ETV Bharat / entertainment

ഒടിടിയിലെ ട്രെൻഡിങ് ചിത്രങ്ങള്‍ ഇവ... തരംഗമായി ഈ മലയാള ചിത്രവും

റിഷബ് ഷെട്ടിയുടെ കാന്താരെ പിന്നിലാക്കിയിരിക്കുകയാണ് വരുൺ ധവാൻ ചിത്രം സണ്ണി സംസ്‌കാരി കി തുൾസി കുമാരി. ഡിസംബർ ആദ്യവാരത്തിൽ 2.4 മില്യൺ വ്യൂസ് നേടിയതെന്നാണ് റിപ്പോർട്ട്.

OTT Audience Report  OTT Movies  Ormax Report  Most Watches OTT movies
Representative Images (Movie Poster)
author img

By ETV Bharat Kerala Team

Published : December 8, 2025 at 8:34 PM IST

2 Min Read
Choose ETV Bharat

കൊവിഡ് കാലത്തിന് ശേഷം ഏറ്റവും ട്രെൻഡിങ് ആയ ഒന്നാണ് ഒടിടി റിലീസ്. കൊവിഡ് തരംഗം കഴിഞ്ഞിട്ടും ഒടിടിയുടെ ഒളി മങ്ങിയില്ലെന്ന് തന്നെ പറയാം. തീയറ്ററിൽ റിലീസ് ആയാൽ നിശ്ചിത കാലം കഴിഞ്ഞ് ആ സിനിമകള്‍ ഒടിടിയിൽ എത്തും. തീയറ്ററിൽ മിസ് ചെയ്യുന്ന ചിത്രങ്ങള്‍ വളരെ കാലതാമസമില്ലാതെ തന്നെ കാണാം എന്നതാണ് പ്രത്യേകത. തീയറ്റർ കളക്‌ഷൻ, യൂട്യൂബ് വൈറൽ എന്നത് പോലെതന്നെ പ്രധാനമാണ് ഒടിടി തരംഗവും.

ഇപ്പോഴിതാ ഒടിടി ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് മീഡിയ റിപ്പോർട്ട് ട്രാക്കിങ് ബെബ്സൈറ്റായ ഓർമാക്‌സ് മീഡിയ. റിപ്പോർട്ടിൽ റിഷബ് ഷെട്ടിയുടെ കാന്താരെ പിന്നിലാക്കിയിരിക്കുകയാണ് വരുൺ ധവാൻ ചിത്രം സണ്ണി സംസ്‌കാരി കി തുൾസി കുമാരി. ഈ ചിത്രം ഡിസംബർ ആദ്യവാരത്തിൽ 2.4 മില്യൺ വ്യൂസ് നേടിയതെന്നാണ് റിപ്പോർട്ട്.

നെറ്റ്ഫ്ലിക്‌സിലാണ് സണ്ണി സംസ്‌കാരി കി തുൾസി കുമാരി സ്‌ട്രീം ചെയ്‌തത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫിസിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിൽ ചിത്രം എത്തിയത്. ഇതോടെ ട്രെൻഡിങ്ങിലായിരുന്ന കാന്താര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജാൻവി കപൂർ, സാന്യ മൽഹോത്ര, രോഹിത് ഷറഫ് എന്നിവർ അഭിനയിച്ച സണ്ണി സംസ്‌കാരി കി തുൾസി കുമാരിയാണ് നിലവിൽ എറ്റവും കൂടുതൽ ആളുകള്‍ കണ്ട സിനിമ. എന്നാൽ ഒക്ടോബർ രണ്ടിന് ഇന്ത്യയിലുടനീളം റിലീസ് ചെയ്‌ത കാന്താര ചിത്രം വെറും 22 ദിവസം കൊണ്ട് നേടിയത് 800 കോടിയോളം തിയേറ്റർ കളക്ഷനാണ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിക്കി കൗശൽ ചിത്രം 'ഛാവയുടെ' കളക്ഷൻ റെക്കോർഡ് ആയ 807 കോടി മറികടന്നിരിക്കുകയാണ് കാന്താര എ ലജൻഡ് ചാപ്റ്റർ വണ്‍.

ഇതോടെ റിഷഭ് ഷെട്ടിയെ കൂടാതെ ജയറാം, രുക്‌മിണി വസന്ത്, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടോം ക്രൂസ് നായകനായി എത്തിയ ഹോളിവുഡ് ചിത്രം മിഷൻ ഇമ്പോസിബിൾ ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത്. 1.6 മില്യൺ വ്യൂസ് ആണ് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ചെയ്യുന്ന സിനിമ നേടിയത്.

രശ്‌മിക മന്ദാന ചിത്രം ദി ഗേൾഫ്രണ്ട് ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 1.4 മില്യൺ വ്യൂസ് ആണ് സിനിമ നേടിയത്. നെറ്റ്ഫ്ലിക്‌സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവേൽ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. പ്രണവ് മോഹൻലാൽ ചിത്രം ഡീയസ് ഈറെ ആണ് അഞ്ചാം സ്ഥാനത്ത്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്.

കഴിഞ്ഞ വാരത്തിൽ ഒടിടി തിളങ്ങിയ ചിത്രങ്ങള്‍

  • സണ്ണി സംസ്‌കാരി കി തുൾസി കുമാരി
  • കാന്താര എ ലജൻഡ് ചാപ്റ്റർ വണ്‍
  • മിഷൻ ഇമ്പോസിബിൾ
  • ദി ഗേൾഫ്രണ്ട്
  • ഡീയസ് ഈറെ

Also Read: ഐഎഫ്എഫ്കെ; ലോകസിനിമയുടെ വിസ്‌മയക്കാഴ്ചകളുമായി 57 സിനിമകൾ, 'ദി ലിറ്റിൽ സിസ്റ്റർ' പ്രധാന ആകർഷണം