ഇത്തവണ ഷാജി പാപ്പനും സംഘത്തിനും ജീവന്‍മരണ പോരാട്ടം;സോഷ്യല്‍ മീഡിയയില്‍ തരംഗമായി ആട്3 ട്രെയിലര്‍
വാളും കുതിരയും ആനയുമൊക്കൊയായി ഷാജി പാപ്പനും സംഘവും അരങ്ങ് തകര്‍ക്കുകയാണ്. രസകരമായ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്.

By ETV Bharat Entertainment Team
Published : March 2, 2026 at 11:18 AM IST
"ആകാശത്തിനുമപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്. എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. ഇത് അന്വേഷിച്ച് പല ദുഷ്ട ശക്തികളും പല കാലങ്ങളിലും വരും… ഇതിനു വേണ്ടി യുദ്ധങ്ങൾ വരെ നടക്കും…", ആട് 3 യിലെ ട്രെയിലര്‍ തുടങ്ങുന്നത് തന്നെ ഈ സംഭാഷണത്തോടെയാണ്.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ ആട് 3 യ്ക്കായി കാത്തിരിക്കുകയാണ്. ഈ സംഭാഷണം ശ്രദ്ധിച്ചാല്‍ തന്നെ മനസിലാകും. ചില ദുരൂഹതകള്‍ ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്. അതു വെളിപ്പെടുത്തുന്ന രംഗങ്ങളാണ് ട്രെയിലറിലുടനീളം കാണാന്‍ കഴിയുന്നത്.
ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകർ അട് സിനിമയിലെ ഷാജി പാപ്പനേയും സംഘത്തേയുമൊക്കെ കണ്ടിട്ടുള്ളത്. എന്നാല്‍ മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ഈ കഥാപാത്രങ്ങളൊക്കെ വീര സാഹസിക യോദ്ധാക്കളെ പോലെയാവുകയാണ്. വാളും കുതിരയും ആനയുമൊക്കൊയായി അവര്‍ അരങ്ങ് തകര്‍ക്കുകയാണ്. തികഞ്ഞ ഫാന്‍റസി ജോണറലാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാവരും ട്രിലറിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്.
ഷാജി പാപ്പനേയും സംഘത്തേയും ഒറിജനില്‍ കഥാപാത്രങ്ങളായി എത്തുന്നതും ട്രെയിലറില്‍ കാണാം. നര്‍മത്തിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങളിലൂടെയാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിരിയും ചിന്തയും വിസ്‌മയവുമെല്ലാം കോര്‍ത്തിണക്കിയ ട്രെയിലര്‍ ആട് 3യുടെ ഒരു മിനിയേച്ചര്‍ തന്നെയെന്ന് വിശേഷിപ്പിക്കാം. വലിയ ക്യാന്‍വാസില്‍ വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ട്രെയിലറിന് വമ്പന്‍ സ്വീകാര്യതാണ് പ്രേക്ഷകരിനുണ്ടാകുന്നത്. മാര്‍ച്ച് 19 ന് റംസാനോടനുബന്ധിച്ച് ചിത്രം ആഗോളതലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.
ജയസൂര്യ വിനായകൻ, സണ്ണി വെയ്ൻ, സൈജുക്കുറുപ്പ്, . ഇന്ദ്രൻസ്, വിജയ് ബാബു എന്നിവർ അതിലെ പ്രമുഖ താരങ്ങളാണ്. അജു വര്‍ഗീസ്. ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവർക്കൊപ്പം ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ഷാൻ റഹ്മാൻ, ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ്- ലിജോ പോൾ, കലാസംവിധാനം - അനീസ് നാടോടി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ, സ്റ്റെഫി സേവ്യർ , സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ, പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ്ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്, സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ, പി ആര്‍ ഒ വാഴൂർ ജോസ്

