ETV Bharat / entertainment

സോഷ്യല്‍ മീഡിയ കത്തിച്ച് 'ആയാ ഷേര്‍'; നാനി ചിത്രം ദ പാരഡൈസിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക.

NANI MOVIE  AAYA SHER SONG TRENDING  THE PARADISE MOVIE  TELUGU LATEST MOVIE RELEASE
Aaya Sher from The Paradise (Photo: Movie Poster)
author img

By ETV Bharat Entertainment Team

Published : February 26, 2026 at 10:19 AM IST

2 Min Read
Choose ETV Bharat

തെലുഗു സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ലെ ആദ്യ ഗാനം 'ആയാ ഷേർ' സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം പുറത്തു വന്ന ഗാനം 24 മണിക്കൂറിനുള്ളില്‍ 24 മില്യണ്‍ കാഴ്‌ചക്കാരാണ് യുട്യൂബിലൂടെm ഗാനം കണ്ടത്.

യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് ഇപ്പൊൾ ഈ ഗാനം. നാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനം പുറത്തിറക്കിയത്. 2026 ഓഗസ്റ്റ് 21ന് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായി ആണ് "ആയാ ഷേർ" ഒരുക്കിയിരിക്കുന്നത്. കാസർല ശ്യാം വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അദ്ദുല ജംഗിറെഡ്‌ഡി, അക്‌നൂരി ദേവയ്യ, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ്. അനിരുദ്ധ് തന്നെയാണ് ഈ ഗാനത്തിന് സംഗീതം നൽകിയതും.

'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ ആണ് സുധാകര്‍ ചെറുകുറി ഈ ചിത്രം നിർമ്മിക്കുന്നത്.

ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'. മാസ് സ്റ്റൈലിഷ് ലുക്കിലാണ് നാനിയെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഒരു ചേരിയുടെ പശ്‌ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ഒട്ടേറെ നർത്തകരും ജൂനിയർ ആർട്ടിസ്റ്റുകളും അണിനിരന്ന "ആയാ ഷേർ" എന്ന ഗാനത്തിന്‍റെ ഹൈലൈറ്റ്. അനിരുദ്ധിന്‍റെ സംഗീതത്തോടൊപ്പം നാനിയുടെ നൃത്ത ചുവടുകളുമാണ്.

ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. അടുത്തിടെയാണ് "ആയാ ഷേർ" ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയത്. വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ ആണ് ഈ ഗാനത്തിന് നൃത്തം ഒരുക്കിയത്.

നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും 'ദ പാരഡൈസ്'.

ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുഗു, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, ഓഡിയോ - സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Also Read:കത്തിച്ച് വരുന്നുണ്ട് മക്കളേ!'അവര്‍ വരുമ്പോള്‍ എല്ലാം മാറും'; ആരാധകരെ ഞെട്ടിക്കാന്‍ പേട്രിയേറ്റ് ടീം, സെക്കന്‍റ് ലുക്ക് നാളെ