ETV Bharat / entertainment

തെന്നിന്ത്യ കാത്തിരുന്ന വിജയ്‌ ദേവരകൊണ്ട- രശ്‌മിക വിവാഹം നാളെ; ഹല്‍ദി ആഘോഷം തുടങ്ങി, വിരോഷിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം, സുരക്ഷ ശക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കുന്നത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം.

VIROSH WEDDING UPDATES  VIJAY DEVERAKONDA AND RASHMIKA  RASHMIKA MANDANNA WEDDING  VIJAY DEVERAKONDA MARRIAGE
Vijay Deverakonda and Rashmika Mandanna receive a special wedding wish from PM Narendra Modi. (IANS)
author img

By ETV Bharat Entertainment Team

Published : February 25, 2026 at 4:49 PM IST

2 Min Read
Choose ETV Bharat

ടന്‍ വിജയ്‌ ദേവരകൊണ്ടയുടെയും നടി രശ്‌മിക മന്ദാനയുടെയും വിവാഹത്തിനായി ആരാധകരും തെന്നിന്ത്യന്‍ സിനിമാ ലോകവും കാത്തിരിക്കുകയാണ്. ഫെബ്രുവരി 26 ന് രാവിലെ രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് വിവാഹം. ഇപ്പോഴിതാ താരങ്ങള്‍ക്ക് ഹൃദയംഗമമായ ആശംസ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിവാഹത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി ഇരുവര്‍ക്കും ആശംസകൾ നേർന്നുകൊണ്ട് ഊഷ്മളമായ കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ ആശംസ താരത്തിന്‍റെ അടുത്ത വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു.

"2026 ഫെബ്രുവരി 26 ന് നടക്കുന്ന വിജയ്‌ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. ഈ സന്തോഷകരവും ശുഭകരവുമായ അവസരത്തില്‍ ദേവരകൊണ്ടയ്ക്കും മന്ദാനയ്ക്കും ഹൃദയംഗമമായ ആശംസകള്‍", പ്രധാനമന്ത്രിയുടെ ആശംസകളാണിത്.

VIROSH WEDDING UPDATES  VIJAY DEVERAKONDA AND RASHMIKA  RASHMIKA MANDANNA WEDDING  VIJAY DEVERAKONDA MARRIAGE
VIROSH WEDDING (Instagram)

വിവാഹത്തെ പുതിയയും മനോഹരവുമായ അധ്യായത്തിന്‍റെ തുടക്കം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. പ്രധാനമന്ത്രി വിവാഹത്തെ കുറിച്ച് അര്‍വത്ഥായ സംസ്‌കൃതത്തിലെ ഒരു വരി ചേര്‍ത്തുകൊണ്ടാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

"ഏഴ് ചുവടുകള്‍ ഒരുമിച്ച് വച്ചാല്‍ ദമ്പതികള്‍ ജീവിതകാലം മുഴുവന്‍ നല്ല സുഹൃത്തുക്കളാകും എന്നര്‍ഥം വരുന്ന "സഖ സപ്‌ത പാദ ഭവ" എന്ന സംസ്കൃത വാക്യക്കെ പരാമര്‍ശിച്ചുകൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്. വിജയ്‌യോ രശ്‌മികയോ അവരുടെ തിരക്കഥകളില്‍ പുതിയവരല്ല. എന്നാല്‍ സ്നേഹവും വാത്സല്യവും നിറഞ്ഞ അവരുടെ യഥാര്‍ഥ ജീവിതത്തിലെ തിരക്കഥയില്‍ അവര്‍ വെള്ളിത്തിരയില്‍ സൃഷ്‌ടിച്ച മാന്ത്രികതയെ പോലും മറികടക്കും. പ്രധാന മന്ത്രി കുറിച്ചു. വരും ദിവസങ്ങളിലും മാസങ്ങളിലും വര്‍ഷങ്ങളിലും നിങ്ങളുടെ സ്വപ്‌നങ്ങളും പൂവണിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഉത്തരവാദിത്തങ്ങള്‍ പങ്കിടട്ടെ, പരസ്‌പരം അപൂര്‍ണതകള്‍ സ്വീകരിക്കട്ടെ, പരസ്‌പര ശക്തികളില്‍ നിന്ന് പഠിക്കട്ടെ, യഥാര്‍ഥ ജീവിത പങ്കാളികളായി ജീവിതത്തിലൂടെ സഞ്ചരിക്കട്ടെ. എല്ലാവിധ ആശംസകളും", എന്ന് പ്രധാന മന്ത്രി ആശംസയായി കത്തില്‍ കുറിച്ചു.

