ETV Bharat / entertainment

ഈ വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ കൈനിറയെ ചിത്രങ്ങള്‍; മോളിവുഡ് ടൈംസ് മുതല്‍ രാം ചരണിന്‍റെ പെദ്ധി വരെ

ഈ ആഴ്‌ച ഒടിടിയില്‍ ഒട്ടേറെ ചിത്രങ്ങള്‍, ചിത്രങ്ങളുടെ ലിസ്റ്റ് ഇതാ…

OTT RELEASE THIS WEEK  NEW MALAYALAM OTT RELEASE THIS WEEK  MOLLYWOOD TIMES OTT RELEASE  KARAKKAM OTT RELEASE
OTT RELEASE THIS WEEKEND (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : July 3, 2026 at 4:33 PM IST

3 Min Read
Choose ETV Bharat

വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയില്‍ എത്തുന്നത് കൈനിറയെ ചിത്രങ്ങള്‍. ഡാര്‍ക്ക് കോമഡി, ഫീല്‍ ഗുഡ് മൂവിസ്, ഹൊറര്‍, ഫാമിലി എന്‍റര്‍ടെയ്നര്‍ എന്നിങ്ങനെ ഒട്ടേറെ വമ്പന്‍ റിലീസുകളാണ് ഈ ആഴ്‌ച സിനിമാ പ്രേമികളുടെ മുന്നിലെത്തുന്നത്. നസ്ലിന്‍റെ മോളിവുഡ് ടൈംസും ഷെയ്‌ന്‍ നിഗത്തിന്‍റെ ബള്‍ട്ടിയുമൊക്കെ പ്രേക്ഷകരെ ഹരം കൊള്ളിക്കാനായി എത്തുന്നുണ്ട്. ഏതൊക്കെ പ്ലാറ്റ്ഫോമുകളില്‍ ഏതൊക്കെ റിലീസുകളാണ് ഈ ആഴ്‌ച എത്തുന്നത് എന്ന് നോക്കാം.

മോളിവുഡ് ടൈംസ്

മലയാളികളുടെ പ്രിയതാരം നസ്‌ലിന്‍ പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഹരം കൊള്ളിച്ച ചിത്രമാണ് മോളിവുഡ് ടൈംസ്. ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് കാഴ്‌ചക്കാരില്‍ നിന്നും ലഭിച്ചത്.

സിനിമാ സംവിധായകനാകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരക്കാരനായെയാണ് നസ്‌ലിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്‌ലിന്‍ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായ സിനിമയും കഥാപാത്രവുമാണ് മോളിവുഡ് ടൈംസിലേത്.

ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം മോളിവുഡ് ടൈംസ് ഒടിടിയിലേക്ക് എത്തുകയാണ്. ജൂണ്‍ അഞ്ചിന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ഇതിന് മുന്നോടിയായി പുതിയ ട്രെയിലറും ജിയോ ഹോട്ട്സ്റ്റാര്‍ പങ്കുവച്ചിട്ടുണ്ട്. ജൂലൈ 3 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം.

കറക്കം

മലയാള ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമായ കറക്കം ട്രെയിലര്‍ പുറത്ത്. പുതുമയുള്ള ദൃശ്യാവിഷ്‌കാരങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും ചേര്‍ത്താണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ഇതുവരെ കണ്ടു പരിചയിച്ച ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചില അമാനുഷിക സംഭവങ്ങള്‍ നടക്കുകയും ഇതിനെ തുടര്‍ന്ന് കഥാപാത്രങ്ങള്‍ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളും നര്‍മ നിമിഷങ്ങളുമാണ് ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരുകൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടര്‍ന്നുണ്ടാകുന്ന വിചിത്രവുംരസകരവമയ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം സോണി ലിവിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ജൂലൈ 3 മുതലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.

ബള്‍ട്ടി

ഷെയ്‌ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രമാണ് ബള്‍ട്ടി. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രത്തിന് മികിച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയുടെ മേക്കിങ് ക്വാളിറ്റിയ്ക്കും സംഘട്ടന രംഗങ്ങള്‍ക്കും വലിയ കയ്യടിയാണ് ലഭിച്ചത്.

ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്. ജൂലൈ 10 മുതല്‍ സോണിലിവിലൂടെ സിനിമ പ്രദര്‍ശനത്തിന് എത്തും.

അന്ത്രു ദി മാൻ

ഒരു മനുഷ്യന്‍റെ അതിജീവന കഥ പറയുന്ന ചിത്രമാണ് അന്ത്രു ദി മാന്‍. ശിവകുമാർ കങ്കോൽ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ഇതുവരെ കണ്ട ഹാസ്യ വേഷങ്ങളിൽ നിന്നെല്ലാം മാറി തികച്ചും വ്യത്യസ്തവും ശക്തവുമായ പ്രകടനമാണ് ഹരിശ്രീ അശോകന്‍ ചിത്രത്തില്‍ കാഴ്‌ച വച്ചിരിക്കുന്നത്.

ജൂലൈ 3 മുതല്‍ ചിത്രം മനോരമ മാക്‌സിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. ഒരു അറവുശാലാ തൊഴിലാളിയുടെ ജീവിതം നേരായി പറയുന്ന ചിത്രത്തിൽ അനുമോൾ, മനോജ് കെ.യു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നിധിയും ഭൂതവും

സസ്പെന്‍സ് മിസ്റ്ററി ചിത്രം നിധിയും ഭൂതവും ജൂലൈ നാലു മുതല്‍ ഒടിടിയില്‍ എത്തും. സാജൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ അനീഷ് ജി. മേനോൻ, അശ്വത് ലാൽ, മുഹമ്മദ് റാഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേതബാധയുണ്ടെന്ന് പറയപ്പെടുന്ന ഒരു ഹോംസ്റ്റേയിലേക്ക് താമസം മാറുന്ന മൂന്ന് മെക്കാനിക്സുമാരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ജുലൈ നാലുമുതല്‍ മനോരമ മാക്‌സിലൂടെ ചിത്രം ആസ്വദിക്കാം.

പെദ്ധി

തെലുഗു സൂപ്പർതാരം രാം ചരൺ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് പെദ്ധി. ബുചി ബാബു സന ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ജാൻവി കപൂർ നായികാ വേഷം കൈകാര്യം ചെയ്യുന്നു. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് പെദ്ധി നിർമിച്ചത്.

മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ സംയുകതമായി ഈ ബിഗ് ബഡ്ജറ്റ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കും. ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണായക വേഷത്തിൽ എത്തുന്നു. ജൂലൈ 2 മുതല്‍ നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

Read More:

1. 'ഹൃദയം നുറുങ്ങുന്ന വേദനയാണ്, വഞ്ചിക്കപ്പെട്ടു'; ബിസിനസ് സംരംഭം 'പൂവ്' ഉപേക്ഷിക്കുന്നുവെന്ന് സൗഭാഗ്യ

2. 'അമ്മ പോയി… കഠിനമായ വേദനയിലും പോരാടി'; അമ്മയുടെ വേര്‍പാടില്‍ നെഞ്ചുതകര്‍ന്ന് ഡോ. റോബിന്‍ രാധാകൃഷ്‌ണന്‍

3. വീണ്ടും ആ പഴയ പ്രണയജോഡി വൈബ്; ആരാധകരുടെ ഹൃദയം കീഴടക്കി ദിലീപ്–കാവ്യ മാധവൻ റീൽ