ETV Bharat / entertainment

കൈകള്‍ കോര്‍ത്തു പിടിച്ച് വിജയ്‌യും രശ്‌മികയും;വിവാഹശേഷം ആദ്യമായി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് താരദമ്പതികള്‍

ആദ്യമായാണ് വിവാഹ ശേഷം വിജയ്‌ ദേവരകൊണ്ടയും രശ്‌മിക മന്ദാനയും പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പൊതുയിടത്തില്‍ വിജയ് രശ്മിക  രശ്മിക വിജയ് ദേവരകൊണ്ട  രശ്മിക വിജയ് ദമ്പതികള്‍  രശ്‌മിക വിജയ് ഉദയ്പൂര്‍
വിവാഹശേഷം ആദ്യമായി പൊതുമധ്യത്തില്‍ രശ്‌മികയും വിജയ്‌യും (ETV Bharat)
author img

By ETV Bharat Entertainment Team

Published : February 27, 2026 at 5:30 PM IST

2 Min Read
Choose ETV Bharat

വിവാഹ ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തെന്നിന്ത്യന്‍ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും. ഭാര്യാ-ഭര്‍ത്താക്കന്‍മാരായതിന് ശേഷം ആദ്യമായാണ് ഇരുവരും പൊതുവേദിയിലേക്ക് എത്തുന്നത്. വെള്ളിയാഴ്‌ച ഉദയ്പൂരിലെ വിമാനത്താവളത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൈ വീശി കാണിച്ചതിന് ശേഷം സന്തോഷത്തോടെയാണ് പ്രതികരിച്ചത്. വിമാനത്താവളത്തിന് പുറത്ത് തടിച്ചു കൂടിയ ആളുകളെ നോക്കി രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും കൈ കൂപ്പി തൊഴുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് താരദമ്പതികള്‍ നന്ദി പറഞ്ഞു. പിന്നീട് ക്യാമറയ്ക്ക് പോസ് ചെയ്‌തു.

അതീവ സുന്ദരിയായാണ് രശ്‌മിക എത്തിയത്. സ്വർണ വർക്കുകളുള്ള ചുവന്ന അനാർക്കലി സ്യൂട്ട് ധരിച്ചാണ് രശ്‌മിക ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഗ്രേ സില്‍വര്‍ നിറത്തിലുള്ള ലളിതമായ കുര്‍ത്തയും പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം. കൈകോര്‍ത്ത് പിടിച്ചാണ് ആരാധകര്‍ക്ക് മുന്നില്‍ ദമ്പതികള്‍ എത്തിയത്.

വിവാഹശേഷം ആദ്യമായി പൊതുമധ്യത്തില്‍ രശ്‌മികയും വിജയ്‌യും (ANI)

വിമാനത്താവളത്തില്‍ എത്തിയ താരദമ്പതികള്‍ ആരാധകര്‍ക്ക് നേരെ ഫ്ലൈയിംഗ് കിസുകള്‍ നല്‍കിയും കൈവീശിയും കാണിച്ച് സന്തോഷം പങ്കുവച്ചു.

ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്‌പൂര്‍ ഐടിസി മെമെന്‍റോസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. തെലുഗു പാരമ്പര്യ പ്രകാരം രാവിലെയും കുടക് കൊടുവ പാരമ്പര്യ പ്രകാരം വൈകുന്നേരവും രണ്ട് വിവാഹം ചടങ്ങുകള്‍ നടന്നു.

ഇരുതാരങ്ങളും ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ വിവാഹിതരായത്. തരുൺ ഭാസ്‌കർ, കല്യാണി പ്രിയദര്‍ശന്‍, രാഹുൽ രവീന്ദ്രൻ, ഈഷ റെബ്ബ, ആഷിക രംഗനാഥ്, ശ്രവ്യ വർമ്മ എന്നിവരുൾപ്പെടെ സിനിമാ മേഖലയിലെ നിരവധി അഭിനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്‌ത ഡിസൈനല്‍ അനാമിക ഖനന്ന ഒരുക്കിയ വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും വിവാഹത്തിന് എത്തിയത്.

വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

താര ദമ്പതികള്‍ ആരാധകരുടെ ആശംസ പ്രവാഹമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദത്തിലെ വിവാഹ വീഡിയോകള്‍ പങ്കുവച്ചാണ് പലരും അഭിനന്ദനവും ആശംസയും അറിയിക്കുന്നത്. അതീവ സുരക്ഷാ വലയത്തിലാണ് വിവാഹം നടന്നത്.

മിനിമലിസ്റ്റിക് ബഹോ തീമിലാണ് വിവാഹവേദിയൊരുക്കിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്താകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കും ക്യാമറകള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാരഹില്‍സിലെ താജ് കൃഷ്‌ണ ഹോട്ടലില്‍ റിസപ്‌ഷന്‍ നടക്കും. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയെ ഉള്‍പ്പെടെ വിവാഹ സത്കാരത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Also Read:പ്രധാനമന്ത്രിയെ നേരില്‍ കണ്ട് രശ്‌മികയും വിജയ്‌ ദേവരകൊണ്ടയും; വിവാഹ സത്കാരത്തിന് പ്രത്യേക ക്ഷണം- തരംഗമായി ചിത്രങ്ങള്‍