ETV Bharat / health

ഇയർഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ കേൾവിശക്തി എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം

യാത്ര ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഫോൺ വിളിക്കാനും വീഡിയോ കാണാനും സ്മാർട്ട്ഫോൺ പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഇയർഫോണുകൾ മാറി

HEARING LOSS  HEARIMG LOSS HABITS  EAR HEALTH  EARPHONES IMPACTS
representative image (Getty Images)
author img

By ETV Bharat Kerala Team

Published : July 9, 2026 at 10:41 AM IST

5 Min Read
Choose ETV Bharat

പ്രിയപ്പെട്ട പാട്ടുകൾ ആസ്വദിക്കാനും പുറത്തെ ബഹളങ്ങളിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾ ചെവിയിൽ തിരുകുന്ന ഇയർഫോണുകൾ നിങ്ങളുടെ കേൾവിശക്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന സത്യം അറിയാമോ?. വാർധക്യത്തിൽ മാത്രം വന്നിരുന്ന കേൾവിക്കുറവ് ഇന്ന് 30 വയസിന് താഴെയുള്ളവരിലും വ്യാപകമാകുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അക്ഷരാർഥത്തിൽ ഭയപ്പെടുത്തുന്നതാണ്.

യാത്ര ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഫോൺ വിളിക്കാനും വീഡിയോ കാണാനും സ്മാർട്ട്ഫോൺ പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഇയർഫോണുകൾ മാറി. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഈ നിശബ്ദ ദുരന്തത്തിന് ഇരയാകുന്നത്. ഉയർന്ന ശബ്ദത്തിൽ ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും തുടർച്ചയായി വലിയ ശബ്ദം കേൾക്കുന്നതും കേൾവിക്കുറവിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചെവിയിലെ അണുബാധകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഇതിലേക്ക് നയിക്കുന്നുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും കേൾവിക്ക് ബുദ്ധിമുട്ട് നേരിട്ടാൽ അത് പ്രായത്തിൻ്റെ പ്രശ്നമാണെന്ന് കരുതി നിസാരവത്കരിക്കരുത്. പ്രായത്തിന് പുറമെ മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അതിനാൽ എത്രയും വേഗം വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള പരിശോധനയിലൂടെ യഥാർഥ കാരണം കണ്ടെത്താനും ചെവിയെ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാനും സാധിക്കും.

HEARING LOSS  HEARIMG LOSS HABITS  EAR HEALTH  EARPHONES IMPACTS
Avoid putting cotton buds into your ear canal (Getty Images)

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
കേൾവിക്കുറവ് പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. അത് ക്രമേണ നിശബ്ദമായി ബാധിക്കുകയും പിന്നീട് തീവ്രമാവുകയും ചെയ്യും. മറ്റുള്ളവർ വളരെ പതുക്കെയാണ് സംസാരിക്കുന്നതെന്ന് പലർക്കും തോന്നാറുണ്ട്. എന്നാൽ യഥാർഥ പ്രശ്നം സ്വന്തം ചെവിക്ക് തന്നെയാകാം. സംസാരമധ്യേ മറ്റുള്ളവരോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ ആവശ്യപ്പെടുക, ബഹളമുള്ള സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുക, ഫോൺ കോളുകൾ വ്യക്തമായി കേൾക്കാൻ സാധിക്കാതിരിക്കുക, ചെവിയിൽ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണണം. അണുബാധയ്ക്ക് ശരിയായ ചികിത്സ തേടുന്നതിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തണം. ആവശ്യമെങ്കിൽ ശ്രവണസഹായികൾ ഉപയോഗിക്കുന്നത് കേൾവിശക്തിയും ജീവിതനിലവാരവും മെച്ചപ്പെടുത്തും.

കേൾവിക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങൾ
പ്രായമാകുന്നതിൻ്റെ ഭാഗമായി കേൾവിക്കുറവ് ഉണ്ടാകാമെങ്കിലും ചില ദൈനംദിന ശീലങ്ങൾ യുവാക്കളിൽ പോലും ഈ പ്രശ്നം വേഗത്തിലാക്കുന്നു. ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നത്, തുടർച്ചയായുള്ള അണുബാധ, കർണപുടം പൊട്ടുകയോ കേടാകുകയോ ചെയ്യുന്നത്, പ്രമേഹവും ഉയർന്ന രക്തസമ്മർദവും, പാരമ്പര്യം അഥവാ ജനിതക ഘടകങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

ചെവികൾക്കും വേണം പോഷകാഹാരം
ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കുന്നത് മാത്രമല്ല, മികച്ച ഭക്ഷണക്രമവും കേൾവിശക്തിക്ക് പ്രധാനമാണ്. ഇലക്കറികൾ, പഴങ്ങൾ, നട്സ്, മത്സ്യം, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ചെവികളിലെ രക്തചംക്രമണവും നാഡികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ കേൾവിക്ക് സഹായിക്കുന്ന ചെവിയിലെ സൂക്ഷ്മ ഘടനകളെ സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

കേൾവി സംരക്ഷിക്കാൻ ചില വഴികൾ
ഇയർഫോണുകളുടെ ശബ്ദം 60 ശതമാനത്തിൽ താഴെയായി നിലനിർത്തുക. തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇവ ഉപയോഗിക്കരുത്. ഇടവേളകളിൽ ചെവിക്ക് വിശ്രമം നൽകണം. ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്, ഹെയർപിൻ, തീപ്പെട്ടി കൊള്ളി തുടങ്ങിയവ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. അണുബാധയുണ്ടായാൽ ഉടൻ ഡോക്ടറെ കാണണം. പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉണ്ടെങ്കിൽ അവ കൃത്യമായി നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

(നിരാകരണം: ഈ ആരോഗ്യ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. പ്രൊഫഷണൽ പരിശോധന, രോഗനിർണയം അല്ലെങ്കിൽ ചികിത്സ എന്നിവയ്ക്ക് പകരമാവില്ല. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് എപ്പോഴും ഡോക്ടറുടെയോ യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുക).പ്രിയപ്പെട്ട പാട്ടുകൾ ആസ്വദിക്കാനും പുറത്തെ ബഹളങ്ങളിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾ ചെവിയിൽ തിരുകുന്ന ഇയർഫോണുകൾ നിങ്ങളുടെ കേൾവിശക്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന സത്യം അറിയാമോ?. വാർധക്യത്തിൽ മാത്രം വന്നിരുന്ന കേൾവിക്കുറവ് ഇന്ന് 30 വയസിന് താഴെയുള്ളവരിലും വ്യാപകമാകുന്നുവെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അക്ഷരാർഥത്തിൽ ഭയപ്പെടുത്തുന്നതാണ്.

യാത്ര ചെയ്യുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ഫോൺ വിളിക്കാനും വീഡിയോ കാണാനും സ്മാർട്ട്ഫോൺ പോലെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഇയർഫോണുകൾ മാറി. എന്നാൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഈ നിശബ്ദ ദുരന്തത്തിന് ഇരയാകുന്നത്. ഉയർന്ന ശബ്ദത്തിൽ ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നതും തുടർച്ചയായി വലിയ ശബ്ദം കേൾക്കുന്നതും കേൾവിക്കുറവിന് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചെവിയിലെ അണുബാധകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഇതിലേക്ക് നയിക്കുന്നുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും കേൾവിക്ക് ബുദ്ധിമുട്ട് നേരിട്ടാൽ അത് പ്രായത്തിൻ്റെ പ്രശ്നമാണെന്ന് കരുതി നിസാരവത്കരിക്കരുത്. പ്രായത്തിന് പുറമെ മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അതിനാൽ എത്രയും വേഗം വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള പരിശോധനയിലൂടെ യഥാർഥ കാരണം കണ്ടെത്താനും ചെവിയെ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാനും സാധിക്കും.

അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
കേൾവിക്കുറവ് പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. അത് ക്രമേണ നിശബ്ദമായി ബാധിക്കുകയും പിന്നീട് തീവ്രമാവുകയും ചെയ്യും. മറ്റുള്ളവർ വളരെ പതുക്കെയാണ് സംസാരിക്കുന്നതെന്ന് പലർക്കും തോന്നാറുണ്ട്. എന്നാൽ യഥാർഥ പ്രശ്നം സ്വന്തം ചെവിക്ക് തന്നെയാകാം. സംസാരമധ്യേ മറ്റുള്ളവരോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ ആവശ്യപ്പെടുക, ബഹളമുള്ള സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുക, ഫോൺ കോളുകൾ വ്യക്തമായി കേൾക്കാൻ സാധിക്കാതിരിക്കുക, ചെവിയിൽ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണണം. അണുബാധയ്ക്ക് ശരിയായ ചികിത്സ തേടുന്നതിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തണം. ആവശ്യമെങ്കിൽ ശ്രവണസഹായികൾ ഉപയോഗിക്കുന്നത് കേൾവിശക്തിയും ജീവിതനിലവാരവും മെച്ചപ്പെടുത്തും.

കേൾവിക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങൾ
പ്രായമാകുന്നതിൻ്റെ ഭാഗമായി കേൾവിക്കുറവ് ഉണ്ടാകാമെങ്കിലും ചില ദൈനംദിന ശീലങ്ങൾ യുവാക്കളിൽ പോലും ഈ പ്രശ്നം വേഗത്തിലാക്കുന്നു. ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നത്, തുടർച്ചയായുള്ള അണുബാധ, കർണപുടം പൊട്ടുകയോ കേടാകുകയോ ചെയ്യുന്നത്, പ്രമേഹവും ഉയർന്ന രക്തസമ്മർദവും, പാരമ്പര്യം അഥവാ ജനിതക ഘടകങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ.

ചെവികൾക്കും വേണം പോഷകാഹാരം
ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കുന്നത് മാത്രമല്ല, മികച്ച ഭക്ഷണക്രമവും കേൾവിശക്തിക്ക് പ്രധാനമാണ്. ഇലക്കറികൾ, പഴങ്ങൾ, നട്സ്, മത്സ്യം, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ചെവികളിലെ രക്തചംക്രമണവും നാഡികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ കേൾവിക്ക് സഹായിക്കുന്ന ചെവിയിലെ സൂക്ഷ്മ ഘടനകളെ സംരക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

കേൾവി സംരക്ഷിക്കാൻ ചില വഴികൾ
ഇയർഫോണുകളുടെ ശബ്ദം 60 ശതമാനത്തിൽ താഴെയായി നിലനിർത്തുക. തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇവ ഉപയോഗിക്കരുത്. ഇടവേളകളിൽ ചെവിക്ക് വിശ്രമം നൽകണം. ചെവി വൃത്തിയാക്കാൻ കോട്ടൺ ബഡ്, ഹെയർപിൻ, തീപ്പെട്ടി കൊള്ളി തുടങ്ങിയവ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. അണുബാധയുണ്ടായാൽ ഉടൻ ഡോക്ടറെ കാണണം. പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉണ്ടെങ്കിൽ അവ കൃത്യമായി നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

(മുന്നറിയിപ്പ്: ഈ ആരോഗ്യ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. പ്രൊഫഷണൽ പരിശോധന, രോഗനിർണയം അല്ലെങ്കിൽ ചികിത്സ എന്നിവയ്ക്ക് പകരമാവില്ല. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് എപ്പോഴും ഡോക്ടറുടെയോ യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുക).

ഉറവിടങ്ങൾ

Also Read:കാൻസറിനെതിരായ പോരാട്ടത്തിൽ 'എഐ'; നിർണായക കണ്ടെത്തലുമായി ഗവേഷകർ