ETV Bharat / entertainment

തലൈവര്‍ 173 പ്രഖ്യാപിച്ചു; രജനികാന്ത് - കമല്‍ ഹാസന്‍ ചിത്രം അടുത്ത വര്‍ഷം, സംവിധായകന്‍റെ പേര് വെളിപ്പെടുത്തി നിര്‍മാതാക്കള്‍

രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്‍റെ ബാനറിൽ കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രം 2027 പൊങ്കൽ റിലീസ് ആയി പ്രദർശനത്തിന് എത്തുമെന്നാണ് സൂചന.

THALAIVAR 173  RAJINIKANTH  CIBI CHAKRAVARTHY  KAMAL HAASAN
Rajinikanth (ANI)
author img

By ETV Bharat Entertainment Team

Published : January 3, 2026 at 1:24 PM IST

2 Min Read
Choose ETV Bharat

മിഴിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമല്‍ഹാസനും തമ്മില്‍ കൈകോര്‍ക്കുന്നു. രജനികാന്തിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. തലൈവര്‍ 173 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വമ്പന്‍ മുതല്‍മുടക്കിലായിരിക്കും ഒരുങ്ങുക എന്നാണ് സൂചന.

അതേസമയം ചിത്രം സംവിധാനം ചെയ്യാനുള്ള നറുക്ക് ഒടുവില്‍ വീണിരിക്കുന്നത് സിബി ചക്രവര്‍ത്തിക്കാണ്. രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണനിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന ഈ ചിത്രം ആഗോളതലത്തില്‍ 2027 പൊങ്കല്‍ റിലീസാണ് എത്തുകയെന്നാണ് സൂചന. രാജ് കമല്‍ ഫിലിംസ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

2022 ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ഡോണ്‍ സംവിധാനം ചെയ്‌തത് സിബി ചക്രവര്‍ത്തിയാണ്. നേരത്തെ തലൈവര്‍ 173 സുന്ദര്‍ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്മാറിയിരുന്നു. സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് പിന്നീട് കാര്‍ത്തിക് സുബ്ബരാജ് മുതല്‍ ധനുഷ്, ലോകേഷ് കനകരാജ്, പ്രദീപ് രംഗനാഥന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ഒടുവില്‍ നറുക്ക് വീണത് സിബി ചക്രവര്‍ത്തിക്കാണ്.

ഇന്ത്യൻ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ എന്നതിനപ്പുറം, രജനീകാന്തും കമൽഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദവും സാഹോദര്യവും ആഘോഷിക്കുന്നതിനുള്ള ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം. 46 വർഷങ്ങൾക്ക് ശേഷം രണ്ട് താരങ്ങളും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം സിനിമയുടെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ അപ്ഡേറ്റുകൾ പുറത്തു വരുമെന്നാണ് സൂചന.

നേരത്തെ സുന്ദര്‍ സി ആയിരുന്നു സിനിമ സംവിധാനം ചെയ്യുന്നതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് അദ്ദേഹം ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു.

അതേസമയം കഴിഞ്ഞ നവംബറില്‍ സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു.

"ഇതൊരു ഗംഭീര സംഭവം ആകുമോ എന്ന് ഞങ്ങൾക്കറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും ഇഷ്ടപ്പെടും. അല്ലെങ്കിൽ, ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇത് ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നതാണ്. ഞങ്ങൾ രണ്ടുപേർക്കും കൂടി ഒരു ബിസ്‌ക്കറ്റ് തന്നതുകൊണ്ടാണ് ഞങ്ങൾ വേർപിരിഞ്ഞത്. എന്നാൽ ആ പകുതി ബിസ്‌ക്കറ്റ് ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിക്കുന്നു, അതിനാൽ ഞങ്ങൾ ഒരുമിക്കും", എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞിരുന്നത്. ഇതോടെ വലിയ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.

അതേസമയം കൂലിയാണ് രജനികാന്തിന്‍റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. തഗ് ലൈഫ് ആണ് കമല്‍ഹാസന്‍റെ പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം.

രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, രജിനികാന്ത് സുന്ദർ സി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുമെന്നും കമൽ ഹാസൻ അൻബറിവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

Also Read:ന്യൂ ഇയറും തൂക്കി, ഇത് നിവിന്‍ മായ! കളങ്കാവലിനെയും മറികടന്ന് സര്‍വം മായ; രണ്ടാം വാരത്തിലും ഞെട്ടിക്കുന്ന കലക്ഷന്‍