്രീനിങ് നടത്തേണ്ടത്. എന്നാൽ വളരെ ഉയർന്ന അപകടസാധ്യതയുള്ള കുഞ്ഞുങ്ങളിൽ ആദ്യത്തെ ആർഒപി സ്‌ക്രീനിങ് നേരത്തെ തന്നെ നടത്തണം. അതായത് രണ്ടോ മൂന്നോ ആഴ്‌ചയ്‌ക്കുള്ളിൽ. റെറ്റിന പൂർണമായും വികസിക്കുന്നതുവരെ ആർഒപി നടത്തണം. ഇത് ഒഴിവാക്കുന്നത് അപകടകരമാണ് എന്ന് ഡോക്‌ടർമാർ നിർദേശിക്കുന്നു.

ആർഒപി കണ്ടെത്തിയതിന് ശേഷമുള്ള ചികിത്സകൾ എന്തൊക്കെ?

നാല് രീതിയിലാണ് ചികിത്സകൾ നടത്തിപ്പോരുന്നത്.

1. നിരീക്ഷണം

പ്രാരംഭഘട്ടത്തിൽ നടത്തുന്നു. കുഞ്ഞ് പൂർണമായും ഡോക്‌ടറുടെ നിരീക്ഷണത്തിലായിരിക്കും.

2. ലേസർ ചികിത്സ

ഇത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

3. കുത്തിവയ്‌പ്പുകൾ

കണ്ണിലേയ്‌ക്ക് കുത്തിവയ്‌പ്പുകളിലൂടെ മരുന്ന് നൽകുമ്പോൾ ഇത് അസാധാരണമായ രക്തക്കുഴലുകളുടെ വളർച്ച നിയന്ത്രിക്കുന്നു.

4. ശസ്‌ത്രക്രിയ

ഗുരുതരമായ സാഹചര്യത്തിൽ ശസ്‌ത്രക്രിയകളും നടത്തിപ്പോരുന്നു. ശസ്‌ത്രക്രിയ ഒഴിവാക്കുന്നതിന് നേരത്തെ തന്നെ ആർഒപി കണ്ടെത്താൻ ശ്രമിക്കുക. ശരിയായ സമയത്ത് ആർഒപി കണ്ടെത്തിയാൽ ലേസർ ചികിത്സകളിലൂടെയും കുത്തിവയ്‌പ്പിലൂടെയും രോഗം തടയാൻ സാധിക്കും. എന്നാൽ കാലതാമസം വിജയനിരക്ക് ഗണ്യമായി കുറയ്ക്കും എന്നും വിദഗ്‌ധർ പറയുന്നു.

ചികിത്സയ്ക്ക് ശേഷമുള്ള നടപടികൾ

നിങ്ങളുടെ കുഞ്ഞിന് ലേസർ ചികിത്സയോ കുത്തിവയ്‌പ്പോ നടത്തിയിട്ടുണ്ടെങ്കിൽ ചികിത്സ ഇവിടെ അവസാനിക്കുന്നില്ല. തുടർനടപടികളെപ്പറ്റിയും അറിഞ്ഞിരിക്കണം. അവയാണ്

  • ഇടയ്ക്കിടെയുള്ള നേത്ര പരിശോധനകൾ
  • കണ്ണട വയ്‌ക്കുന്ന സാഹചര്യം
  • ദീർഘകാല നിരീക്ഷണം, ചിലപ്പോൾ പ്രായപൂർത്തിയാകുന്നതുവരെ
  • വിജയകരമായ ചികിത്സയ്‌ക്ക് ശേഷവും ജീവിതത്തിലുടനീളവും പതിവ് നേത്ര പരിചരണം പ്രധാനമാണ്.

മാതാപിതാക്കൾക്കുള്ള നിർദേശങ്ങൾ

  1. കുഞ്ഞ് ജനിച്ച് കഴിഞ്ഞ് ഡിസ്‌ചാർജ് ചെയ്യുന്നതിന് മുൻപ് ആർഒപി സ്‌ക്രീനിങിനെപ്പറ്റി നിങ്ങളുടെ നവജാത ശിശുരോഗ വിദഗ്‌ധരുമായി സംസാരിക്കുക.
  2. സ്‌ക്രീനിങ് തീയതികൾ കുറിക്കുക. തുടർന്നുള്ള അപ്പോയ്‌മെൻ്റുകൾ ഒരിക്കലും ഒഴിവാക്കരുത്.
  3. ആർ‌ഒ‌പി കണ്ടെത്തിയാൽ പരിഭ്രാന്തരാകരുത്, പ്രാരംഭ ഘട്ടങ്ങൾ ചികിത്സിക്കാവുന്നതാണ്.
  4. ലേസർ അല്ലെങ്കിൽ കുത്തിവയ്പ്പുകൾ ആവശ്യമുണ്ടെങ്കിൽ ഡോക്‌ടറുടെ നിർദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.
  5. ചികിത്സയ്ക്ക് ശേഷവും പതിവായി നേത്ര പരിശോധനകൾ തുടരുക.

Also Read: സ്‌തനാർബുദം പാരമ്പര്യമാണോ? പഴയ ജനിതക പരിശോധനാ രീതികൾ ഇനി പര്യാപ്‌തമല്ല; പഠനങ്ങൾ പറയുന്നത് ഇങ്ങനെ