ETV Bharat / health

ഹോളി പൊടികൾ കണ്ണിൽ വീണാൽ പണികിട്ടും; മുന്നറിയിപ്പുമായി വിദഗ്‌ധർ, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഹോളി സമയത്തും അതിനു തൊട്ടുപിന്നാലെയും ആശുപത്രികളിൽ നേത്ര സംബന്ധിയായ പ്രശ്‌നങ്ങളുമായി എത്തുന്നത് നിരവധിപേരാണെന്ന് ഡോ. പുരേന്ദ്ര ഭാസിൻ പറയുന്നു.

Holi celebrations 2026  നേത്ര പരിചരണം  ഹോളി ആഘോഷം  ഹോളി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Representational image (Getty Image)
author img

By ETV Bharat Kerala Team

Published : March 2, 2026 at 12:58 PM IST

2 Min Read
Choose ETV Bharat

ന്ത്യയിലെ ഏറ്റവും ആവേശകരവും നിറങ്ങളാൽ ആറാടുന്നതുമായ ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. വ്യത്യസ്‌ത നിറങ്ങളിലുള്ള ചായങ്ങൾ നിറച്ച വാട്ടർ ബലൂണുകളും വാട്ടർ ഗണ്ണുകളുമെല്ലാമാണ് ഹോളി ആഘോഷത്തിന് മാറ്റ് കൂട്ടുന്നത്. കുട്ടികളും യുവാക്കളും ഉൾപ്പെടെ എല്ലാവരും തകർത്താഘോഷിക്കുന്ന ഹോളി പരിപാടിക്കിടെ അൽപം ശ്രദ്ധ കണ്ണിന് കൊടുത്തില്ലെങ്കിൽ പണി കിട്ടാൻ സാധ്യതയുണ്ട്. ഹോളി ആഘോഷിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് കണ്ണിൻ്റെ ആരോഗ്യം.

ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകും. എല്ലാ വർഷവും, ഹോളി സമയത്തും അതിന് തൊട്ടുപിന്നാലെയും ആശുപത്രികളിൽ നേത്ര സംബന്ധിയായ പ്രശ്‌നങ്ങളുമായി എത്തുന്നത് നിരവധി പേരാണെന്ന് ഗ്വാളിയോറിലെ രത്തൻ ജ്യോതി നേത്രാലയയുടെ സ്ഥാപകനും ഡയറക്‌ടറുമായ ഡോ പുരേന്ദ്ര ഭാസിൻ പറയുന്നു.

''ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ നേത്ര സംബന്ധമായ കേസുകൾ പെട്ടെന്ന് വർധിക്കുന്നു. കാഴ്‌ച ശക്തി കുറവ്, അസഹീനമായ വേദന, കണ്ണില്‍ ചുവപ്പ് തുടങ്ങി നിസാരമെന്ന് കരുതെന്ന ഗുരുതരമായ പ്രശ്‌നങ്ങളുമായാണ് ആളുകൾ വരുന്നത്. ഇത്തരം ആഘോഷ വേളയിൽ കണ്ണിനു വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ കാഴ്‌ചയെ വരെ ബാധിക്കാം'' - ഡോ. പുരേന്ദ്ര ഭാസിൻ.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

  • വ്യക്തമായി കാണാൻ കഴിയാതെ വരിക
  • അസഹീനമായ വേദന
  • കണ്ണ് ചുവപ്പാകുന്നത്
  • നിർത്താതെ കണ്ണിൽ നിന്നും വെള്ളം വരുന്നത്
  • പ്രകാശത്തേക്ക് നോക്കാൻ കഴിയാതെ വരുന്നത്
  • കണ്ണിനകത്തും ചുറ്റിനും ചൊറിച്ചിൽ

