ETV Bharat / entertainment

വിജയ്‌ ദേവരകൊണ്ടയും രശ്‌മികയും വിവാഹിതരായി, ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ പുറത്ത്

രശ്‌മിക ഇനി വിജയ്‌ ദേവരകൊണ്ടയ്ക്ക് സ്വന്തം. ഇന്ന് രാവിലെ ഉദയ്‌പൂരിലാണ് ഇരുവരും വിവാഹിതരായത്.

VIROSH WEDDING  VIJAY RASHMIKA WEDDING  VIJAY DEVERAKONDA  rashmika and vijay devarakonda
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)
author img

By ETV Bharat Entertainment Team

Published : February 26, 2026 at 1:15 PM IST

2 Min Read
Choose ETV Bharat

തെന്നിന്ത്യന്‍ താരജോഡികളായ വിജയ് ദേവരകൊണ്ടയ്ക്കും രശ്‌മിക മന്ദാനയ്ക്കും പ്രണയ സാഫല്യം. വ്യാഴാഴ്‌ച (ഫെബ്രുവരി 26) രാവിലെ 10.10 രാജസ്ഥാനിലെ ഉദയ്‌പൂരിലെ ഐടിസി മെമന്‍റോസ് ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമാണ് വിജയ്‌ ദേവരകൊണ്ട രശ്‌മികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗീതാ ഗോവിന്ദം സിനിമയുടെ നിര്‍മാതാവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മാജിക്കല്‍ കപ്പിള്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വാര്‍ത്ത പങ്കുവച്ചത്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)
VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

ദമ്പതികള്‍ ആരാധകരുടെ ആശംസ പ്രവാഹമാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദത്തിലെ വിവാഹ വീഡിയോകള്‍ പങ്കുവച്ചാണ് പലരും അഭിനന്ദനവും ആശംസയും അറിയിക്കുന്നത്. അതീവ സുരക്ഷാ വലയത്തിലാണ് വിവാഹം നടന്നത്. ഇന്ന് രാവിലെ വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ച് തെലുഗു സംസ്കാര രീതിയിലാണ് വിവാഹം നടന്നത്. വൈകുന്നേരം 4.30 ന് രശ്‌മികയുടെ കുടുംബം കൊടുവ പാരമ്പര്യത്തിലും വീണ്ടും വിവാഹിതരായി.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

മിനിമലിസ്റ്റിക് ബഹോ തീമിലാണ് വിവാഹവേദിയൊരുക്കിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും പുറത്താകാതിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ക്കും ക്യാമറകള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

ബുധനാഴ്‌ച നടന്ന ഹല്‍ദിയും സംഗീത നൈറ്റും ആഘോഷപൂര്‍വം നടന്നിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇരു താരങ്ങളും പങ്കിട്ടിരുന്നു. അടുത്തിടെയാണ് വിജയ്‌യും രശ്മികയും വിവാഹ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

1996 ഏപ്രിൽ 5 ന് കർണാടകയിലെ വിരാജ്പേട്ടിലാണ് രശ്‌മിക മന്ദാന ജനിച്ചത്. 29 വയസാണ് രശ്‌മികയ്ക്ക്. വിജയ് ദേവരകൊണ്ട 1989 മെയ് 9 ന് തെലങ്കാനയിലെ ഹൈദരാബാദിലാണ് ജനിച്ചത്. താരത്തിന് 36 വയസ്സുണ്ട്. അതായത് വിജയ് രശ്മികയേക്കാൾ ഏഴ് വയസ്സ് കൂടുതലാണ്.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

അതേസമയം വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നേരത്തം ഉദയ്പൂരില്‍ ആരംഭിച്ചിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇരുതാരങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്‌തു. പഴങ്ങളും പൂക്കളും കൊണ്ട് മനോഹരമായി അലങ്കരിച്ച കാന്‍ഡില്‍ ലൈറ്റ് തീന്‍ മേശ. അതില്‍ ഇരുവരുടെയും വിരോഷ് എന്നെഴുതിയ വിവാഹ ക്ഷണക്കത്തും വച്ചിട്ടുണ്ട്. അതിഥികള്‍ക്ക് പ്രത്യേക രീതിയിലുള്ള ജാപ്പാനീസ് അത്താഴമാണ് ഒരുക്കിയിരിക്കുന്നത്.

ഉദയ്‌പൂരിലെ വിവാഹത്തിന് ശേഷം മാര്‍ച്ച് നാലിന് ഹൈദരാബാദിലെ ബഞ്ചാരഹള്ളിയിലെ താജ് കൃഷ്ണ ഹോട്ടലിൽ വിരുന്ന് സത്കാരം നടക്കും. സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് വിവരം.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

വിജയ്‌യുടെ അമ്മ മാധവി ദേവരകൊണ്ട കഴിഞ്ഞ ദിവസം രശ്‌മികയ്ക്ക് കുടുംബ പാരമ്പര്യമായി ലഭിച്ച വളകള്‍ സമ്മാനിച്ചിരുന്നു. ആ കുടുംബത്തിന്‍റെ പാരമ്പര്യമനുസരിച്ച് ഭാവി മരുമകള്‍ക്ക് അത്തരം ആഭരണങ്ങള്‍ നല്‍കുന്ന രീതിയാണിത്. ഈ സമ്മാനം ലഭിച്ചതോടെ രശ്‌മിക വികാരധീനയായതായും വിവരമുണ്ട്.

VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)
VIJAY RASHMIKA WEDDING  VIJAY DEVERAKONDA  RASHMIKA AND VIJAY DEVARAKONDA  VIROSH Wedding photos
Rashmika Mandanna-Vijay Deverakonda Wedding (Instagram @thedeverakonda)

വിരോഷ് ലീഗ് എന്ന പേരില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Also Read:തെന്നിന്ത്യ കാത്തിരുന്ന വിജയ്‌ ദേവരകൊണ്ട- രശ്‌മിക വിവാഹം നാളെ; ഹല്‍ദി ആഘോഷം തുടങ്ങി, വിരോഷിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി