ETV Bharat / entertainment

ഇന്‍ഡസ്‌ട്രി ഹിറ്റടിച്ച വാഴ 2 ഒടിടിയിലേക്ക്; ആഗോളതലത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രം ഇനി എവിടെ കാണാം

ആഗോളതലത്തില്‍ ചിത്രം 230 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 125 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയത്.

VAAZHA 2 OTT RELEASE  VAAZHA 2 MOVIE  SAVIN SA  VIPIN DAS
Vaazha 2 (Movie Poster)
author img

By ETV Bharat Entertainment Team

Published : May 1, 2026 at 3:34 PM IST

2 Min Read
Choose ETV Bharat

ലയാള സിനിമാ പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ഇന്‍ഡസ്‌ട്രി ഹിറ്റടിച്ച വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് സിനിമ ഇനി ഒടിടിയിലേക്ക്.

റിലീസ് ദിനം മുതല്‍ തിയേറ്റര്‍ നിറഞ്ഞോടുന്ന ഈ ചിത്രം ബോക്‌സ് ഓഫിസിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ച വച്ചത്. വമ്പന്‍ താരങ്ങളോടെ വലിയ മുതല്‍ മുടക്കോ ഇല്ലാതെ തന്നെ ചിത്രം ബോക്‌സ് ഓഫിസില്‍ കുതിക്കുന്നത് എന്നത് മലയാള സിനിമയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രത്യേകത തന്നെയായിരുന്നു. ആഗോളതലത്തില്‍ ചിത്രം 230 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 125 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം നേടിയത്.

സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും സൗഹൃദവും തന്നെയാണ് ചിത്രത്തിന്‍റെ കാതല്‍. തമാശയും ഇമോഷനുമെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

VAAZHA 2 OTT RELEASE  VAAZHA 2 MOVIE  SAVIN SA  VIPIN DAS
Vaazha 2 (Movie Poster)

സിനിമ കണ്ട ഓരോ പ്രേക്ഷകനും പറയാനുള്ളത് വിപിന്‍ ദാസിന്‍റെ തിരക്കഥയെ കുറിച്ചും സംവിധായകന്‍ സവിന്‍ എസ് എയുടെ അവതരണത്തെ കുറിച്ചും തന്നെയാണ്.

തികച്ചും സോഷ്യല്‍ മീഡിയയിലെ റീല്‍സുകളിലൂടെ മാത്രം കണ്ടുപരിചയമുള്ള താരങ്ങളെ വച്ചാണ് പുതുമുഖ സംവിധായകനായ സവിന്‍ സാ ഈ സിനിമയൊരുക്കിയത്.

ഹാഷിര്‍, അലരന്‍, വിനായക്, അജിന്‍, വേദ ശങ്കര്‍, ദേവാനന്ദ് തുടങ്ങിയ വലിയ ഒരു യുവനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. വിനായകിന്‍റെയും ബിജുക്കുട്ടന്റെയും പോലെ തന്നെ പ്രേക്ഷക മനം കവർന്ന കോമ്പിനേഷൻ ആയിരുന്നു സുധീഷ്, അലൻ, വേദ ശങ്കർ എന്നിവരുടേത്.

ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. മെയ് എട്ടു മുതല്‍ സിനിമാ പ്രേമികള്‍ക്ക് വാഴ 2 കാണാന്‍ കഴിയും. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2 പ്രദര്‍ശനം ആരംഭിക്കും.

അതേസമയം വാഴ 3 യും പ്രഖ്യാപിച്ചിട്ടുണ്ട്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്‍റഖെ ടാഗ് ലൈന്‍‌ നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെയാണ് എഴുതുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, സാഹു ഗാരപാട്ടി, ആദര്‍ശ് നാരായണ്‍, ഐക്കൺ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈറ്റില്‍ ഡിസൈന്‍ - സാര്‍ക്കാസനം, പി ആർ ഒ - എ എസ് ദിനേശ്.

Read More:

1. തിയേറ്റര്‍ ഇളക്കി മറിച്ച് മമ്മൂട്ടിയും മോഹന്‍ലാലും; പേട്രിയറ്റ് ഗംഭീരം! പ്രേക്ഷക പ്രതികരണം

2. മലയാളത്തില്‍ ആദ്യം! എ ഐ സാങ്കേതിക വിദ്യയില്‍ ഒരു ചിത്രം; മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍ റിലീസിനൊരുങ്ങുന്നു

3. പേട്രിയറ്റില്‍ നായകന്‍ കുഞ്ചാക്കോ ബോബനെന്ന് മമ്മൂട്ടി; ആ ക്ലൈമാക്‌സ് കൂടി പറഞ്ഞു കൊടുക്കൂവെന്ന് മോഹന്‍ലാല്‍