'എന്നെന്നും ഒരുമിച്ച്'! ഇതാണ് രണബാലി ടീം വിജയ് ദേവരകൊണ്ടയ്ക്കും രശ്‌മികയ്ക്കും നല്‍കിയ ആ വമ്പന്‍ സര്‍പ്രൈസ്
വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് രണബാലി. നവദമ്പതികള്‍ കിടിലന്‍ സര്‍പ്രൈസ് ഒരുക്കി നിര്‍മാതാക്കള്‍. ആദ്യ ഗാനം കാണാം.

By ETV Bharat Entertainment Team
Published : February 28, 2026 at 4:04 PM IST
തെന്നിന്ത്യന്‍ താരദമ്പതികളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹത്തിന് പിന്നാലെ കിടിലന്‍ സര്‍പ്രൈസ് പുറത്തു വിട്ട് രണബാലി ടീം. ചിത്രത്തില്‍ ഇരുവരും നായകനും നായികയുമായാണ് എത്തുന്നത്.
'ഞങ്ങളുടെ രണബാലിയും ജയമ്മയും' എന്ന് എഴുതിക്കൊണ്ട് ഇരുവരുടേയും കൈകോര്‍ത്തു പിടിച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം സര്‍പ്രൈസ് അറിയിച്ചത്. 'രണബാലി'യുടെ സ്പെഷൽ സർപ്രൈസ് ഫെബ്രുവരി 28ന് പുറത്തുവിടുമെന്നാണ് കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. 'നിങ്ങള്‍ അവരെ പ്രണയിച്ചു പോകും' എന്ന അടിക്കുറിപ്പോടെയായിരുന്നു അറിയിച്ചത്.
ഇപ്പോഴിതാ എന്തേ കണ്ണാളാ... എന്ന ഗാനമാണ് നവദമ്പതികള്‍ക്കായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. തെലുഗു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം റിലീസ് ചെയ്‌തിട്ടുണ്ട്. ജയമ്മയുടെയും രണബാലിയുടെയും വിവാഹവും പിന്നീടുള്ള പ്രണയവുമൊക്കെയാണ് ഗാന രംഗത്തിലുള്ളത്. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സങ്ക്രിത്യനാണ്.
മൈത്രിമൂവി മെക്കേഴ്‌സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രണബാലി. ഗുല്‍ഷന്‍ കുമാര്‍, ഭുഷന്‍ കുമാര്‍, ടി സീരിസ് എന്നിവര്‍ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്.
Our RANABAALI and JAYAMMA ✨
— Mythri Movie Makers (@MythriOfficial) February 28, 2026
Together, forever ❤️
Celebrating their love with this special surprise 🫶
▶️ https://t.co/ZZTcMpUNOA#EndhayyaSaami – Telugu#YedhayyaSaami – Tamil#EntheKannaala – Malayalam#EnayyaSaami - Kannada#OMereSaajan - Hindi#Ranabaali Grand release… pic.twitter.com/QtSr0ydBKV
രണബാലിയുടെ ടൈറ്റിലും ഫസ്റ്റ്ഗ്ലിംപ്‌സും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട ചിത്രത്തില്‍ എത്തുന്നത്. ആഗോള റിലീസായി സെപ്‌റ്റംബര്‍ 11 ചിത്രം തിയേറ്ററുകളില്‍ എത്തും.
പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രമാണ് രണബാലി. 19ാം നൂറ്റാണ്ടിലെ യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നാണ് സൂചന.
ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. രണബാലി എന്ന പോരാളിയായാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിപ്പുറത്ത് ഇരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ദി മമ്മി എന്ന ചിത്രത്തിലൂടെ ലോക പ്രശസ്‌ത ഹോളിവുഡ് നടന്‍ അര്‍നോള്‍ഡ് വോസ്ലൂ ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് രണബാലി ഒരുങ്ങുന്നത്. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ പ്രൊജക്‌ടുകളിലൊന്നായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമാതാവ്: ശിവ ചനാന, പ്രസിഡന്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസനി, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: ക്രുതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോശം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റാബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിസെറ്റി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.

