മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം പേട്രിയറ്റ് ഒടിടിയിലേക്ക്; റിലീസ് ഉടന്‍, എവിടെ കാണാം
മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് ഒടിടിയിലേക്ക്.

By ETV Bharat Entertainment Team
Published : May 23, 2026 at 11:19 AM IST
മമ്മൂട്ടി- മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പേട്രിയറ്റ്. മെയ് 1 ആഗോളതലത്തില്‍ റിലീസ് ചെയ്‌ത ഈ ചിത്രം തിയേറ്റര്‍ റണ്‍ അവസാനിപ്പിച്ച് ഒടിടി റിലീസിനൊരുങ്ങുകയാണ്.
മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം വലിയ ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. ഡോക്‌ടര്‍ ഡാനിയല്‍ ജെയിംസ്(മമ്മൂട്ടി), കേണല്‍ റഹീം നായിക്(മോഹന്‍ലാല്‍) എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും മോഹന്‍ലാലും ബിഗ് സ്‌ക്രീനില്‍ നിറഞ്ഞാടുന്നത്. ഈ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തിനായി ഒടിടി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.
വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ഈ പേട്രിയറ്റ് തിയേറ്ററില്‍ വലിയ വിജയം നേടാന്‍ സാധിച്ചില്ല. 125 മുതല്‍ 140 കോടി വരെയാണ് ഇതിന്‍റെ മുതല്‍ മുടക്ക് എന്നാണ് വിവരം.
ജൂണ്‍ അഞ്ചിനാണ് പേട്രിയറ്റ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. സീ5 ലൂടെ ചിത്രം കാണികള്‍ ആസ്വദിക്കാനാവും. തിയേറ്ററിലെ പരാജയവും ടിക്കറ്റ് വില്‍പ്പനയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായതോടെയാണ് നിര്‍മാതാക്കള്‍ ഡിജിറ്റല്‍ പ്രീമിയര്‍ വേഗത്തില്‍ തീരുമാനിച്ചത്.ചിത്രത്തിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ ZEE5 നേരത്തെ സ്വന്തമാക്കിയിരുന്നു.
തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തും. തിയേറ്ററുകളിൽ വാണിജ്യപരമായി ചിത്രം തിരിച്ചടി നേരിട്ടിരിക്കാമെങ്കിലും, ജൂൺ 5 ന് ZEE5-ൽ നടക്കുന്ന പ്രീമിയർ സ്പൈ ത്രില്ലറിന് രാജ്യമെമ്പാടും കൂടുതൽ പ്രേക്ഷകരെ ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ കണക്കുക്കൂട്ടല്‍.
ആഗോളതല ബോക്‌സ് ഓഫിസില്‍ നിന്നും ₹80 കോടിയിൽ കൂടുതൽ നേടാൻ മാത്രമേ ചിത്രത്തിന് കഴിഞ്ഞിട്ടുള്ളു. എന്നാല്‍ വിദേശത്ത് നിന്ന് ചിത്രം മികച്ച വരുമാനം ചിത്രം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളിൽ ₹43 കോടിയിൽ കൂടുതൽ വരുമാനം നേടിയപ്പോൾ, ആഭ്യന്തര പ്രകടനം വളരെ മോശമായിരുന്നു.
ഇന്ത്യയിലെ മൊത്തം നെറ്റ് ₹37 കോടി കടക്കാൻ പാടുപെട്ടു. ₹125+ കോടിയുടെ അതിശയിപ്പിക്കുന്ന ബജറ്റിൽ നിർമ്മിച്ച ഒരു ചിത്രത്തിന്, ഈ ആകെത്തുകകൾ ഒരു വലിയ നിരാശയാണ്, കാരണം തീയേറ്ററിൽ നിന്നുള്ള വരുമാനം നിർമാണച്ചെലവുകള്‍ക്കും താഴെയാണ് ലഭിച്ചത്.
ആന്‍റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടിക്ക് എന്നീ താരങ്ങള്‍ക്ക് പുറമെ പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്‍റണി എന്നിവരും മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നുണ്ട്.
സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്തത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മാനുഷ് നന്ദന്‍ ആണ് ഛായാഗ്രഹണം. വലിയ ദൃശ്യ വിരുന്ന് തന്നെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനര്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് - സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്‌സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണൻ, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്‌സ് - ഫയർ ഫ്‌ളൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡിഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആൻ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.

