ദേ വരുന്നു ടോക്‌സിക്കിലെ ആദ്യ ഗാനം! ഞെട്ടിച്ച് അനൗണ്‍മെന്‍റ് പോസ്റ്റര്‍; യഷ് എത്തുന്നത് രണ്ട് ഗെറ്റപ്പുകളില്‍
കെ ജി എഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രം കൂടിയാണ് ടോക്‌സിക്. രണ്ടു ഗെറ്റപ്പുകളിലായി റായ, ടിക്കറ്റ് എന്ന കഥാപാത്രമായുമാണ് വേഷമിടുന്നത്

By ETV Bharat Entertainment Team
Published : February 28, 2026 at 10:41 AM IST
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പാന്‍-ഇന്ത്യന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടേതായി വരുന്ന ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ടോക്‌സിക്കിലെ ആദ്യ ഗാനം പുറത്തുവിടാനൊരുങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്‍റെ ടീസറിന് വമ്പന്‍ സ്വീകരിത സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ലഭിച്ചതിനാല്‍ ആദ്യഗാനത്തിനും ഏറേ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് 2 ന് ഗാനം പുറത്തു വിടുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
കെ ജി എഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രം കൂടിയാണ് ടോക്‌സിക്. രണ്ടു ഗെറ്റപ്പുകളിലായി റായ, ടിക്കറ്റ് എന്ന കഥാപാത്രമായുമാണ് വേഷമിടുന്നത്. എട്ടു വര്‍ഷത്തിന് ശേഷം താടിയെടുത്ത യഷിന്‍റെ ചിത്രങ്ങളും ഏറെ തരംഗം സൃഷ്‌ടിച്ചിരുന്നു. യഷ് ഇരട്ട വേഷങ്ങളില്‍ എത്തുന്നതറഞ്ഞതു മുതല്‍ ഏറെ കൗതുകവും പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഞൊടിയിടയിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
1940 കള്‍ മുതല്‍ 1970 കള്‍ വരെയുള്ള പോസ്റ്റ് കൊളോണിയല്‍ ഗോവയാണ് സിനിമയുടെ കഥാപശ്ചാത്തലം. മയക്ക് മരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളര്‍ച്ചയും തകര്‍ച്ചയുമാണ് ചിത്രം പറയുന്നത്.
അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗീതു മോഹന്‍ദാസിന്‍റെ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് ടോക്‌സിക് ദി ഫെയറി ടെയ്‌ല്‍ ഗ്രോണ്‍ അപ്. ഗീതു മോഹന്‍ദാസിന്‍റെ സംവിധാനത്തിലൊരുങ്ങിയ ലയേഴ്‌സ് ഡയസ്, മൂത്തോന്‍ എന്നീ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാല്‍ ടോക്‌സിക് തന്‍റെ കരിയറിലെ ഏറ്റവും വലിയ കാല്‍വെപ്പാണ്.
തനതായ റിയസ്റ്റിക് സ്റ്റൈലും മാസ് അപ്പീലും കോര്‍ത്തിണക്കിയാണ് ടോക്‌സിക് ഒരുക്കിയിരിക്കുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യഷിന് പുറമേ കിയാര അദ്വാനി, ഹുമ ഖുറേഷി, നയൻതാര, താരാ സുതാരിയ, രുക്മിണി വസന്ത് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ എത്തുന്നത്.
വമ്പന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം മാര്‍ച്ച് 19 ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രമാണ് ടോക്‌സിക്. ഗീതുമോഹന്‍ദാസും യഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.
ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സിന്‍റെ തമഴ്നാട് വിതരണാവകാശം 63 കോടി രൂപയുടെ വമ്പിച്ച അഡ്വാന്‍സ് തുകയ്ക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ കൈമാറി. അടുത്ത കാലത്ത് നടന്ന മേഖലയില്‍ നടന്ന ഏറ്റവും വലിയ കരാറുകളില്‍ ഒന്നാണിത്.
പരമാവധി തിയേറ്ററുകളിലേക്ക് ചിത്രം എത്തിക്കുന്നതിനായി മള്‍ട്ടി വിതരണ രീതിയാണ് തമിഴ്‌നാട്ടിലുടനീളം സ്വീകരിച്ചത്.
ചെന്നൈ സിറ്റിയുടെ വിതരണം സ്വരൂപ് റെഡ്‌ഡിയുടെ കീഴിലുളള തിങ്ക് സ്റ്റുഡിയോസും ചെങ്കല്‍പേട്ട് മേഖല ട്രൈഡന്‍റ് രവിയുടെ നേതൃത്വത്തിലുള്ള വൈറ്റ് നൈറ്റും നിര്‍വഹിക്കും. കോയമ്പത്തൂർ, നോർത്ത്- സൗത്ത് ആർക്കോട്ട്, തിരുനെൽവേലി, കന്യാകുമാരി മേഖലകളുടെ മേൽനോട്ടം എസ്. പിക്ചർ ശ്രീനിവാസൻ വഹിക്കും. മധുര- രാംനാട്, തൃശ്ശിനാപ്പള്ളി, തഞ്ചാവൂർ, സേലം എന്നീ പ്രധാനസർക്യൂട്ടുകൾ ഫൈവ് സ്റ്റാർ സെന്തിൽ കൈകാര്യം ചെയ്യും. സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്‌സുകളിലും ഒരുപോലെ മികച്ച പ്രദർശനം ഉറപ്പാക്കാനാണ് ഈ വിതരണ ശൃംഖല.
ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് സിനിമ ചിത്രീകരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷാ പതിപ്പും പുറത്തിറങ്ങും. ചിത്രം ആഗോളപ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.
സാങ്കേതികമായി ശക്തമായ ടീമും ചിത്രത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ).
ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്.

