ETV Bharat / health

വിശക്കുമ്പോള്‍ 'ദേഷ്യം വരുന്നുണ്ടോ ഡാ'; റമദാനില്‍ അടക്കം ശ്രദ്ധിക്കേണ്ടവയെ കുറിച്ച് വിദഗ്‌ധര്‍

വ്രതാനുഷ്‌ഠാന കാലത്തെ ഹോർമോൺ വ്യതിയാനത്തെക്കുറിച്ച് മനഃശാസ്ത്രജ്ഞൻ ഡോ. ഇജാസ് അഹമ്മദ് സഹാഫ് ഇടിവി ഭാരതിനോട്.

FASTING IN RAMADAN  CONTROL ANGER IN RAMADAN  RAMADAN AND ANGER  RAMADAN
People from the Muslim community offer Taraweeh prayers performed during the holy month of Ramadan, in Kaushambi, Uttar Pradesh (PTI)
author img

By ETV Bharat Kerala Team

Published : February 25, 2026 at 12:17 PM IST

2 Min Read
Choose ETV Bharat

ശ്രീനഗർ: വിശുദ്ധ റമദാൻ മാസത്തിലെ ഓരോ നോമ്പും ക്ഷമയെക്കുറിച്ചും സഹിഷ്‌ണതയെക്കുറിച്ചുമാണ് പഠിപ്പിക്കുന്നത്. നോമ്പ് കാലത്ത് ഭക്ഷണ പാനീയങ്ങൾ വര്‍ജിക്കുന്നതിനൊപ്പം ജീവിതത്തിലും ചില ചിട്ടകള്‍ കൊണ്ടുവരണമെന്നാണ് പറയുന്നത്. എന്നാല്‍ നോമ്പ് സമയത്ത് ഭക്ഷണം അധികം കഴിക്കാനാകാത്തത് ചിലരില്‍ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുമെന്ന് ചിലര്‍ പറയുന്നു. ഇത് മാത്രമല്ല ഈ ഹോര്‍മോണ്‍ വ്യതിയാനം അമിതമായ കോപത്തിന് കാരണമാകുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഇതുസംബന്ധിച്ച് ഡോ. ഇജാസ് അഹമ്മദ് സഹാഫ് ഇടിവി ഭാരതുമായി സംവദിച്ചു. ഉറക്കകുറവും ഭക്ഷണക്രമത്തിലെ മാറ്റവുമാണ് ഇതിന് കാരണമെന്ന് സഹാഫ്‌ പറഞ്ഞു. റമദാനില്‍ മാത്രമല്ല മറ്റ് സമയങ്ങളിലും വിശക്കുമ്പോള്‍ ശരീരത്തില്‍ സ്ട്രെസ് ഹോർമോണുകൾ വര്‍ധിക്കും. വിശക്കുന്ന സമയത്ത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിൻ്റെ അളവ് കുറയുമ്പോൾ കോർട്ടിസോൾ ഹോർമോണിൻ്റെ അളവും കുറയുന്നു ഇത് കോപത്തിന് കാരണമാകുന്നു" ഡോ.സഹാഫ് വിശദീകരിച്ചു.

FASTING IN RAMADAN  CONTROL ANGER IN RAMADAN  RAMADAN AND ANGER  RAMADAN
Psychologist Dr Ijaz Ahmed Sahaf(R) in conversation with ETV Bharat correspondent Parvez ud Din (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റമദാൻ മാസങ്ങൾ ഒഴികെയുള്ള മാസങ്ങളിൽ സൗമ്യമായ സ്വഭാവം കാണിക്കുന്ന ചിലർ വ്രതാനുഷ്‌ഠാന സമയത്ത് കോപിക്കുന്നതായി ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, വ്രതാനുഷ്‌ഠാന സമയത്ത് ഭക്ഷണ ക്രമത്തിലും ഉറക്ക ശീലത്തിലും ഉണ്ടാവുന്ന മാറ്റങ്ങൾ പലരുടെയും മാനസികാവസ്ഥ മാറ്റുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു.

യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലെ ഒരു സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) നടത്തിയ പഠനത്തിൽ ഉപവാസ സമയത്ത് ശരീരത്തിൽ ഹോർമോൺ, മെറ്റബോളിക് മാറ്റങ്ങൾ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൈപ്പോഥലാമിക്-പിറ്റ്യൂട്ടറി-അഡ്രീനൽ (HPA) ഗ്രന്ഥിയുടെ ഉത്തേജനമാണ് മറ്റൊന്ന്.

FASTING IN RAMADAN  CONTROL ANGER IN RAMADAN  RAMADAN AND ANGER  RAMADAN
Muslim devotees offer prayers on the first day of the Islamic holy month of Ramadan at Masjid Noor on Dickenson Road in Bengaluru ( (IANS)

ആരോഗ്യകരമായ ഭക്ഷണക്രമം, ലഘുവായ വ്യായാമം, സാമൂഹിക സമ്പർക്കം തുടങ്ങിയവയിലൂടെ കോപത്തെ വലിയ അളവിൽ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഡോക്‌ടർ പറയുന്നു. നോമ്പുകാലത്ത് കോപം നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന് മതപണ്ഡിതനായ മൗലാന അബ്‌ദുൾ റഹ്മാൻ ഷംസ് പറഞ്ഞു. കോപം നിയന്ത്രിക്കാനും കോപിക്കുമ്പോൾ പ്രതികാരം ചെയ്യാതിരിക്കാനും കോപിച്ചിരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കാതിരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുർആനിലും സുന്നത്തിലും വിവരിച്ചിട്ടുണ്ടെന്ന് മൗലാന ഷംസ് വിശദീകരിച്ചു.

FASTING IN RAMADAN  CONTROL ANGER IN RAMADAN  RAMADAN AND ANGER  RAMADAN
A Muslim devotee performs wudu (ritual ablution) before offering first Friday (Jumma) prayers of the holy month of Ramzan at Jamia Masjid in Srinagar (IANS)

ALSO READ: സെന്‍സിറ്റീവ് സ്‌കിനാണോ നിങ്ങള്‍ക്ക് ? ആവശ്യമില്ലാത്ത ക്രീമുകള്‍ ഉപയോഗിച്ചാല്‍ പണികിട്ടും, ഡെർമറ്റോളജിസ്റ്റ് പറയുന്നതിങ്ങനെ