VIROSH WEDDING UPDATES  VIJAY DEVERAKONDA AND RASHMIKA  RASHMIKA MANDANNA WEDDING  VIJAY DEVERAKONDA MARRIAGE
Vijay Deverakonda and Rashmika Mandanna receive a special wedding wish from PM Narendra Modi. (Photo:X)

ഉദയ്‌പൂരിലെ ഐടിസി ഹോട്ടിലില്‍ വച്ചാണ് വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വലിയ സുരക്ഷയാണ് വിവാഹത്തിന് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് വിജയ്‌യും രശ്മികയും വിവാഹ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിജയ്‌യും രശ്‌മികയും തമ്മിലുള്ള പ്രായവ്യത്യാസം

വിവാഹിതരാകുന്നുവെന്ന കാര്യം നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്നായിരുന്നു പലരുടെയും ചോദ്യം.

VIROSH WEDDING UPDATES  VIJAY DEVERAKONDA AND RASHMIKA  RASHMIKA MANDANNA WEDDING  VIJAY DEVERAKONDA MARRIAGE
VIROSH WEDDING (Instagram)

1996 ഏപ്രിൽ 5 ന് കർണാടകയിലെ വിരാജ്പേട്ടിലാണ് രശ്‌മിക മന്ദാന ജനിച്ചത്. 29 വയസാണ് രശ്‌മികയ്ക്ക്. വിജയ് ദേവരകൊണ്ട 1989 മെയ് 9 ന് തെലങ്കാനയിലെ ഹൈദരാബാദിലാണ് ജനിച്ചത്. താരത്തിന് 36 വയസ്സുണ്ട്. അതായത് വിജയ് രശ്മികയേക്കാൾ ഏഴ് വയസ്സ് കൂടുതലാണ്.

അതേസമയം വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നേരത്തം ഉദയ്പൂരില്‍ ആരംഭിച്ചിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇരുതാരങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്‌തു. പഴങ്ങളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ച കാന്‍ഡില്‍ ലൈറ്റ് തീന്‍ മേശ. അതില്‍ ഇരുവരുടെയും വിരോഷ് എന്നെഴുതിയ വിവാഹ ക്ഷണക്കത്തും വച്ചിട്ടുണ്ട്. അതിഥികള്‍ക്ക് പ്രത്യേക രീതിയിലുള്ള ജാപ്പാനീസ് അത്താഴമാണ് ഒരുക്കിയിരിക്കുന്നത്.

വിവാഹാഘോഷങ്ങള്‍ ഇന്ന് മെഹന്തി ചടങ്ങുകളോടെ ആരംഭിക്കും. ഫെബ്രുവരി 25 ന് ഹല്‍ദി ചടങ്ങും തുടര്‍ന്ന് വൈകുന്നേരം സംഗീത നൈറ്റുമുണ്ടാകും. ഫെബ്രുവരി 26 ന് നടക്കുന്ന വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിരിക്കും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 100 പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്.

ഉദയ്‌പൂരിലെ വിവാഹത്തിന് ശേഷം മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാരഹള്ളിയില്‍ വിരുന്ന് സത്കാരം നടക്കും. രാജസ്ഥാനിലാണ് വിവാഹം നടക്കുന്നതെങ്കിലും ദക്ഷിണേന്ത്യന്‍ പാരമ്പര്യ ആചാര പ്രകാരമായിരിക്കും ചടങ്ങ്.

Also Read:വിജയ് ദേവരകൊണ്ട- രശ്‌മിക വിവാഹം; പൂള്‍ വോളിബോള്‍ മുതല്‍ ജാപ്പാനീസ് വിരുന്നു വരെ, ഉദയ്‌പൂരില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു