തീപ്പാറുന്ന ആക്ഷന്‍; യാഷിന്‍റെ മാസ് ഇന്‍ട്രോ! ഞെട്ടിച്ച് ഗീതു മോഹന്‍ദാസ്, ടോക്‌സിക് ടീസര്‍
യാഷിന്‍റെ പിറന്നാള്‍ ദിനത്തില്‍ ടോക്‌സിക്കിന്‍റെ വമ്പൻ അപ്‌ഡേറ്റ്, ടോക്‌സിക്കിൽ യാഷ് അവതരിപ്പിക്കുന്ന റായയുടെ ശക്തമായ അവതാരത്തെ അവതരിപ്പിക്കുന്ന ടീസർ റിലീസായി.

By ETV Bharat Entertainment Team
Published : January 8, 2026 at 1:17 PM IST
പാന്‍ ഇന്ത്യന്‍ താരം യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്‌സിക്കിന്‍റെ ടീസര്‍ എത്തി. യാഷിന്‍റെ ജന്മദിനത്തിലാണ് റായ എന്ന കഥാപാത്രത്തിന്‍റെ ശക്തമായ അവതാരം പ്രകടമാക്കുന്ന ടീസര്‍ നിര്‍മാതാക്കള്‍ പുറത്തു വിട്ടത്. കടുത്ത ഹോട്ട് രംഗങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
"ഇത് ഒരു ആഘോഷ ടീസറല്ല, ഇത് ഒരു മുന്നറിയിപ്പാണ്". എന്ന
കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്‍റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.
ടീസര്‍ ആരംഭിക്കുന്നത് ഒരു ശ്‌മാശനത്തിന്‍റെ പശ്ചാത്തലത്തിലാണ്. വെടിയൊച്ചകളും ഫൈറ്റുകളുമാണ്. അതിനിടയിലൂടെയാണ് റായയുടെ വരവ്, കൈയില്‍ ടോമി ഗണുമായി നിര്‍ഭയത്തോടെ നില്‍ക്കുന്ന റായ. ആ ഒരു അന്തരീക്ഷം നിയന്ത്രിക്കുന്ന ഒരാളായി റായ മാറുന്നു. ഓരോ ചുവടും അധികാരത്തിന്‍റെ അടയാളമായി കാണുന്നു,.
പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകൾ ആണ് സിനിമയിൽ ഉള്ളതെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലാണ് യഷിന്‍റെ മാസ് ഇൻട്രോ ഒരുക്കിയിരിക്കുന്നത്.
സിനിമയിൽ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകൾ നേരത്തെ തന്നെ നിര്‍മാതാക്കള്‍ പുറത്തു വിട്ടിരുന്നു. അതേസമയം നേരത്തെ സിനിമയുടെ ഒരു അനൗണ്‍സ്മെന്‍റ് ടീസറും പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.
യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. പാന്‍ ഇന്ത്യ എന്നതിനപ്പുറം പാന്‍ വേള്‍ഡായിട്ടാണ് സിനിമ ഒരുങ്ങുന്നത്. 2026 മാര്‍ച്ച് 19 സിനിമ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.
സാങ്കേതികമായി ശക്തമായ ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ).
ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ : പ്രതീഷ് ശേഖർ.
Also Read:ജനനായകൻ പൊങ്കലിന് റിലീസ് ചെയ്യില്ല? കോടതിയിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കേസ് വിധി പറയാൻ മാറ്റി

