ETV Bharat / entertainment

അടിച്ചു മോനേ 100 കോടി! ആഗോളതലത്തില്‍ വാഴ 2 തരംഗം; ബോക്‌സ് ഓഫിസ് തൂക്കി ഹാഷിറും സംഘവും

വാഴ 2 ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്ന ചിത്രം റിലീസായി വെറും ഏഴ് ദിവസത്തിനുള്ളിലാണ് 100 കോടിക്ക് മുകളില്‍ കടക്കുന്നത്.

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Movie Poster)
author img

By ETV Bharat Entertainment Team

Published : April 9, 2026 at 11:49 AM IST

4 Min Read
Choose ETV Bharat

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ച് വാഴ 2: ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്. വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്‌ത ഈ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയാണ്.

ആഗോള ബോക്‌സ് ഓഫിസില്‍ വമ്പന്‍ കുതിപ്പ് നടത്തി ഏഴാം ദിവസം 100 കോടി ക്ലബില്‍ കയറിയിരിക്കുകയാണ് ചിത്രം. ലോകമെമ്പാടുനിന്നുമായി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏപ്രില്‍ 2 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

വാഴ 2:ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് ലോകമെമ്പാടു നിന്നുമായി 103.52 കോടി രൂപയാണ് കൊയ്‌തെടുത്തത്. ഇന്ത്യയിലെ മൊത്തം ഗ്രോസ് കലക്ഷന്‍ 54.62 കോടി രൂപയും നെറ്റ് കലക്ഷന്‍ 47.15 കോടി രൂപയുമാണ്. എന്നാല്‍ വിദേശത്ത് നിന്ന് മാത്രം 48.90 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലും ഇന്ത്യയില്‍ തന്നെ മുന്നില്‍ നില്‍ക്കുന്നത് വാഴ 2 ആണ്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ഇത്രയും അധികം ആകര്‍ഷിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു സിനിമയില്‍ ഇത്രയധികം സോഷ്യല്‍ മീഡിയ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയ ഒരു ചിത്രം വലിയ വിജയം കൈവരിക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രം റിലീസായി വെറും ഏഴ് ദിവസത്തിനുള്ളിലാണ് 100 കോടി എന്ന നമ്പറിലേക്ക് കടക്കുന്നത്. തുടക്കം മുതല്‍ ഗംഭീര പ്രകടനം കാഴ്‌ച വച്ചുകൊണ്ടാണ് ചിത്രം മുന്നേറിയത്.

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Movie Poster)

കോമഡി ഡ്രാമ വിഭാഗത്തിലാണ് ചിത്രം എത്തിയതെങ്കിവലും വാഴ 2 ആദ്യഭാഗത്തില്‍ വലിയ തമാശ നിറഞ്ഞതാണെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ഇമോഷണല്‍ ഡ്രാമയിലൂടെയാണ് കടന്നു പോകുന്നത്. ചിരിക്കാതെയും കണ്ണു നനയാതെയും ഒരു പ്രേക്ഷകനും തിയേറ്റര്‍ വിടാനാവില്ലെന്ന് ചുരുക്കം. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ കണ്ടിരിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ബോക്‌സ് ഓഫിസ് കലക്ഷന്‍

ദിവസംആന്ധ്ര/തെലങ്കാനതമിഴ്നാട്കർണാടകകേരളംഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങള്‍ആകെ
ദിവസം 1(ഒന്നാം വ്യാഴാഴ്ച)0.05 കോടി0.07 കോടി0.33 കോടി5.00 കോടി0.06 കോടി5.51 കോടി
ദിവസം 2(ഒന്നാം വെള്ളിയാഴ്ച)0.05 കോടി0.13 കോടി0.45 കോടി5.65 കോടി0.10 കോടി6.38 കോടി
ദിവസം 3(ഒന്നാം ശനിയാഴ്ച)0.08 കോടി0.20 കോടി0.65 കോടി7.25 കോടി0.17 കോടി8.35 കോടി
ദിവസം 4(ഒന്നാം ഞായറാഴ്ച)0.10 കോടി0.27 കോടി0.85 കോടി8.40 കോടി0.30 കോടി9.92 കോടി
ദിവസം 5(ഒന്നാം തിങ്കളാഴ്ച)0.07 കോടി0.15 കോടി0.44 കോടി7.40 കോടി0.11 കോടി8.17 കോടി
ദിവസം 6(ഒന്നാം ചൊവ്വാഴ്ച)0.07 കോടി0.17 കോടി0.46 കോടി7.38 കോടി0.15 കോടി8.23 കോടി
ദിവസം 7(ഒന്നാം ബുധനാഴ്ച)0.05 കോടി0.15 കോടി0.34 കോടി7.42 കോടി0.10 കോടി8.06 കോടി
ആകെ0.47 കോടി1.14 കോടി3.52 കോടി48.50 കോടി0.99 കോടി54.62 കോടി

ചിത്രത്തിന്‍റെ സംഗീത സംവിധാനം, ഛായാഗ്രഹണം തുടങ്ങിയ മിക്ക സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്‌തിരിക്കുന്നത് നവാഗതര്‍ തന്നെയാണ്.

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Location Photo)

വാഴ 2 വിന് ഏറ്റവു കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചത് കേരളത്തില്‍ നിന്നു തന്നെയാണ്. ആദ്യ വാരാന്ത്യത്തില്‍ സംസ്ഥാനത്ത് നിന്നു മാത്രം ഏകദേശം 26.30 കോടി രൂപയാണ് കൊയ്തെടുത്തത്. താരതമ്യേന സൂപ്പര്‍സ്റ്റാറുകളൊന്നും ഇല്ലാതെ പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന ഈ ചിത്രത്തിന് അത്ഭുതകരമായ സംഖ്യയാണ് നേടിയത്.

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Movie Poster)

WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി,

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Movie Poster)

പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

VAAZHA 2 BIOPIC OF A BILLION BROS  VAAZHA 2 BOX OFFICE COLLECTION  VIPIN DAS  വാഴ 2 സിനിമ
Vaazha 2: Biopic of a Billion Bros (Movie Poster)

Read More:

1. ഏപ്രില്‍ പത്തിന് എത്തില്ല; ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പി റിലീസ് മാറ്റി

Read More:

2.'ആ വീഡിയോ കണ്ട് മലയാളി ഇനി ചിരിക്കില്ല'; ചിരിക്ക് പിന്നിലെ നൊമ്പരവും'വാഴ 2 വിശേഷങ്ങളുമായി ബിജുക്കുട്ടൻ

Read More:

3. 'എന്‍റെ കടമ ഞാന്‍ ചെയ്‌തു, ഇനി നിങ്ങളുടെ ഊഴം'; ക്യൂവില്‍ കാത്തുനിന്ന് വോട്ട് രേഖപ്പെടുത്തി മോഹന്‍ലാല്‍