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സിന്തറ്റിക് നിറങ്ങളിൽ രാസവസ്‌തുക്കൾ അടങ്ങിയിരിക്കാം. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മിക്ക നിറങ്ങളിലും മെർക്കുറി, ആസ്ബറ്റോസ്, സിലിക്ക, മൈക്ക, ലെഡ് തുടങ്ങിയ അപകടകരമായ രാസവസ്‌തുക്കളാൽ ഉത്‌പാദിപ്പിക്കുന്നവയാണ്. ഇവയുടെ ഉപയോഗം കണ്ണിൽ ചുവപ്പ്, അലർജി, കണ്ണിന് ഗുരുതരമായ പരിക്ക് എന്നിവ സംഭവിക്കാനും സ്ഥിരമായി കാഴ്‌ച നഷ്‌ടപ്പെടാനും വരെ കാരണമാകാം. നേരിട്ട് കണ്ണിൽ ഇത്തരം പൊടികൾ വീഴുന്നത് കോർണിയയിൽ പോറലുകൾ ഉണ്ടാക്കും. ഇതിനെ കോർണിയൽ അബ്രസിഷൻസ് എന്ന് വിളിക്കുന്നു. ഇത് വഴി കണ്ണിനുള്ളിൽ അണുബാധകൾ ഉണ്ടാകും.

കോൺടാക്റ്റ് ലെൻസുകൾ

ഹോളി സമയത്ത് കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കാതിരിക്കുക. കോൺടാക്റ്റ് ലെൻസുകൾ ഹോളി ദിവസം ഉപയോഗിക്കരുതെന്നും അഥവാ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡോ. പുരേന്ദ്ര ഭാസിൻ നിർദേശിക്കുന്നു. കണ്ണിൽ നിറം വീണാൽ, അത് കോൺടാക്റ്റ് ലെൻസുകളിൽ അടിഞ്ഞുകൂടി ഗുരുതരമായ നേത്ര പരിക്കുകൾക്ക് കാരണമാവുകയും ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ ലെൻസുകൾ ധരിക്കുമ്പോഴും നീക്കം ചെയ്യുമ്പോഴും വളരെ ശ്രദ്ധവേണം. നിങ്ങളുടെ കൈകളിലെ നിറം കണ്ണുകളിലേക്ക് വീഴാതെ ശ്രദ്ധിക്കണം. വിരലുകൾ വൃത്തിയാക്കാതെ ലെൻസുകളിൽ സ്‌പർശിച്ചാൽ കണ്ണിലേക്ക് അണുബാധകൾ നേരിട്ട് കയറാൻ കാരണമാകും. ഇത് കാഴ്‌ചയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കും.

കണ്ണുകൾ തിരുമ്മരുത്

ഹോളി ആഘോഷത്തിനിടെ മുഖത്തും കണ്ണുകളിലും തൊടുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. വൃത്തിയുള്ള ഒരു തൂവാലയോ സ്‌കാർഫോ ഉപയോഗിച്ച് മൂക്കും കണ്ണുകളും മൂടുന്നതും നല്ലതാണ്. കണ്ണിൽ എന്തെങ്കിലും നിറം വീണാൽ ആദ്യ പ്രതികരണം എപ്പോഴും കണ്ണുകൾ തിരുമ്മുക എന്നതാകും. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുത്.

കണ്ണുകൾ തിരുമ്മുന്നത് വഴി കോർണിയൽ അബ്രസിഷനോ കോർണിയയിൽ പോറലോ ഉണ്ടാകാം. ഇത് വേദനാജനകമായ ഒരു അവസ്ഥയാണ്. ഇതിന് പരിഹാരമായി കുറച്ച് തവണ കണ്ണുചിമ്മിക്കുകയോ ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണുകൾ വൃത്തിയാക്കുകയോ ചെയ്യാം. കണ്ണിലേക്ക് വെള്ളം തെറിപ്പിച്ച് കഴുകാതിരിക്കുക.

സ്വയം മരുന്ന് എടുക്കരുത്.

കണ്ണിന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ, ഒരു നേത്ര പരിചരണ വിദഗ്‌ധൻ്റെ സഹായം തേടുന്നതാണ് നല്ലതാണ്. അദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം മാത്രം മരുന്നുകൾ എടുക്കുക. സ്വയം ചികിത്സ വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.

Also Read: കടുത്ത മാനസിക സമ്മർദ്ദത്തിലാണോ നിങ്ങള്‍? മനസിനെ നിയന്ത്രിക്കാം ഈ എളുപ്പവഴിയിലൂടെ...