എന്തൊരു മനോഹരമാണ്…. മോഹന്‍ലാലിന്‍റെ കൈ ചേര്‍ത്തു പിടിച്ച് പാട്ടു പാടി സുചിത്ര; ഏറ്റെടുത്ത് ആരാധകര്‍
വീഡിയോയിലുടനീളം മോഹന്‍ലാലിന്‍റെ കൈചേര്‍ത്ത് പിടിച്ച് സുചിത്ര പാട്ടു പാടുന്നത് കാണാം.

By ETV Bharat Entertainment Team
Published : March 9, 2026 at 4:33 PM IST
മലയാള സിനിമയില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് മോഹന്‍ലാലും സുചിത്രയും. ക്യാമറയ്ക്ക് മുന്നില്‍ വല്ലപ്പോഴും മാത്രമേ സുചിത്ര പ്രത്യക്ഷപ്പെടാറുള്ളുവെങ്കിലും താരത്തിന്‍റെയും കുടുംബത്തിന്‍റെയും വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ഏറെ ആകാംക്ഷയാണ്.
ഇപ്പോഴിതാ സുചിത്ര മോഹന്‍ലാലിന്‍റെ ഒരു പാട്ടില്‍ അലിഞ്ഞിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്‍റെ കൈ ചേര്‍ത്ത് പിടിച്ച് പാട്ടുപാടുന്ന സുചിത്രയുടെ വീഡിയോ ആരാധകരുടെ മനം കവരുന്നുണ്ട്. സംഗീത സംവിധായകനായ ചാള്‍സ് ആന്‍റണിയാണ് സുചിത്രയും മോഹന്‍ലാലുമൊക്കെ മനോഹരമായി പാട്ടു പാടുന്നതിന്‍റെ വീഡിയോ പങ്കുവച്ചത്.
പ്രശസ്‌ത ഇംഗ്ലീഷ് ബാൻഡായ ബീറ്റിൽസിന്റെ 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്' എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്. സുചിത്രയുടെ തൊട്ടുപുറകിലായി മോഹന്‍ലാല്‍ നില്‍ക്കുന്നുണ്ട്.
വീഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്‍റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതായി കാണാം. പാട്ട് ആസ്വദിക്കുന്ന മോഹന്‍ലാലിനേയും വീഡിയോയില്‍ കാണാം. പാട്ട് അവസാനിക്കുന്നതോടെ മോഹൻലാൽ കൈയ്യടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്.
മോഹന്‍ലാല്‍ പാട്ട് പാടുന്ന വീഡിയോയും ചാള്‍സ് പങ്കുവച്ചിട്ടുണ്ട്. നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണമിയേ…, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എന്നീ പഴയ മലയാള ഗാനവും ഹിന്ദി ഗാനമൊക്കെ മോഹന്‍ലാല്‍ മനോഹരമായി ആലപിക്കുന്ന വീഡിയോയും ചാള്‍സ് പങ്കുവച്ചതിലുണ്ട്. വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
തരുണ്‍ മൂര്‍ത്തി ലുക്കിലാണ് മോഹന്‍ലാലിനെ ഈ വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഇതേ ലുക്കിലുള്ള മോഹന്‍ലാലിന്‍റെ ഫോട്ടോ നടന്‍ അജു വര്‍ഗീസ് പങ്കുവച്ചിരുന്നു. L366 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്.
ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദൃശ്യം 3 ആണ് അടുത്തിടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രില്‍ 2 ചിത്രം തിയേറ്ററുകളില്‍ എത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റും റിലീസിനൊരുങ്ങുന്നുണ്ട്. ഏപ്രില്‍ 23 ന് ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ഇതിലെ ബിഹൈന്‍ഡ് ദി സീന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു.
മോഹന്‍ലാലിന്‍റെ മകള്‍ വിസ്‌മയ ആദ്യമായി അഭിനയിക്കുന്ന ചിത്രം തുടക്കത്തിലും താരം എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലൊക്കെ ഇതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ എത്തുന്നതിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.

